Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവമ്പൻ ജയത്തോടെ...

വമ്പൻ ജയത്തോടെ ആഴ്​സനൽ നോകൗട്ടിൽ

text_fields
bookmark_border
വമ്പൻ ജയത്തോടെ ആഴ്​സനൽ നോകൗട്ടിൽ
cancel
ലണ്ടൻ: യൂറോപ ലീഗിലെ അവസാന റൗണ്ട്​ മത്സരത്തിൽ ബെലാറസ്​ ക്ലബ്​ ബാറ്റെ​ ബ്രിസോവിനെ 6-0ന്​ തോൽപിച്ച്​ ആഴ്​സനൽ നോക്കൗട്ട്​ പ്രവേശനം വർണാഭമാക്കി. ഇരു പാദങ്ങളിലുമായി മൂന്നു വീതം ഗോളുകൾ അടിച്ചുകൂട്ടിയ ഗണ്ണേഴ്​സ്​ 13 പോയൻറുമായി​ ഗ്രൂപ്​ ‘എച്ച്​’ ചാമ്പ്യന്മാരുമായി. മാത്യൂ ഡിബൂച്ചി (11), തിയോ വാൽകോട്ട് ​(37), ജാക്​ വിൽഷർ (43), ഒലിവർ ജിറൂദ് ​(64), മുഹമ്മദ്​ എൽനീനി (74) എന്നിവർ ആഴ്​സനലിനായി ഗോൾ നേടിയപ്പോൾ, മറ്റൊന്ന്​ സെൽഫ്​ഗോളായിരുന്നു. ഗ്രൂപ്​ പോരാട്ടങ്ങൾ അവസാനം കുറിച്ചതോടെ അവസാന 32 ടീമുകളുടെ പട്ടികയായി. ചാമ്പ്യൻസ്​ ലീഗിൽ​ മൂന്നാം സ്​ഥാനക്കാരടങ്ങുന്നതാണ്​ ‘റൗണ്ട്​ 32’. 11ന്​ യുവേഫ ആസ്​ഥാനത്ത്​ നടക്കുന്ന നറുക്കെടുപ്പിൽ മത്സരങ്ങൾ തീരുമാനിക്കപ്പെടും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballArsenal FCmalayalam newssports news
News Summary - arsenal -Sports news
Next Story