കലിയടക്കി ആഴ്സനൽ; എഫ്.എ കപ്പിൽ ലിങ്കൺ സിറ്റിയെ അഞ്ചു ഗോളിന് തകർത്ത് സെമിയിൽ
text_fields
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാർ മാത്രം അരങ്ങുവാഴുന്ന എഫ്.എ കപ്പിൽ ക്വാർട്ടർവരെ എത്തിയല്ലോ എന്ന് ലിങ്കൺ സിറ്റിക്ക് ആശ്വസിക്കാം. 1914നുശേഷം ഇംഗ്ലീഷ് ലീഗിൽപോലും കളിക്കാത്ത ഒരു കുഞ്ഞു ക്ലബ് ഫുട്ബാൾ ലോകത്തെ അദ്ഭുതപ്പെടുത്തി പതിറ്റാaണ്ടുകൾക്കുശേഷം എഫ്. എ കപ്പിെൻറ ക്വാർട്ടർ ഫൈനലിലെത്തിയപ്പോൾ, ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനോട് തോറ്റതിെൻറ ദേഷ്യം മുഴുവൻ ആഴ്സനൽ ലിങ്കൺ സിറ്റിയോട് തീർത്തു. മുൻനിരക്കാരെല്ലാം ഗോൾ കണ്ടെത്തിയ മത്സരത്തിൽ ഒരു ഗോൾ ലിങ്കൺ സിറ്റിയുടെ പിഴവിൽനിന്ന് ആഴ്സനലിന് ദാനമായി ലഭിച്ചു. തിയോ വാൽകോട്ട്, ഒലിവർ ജിറൂഡ്, അലക്സി സാഞ്ചസ്, ആരോൺ റംസി എന്നിവരാണ് ആഴ്സനലിെൻറ സ്കോറർമാർ.
ആരവങ്ങളുമായി ലിങ്കൺ
ലിങ്കൺ ആരാധകർ കാത്തിരുന്ന ആഘോഷരാവായിരുന്നു ഇത്. യൂറോപ്യൻ ഫുട്ബാളിൽ വർഷങ്ങൾ പാരമ്പര്യമുള്ള ആഴ്സനലിെൻറ കളികാണാത്തവേരാ എമിറേറ്റ്്സ് സ്റ്റേഡിയത്തിലിരുന്ന് കാൽപന്തുകളി ആസ്വദിക്കാത്തവരോ അല്ലായിരുന്നു ലിങ്കൺ നിവാസികൾ. എന്നാൽ, ഹൃദയത്തിൽ സൂക്ഷിക്കുന്ന സ്വന്തം ടീം, കോച്ച് െഡന്നി കൗളിയുടെ കീഴിൽ ഇത്തിഹാദ് സ്റ്റേഡിയത്തിൽ പന്തുതട്ടുന്നത് കാണാൻ ഇതുവരെയും ഭാഗ്യം ലഭിക്കാത്ത ഒന്നുതന്നെയായിരുന്നു. അതുകൊണ്ടുതന്നെ ഇംഗ്ലണ്ടിലെ ഇൗസ്റ്റ് മിഡ്ലാൻഡിൽനിന്ന് പതിനായിരത്തിലേെറ വരുന്ന ലിങ്കൺ എഫ്.സി ആരാധകർ 53ഒാളം ട്രെയിൻ കോച്ചുകളിലായി ആഴ്സനലിലേക്ക് തിരിച്ചിരുന്നു. കരുത്തരായ എതിരാളികൾക്കെതിരെ പ്രതിരോധത്തിലൂന്നി കളിക്കാൻതന്നെയായിരുന്നു കോച്ച് െഡന്നി കൗളിയുടെ തീരുമാനവും. 4^4^2 ഫോർമേഷനിൽ ടീമിനെ കളത്തിലിറക്കിയെങ്കിലും ആഴ്സനലിെൻറ കളിമികവിനെ തടയിടാൻ ലിങ്കൺ താരങ്ങൾക്കായില്ല.
നിറഞ്ഞാടി ആഴ്സനൽ
ശക്തമായ ലിങ്കൺ സിറ്റിയുടെ പ്രതിരോധകോട്ട പിളർത്തി ആദ്യ ഗോളടിക്കാൻ ആഴ്സനലിനായത് 46ാം മിനിറ്റിലാണ്. ബോക്സിനകത്തെ ചെറുപാസുകൾക്കൊടുവിൽ തിയോ വാൽേകാട്ടിെൻറ ഷോട്ട് എതിരാളിയുടെ കാലിൽതട്ടി തെന്നിമാറി പോസ്റ്റിലേക്ക് തെറിച്ചപ്പോൾ ഗോളി പോൾ ഫെർമാന് ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. 53ാം മിനിറ്റിൽ ആഴ്സനൽ താരങ്ങളുടെ പാസിങ് മികവിെൻറ അസാധ്യ തെളിവായിരുന്നു ഒലിവർ ജിറൂഡ് നേടിയ ഗോൾ. 58ാം മിനിറ്റിൽ കെയ്റൻ ഗിബ്സിെൻറ ക്രോസ് തിരിച്ചുവിടുന്നതിൽ എതിർതാരത്തിന് പിഴച്ചേതാടെ ആഴ്സനലിന് മൂന്നാം ഗോളായി. സാഞ്ചസിന് മാത്രം അവകാശപ്പെട്ടതായിരുന്നു നാലാം ഗോൾ. ബോക്സിനു പുറത്തുനിന്ന് ലോങ്ഷോട്ടിൽ സൂപ്പർ ഗോൾ. ഒടുവിൽ 75ാം മിനിറ്റിൽ ആരോൺ റംസി അഞ്ചാം ഗോൾ നേടിയതോടെ എഫ്.എ കപ്പ് ക്വാർട്ടർ കളിക്കാൻ വിരുന്നുവന്ന ‘കുഞ്ഞൻ’ ക്ലബിെൻറ തകർച്ച പൂർണമായി.
ഇതുവരെ ടീമിനെ എത്തിക്കാനായതിെൻറ സന്തോഷത്തിലാണ് കോച്ച് ഡെന്നി കൗളി. ബേൺലിയെ അട്ടിമറിച്ചാണ് ലിങ്കൺ എഫ്.സി എഫ്.എ കപ്പിെൻറ ക്വാർട്ടറിൽ ഇടംനേടുന്നത്. ഇതോടെ മാഞ്ചസ്റ്റർ സിറ്റിക്കു പിന്നാലെ ആഴ്സനലും സെമിയിൽ ഇടംനേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.