ആഴ്സനലിന് രണ്ടാം ജയം
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സനലിന് തുടർച്ചയായ രണ്ടാം ജയം. ശനിയാഴ്ച എമി റേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗണ്ണേഴ്സ് ബേൺലിയെ 2-1ന് തോൽപിച്ചു. പിയറി ഒബാമെയാങ്ങും അലക്സാണ്ടർ ലാകസ്റ്റെയുമാണ് ആഴ്സനലിെൻറ സ്കോറർമാർ. കഴിഞ്ഞ മത്സരത്തിൽ ന്യൂകാസിലിനെതിരെ വിജയഗോൾ നേടിയ ഒബാമെയങ്ങ് രണ്ടാം മത്സരത്തിലും വിജയശിൽപിയായി. ആഷ്ലി ബാർനസ് ബേൺലിയുടെ ആശ്വാസ ഗോൾ കുറിച്ചു.
13ാം മിനിറ്റിൽ ലാകസ്റ്റയിലൂടെ ആഴ്സനൽ മുന്നിലെത്തി. ആദ്യ പകുതിയിൽതന്നെ മടക്കഗോളെത്തി. 43ാം മിനിറ്റിൽ ബാർനസ് ആയിരുന്നു ബേൺലിയെ ഒപ്പമെത്തിച്ചത്. തൊട്ടുപിറകെ റീസ് നെൽസൻ പന്ത് വലയിലെത്തിച്ചെങ്കിലും ഒാഫ്ൈസഡ് കെണിയിൽ കുടുങ്ങി. റഫറി ഗോൾ അനുവദിച്ചത് വാറിൽ നിഷേധിക്കപ്പെടുകയായിരുന്നു. 64ാം മിനിറ്റിൽ ഡാനി സിബലോസാണ് ഒബാമെയാങ്ങിെൻറ വിജയഗോളിന് വഴിയൊരുക്കിയത്. 2009-10 സീസണിനുശേഷം ആദ്യമായാണ് ആഴ്സനൽ സീസണിലെ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ചു തുടങ്ങുന്നത്. ലിവർപൂളിനെതിരെയാണ് ആഴ്സനലിെൻറ അടുത്ത മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.