എഫ്.എ കപ്പ് ആഴ്സനൽ ക്വാർട്ടറിൽ
text_fieldsലണ്ടൻ: പോർട്സ്മൗത്തിനെതിരെ യുവനിരയെ ഇറക്കി ജയം പിടിച്ച് ആഴ്സനൽ എഫ്.എ കപ്പ ് ക്വാർട്ടറിൽ.
സീനിയർ താരങ്ങൾക്ക് വിശ്രമം നൽകി 20 വയസ്സിനു താഴെയുള്ള റിസർവ് ബെഞ്ചിന് അവസരം നൽകിയാണ് മൈക്കൽ ആർട്ടെറ്റ ഗണ്ണേഴ്സിനെ മൈതാനത്തിറക്കിയത്. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് സോക്രട്ടിസിലൂടെ ലീഡ് നേടിയ ആഴ്സനൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ എൻകെട്ടിയയിലൂടെ സ്കോർ ഉയർത്തി.
കഴിഞ്ഞ ദിവസം ഒളിമ്പിയാക്കോസിനോട് തോറ്റ് യൂറോപ ലീഗിൽനിന്ന് പുറത്തായതിെൻറ ആഘാതമൊഴിയുംമുമ്പ് ഇറങ്ങിയിട്ടും ക്ഷീണം ഒട്ടും പ്രകടിപ്പിക്കാതെയാണ് ടീം വിജയം പിടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.