ആഴ്സനലിനെ വീഴ്ത്തി; ചെൽസിയുടെ പുതുവർഷം
text_fieldsലണ്ടൻ: മൈകൽ ആർടേറ്റയുടെ ആദ്യ വിജയമെന്ന സ്വപ്നത്തെ അവസാന മിനിറ്റുകളിലെ ഇരട്ട േഗാളിൽ അട്ടിമറിച്ച് ഫ്രാങ്ക് ലാംപാർഡിെൻറ ചെൽസി. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അപ്രതീക്ഷിത തോൽവികളിൽ പതറിയ ചെൽസി 2-1ന് ആഴ്സനലിനെ വീഴ്ത്തി പുതുവർഷപ്പിറവിക്കു മുേമ്പ ഫോമിലായി. കളിയുടെ 13ാം മിനിറ്റിൽ ഒബുമെയാങ്ങിെൻറ സൂപ്പർ ഹെഡ്ഡർ ഗോളിൽ ആഴ്സനൽ മുന്നിലെത്തിയപ്പോൾ ആർടേറ്റ ആദ്യ വിജയം ഉറപ്പിച്ചു. ഏറിയ സമയവും ലീഡ് നിലനിർത്തിയെങ്കിലും അവസാനത്തെ മിനിറ്റിൽ കളിമാറി. ജോർജിന്യോയും (83), ടാമി എബ്രഹാമും (87) അഞ്ച് മിനിറ്റ് ഇടവേളയിൽ ആഴ്സനൽ പ്രതിരോധത്തെ പൊളിച്ചടുക്കിയപ്പോൾ വിജയം കൈവിട്ടു. ചെൽസി നാലും (35), ആഴ്സനൽ (24) 12ഉം സ്ഥാനത്താണ്.
ലെസ്റ്റർ, യുനൈറ്റഡ്
വെസ്റ്റ്ഹാമിൽ മാനുൽ പെല്ലഗ്രനിയുടെ കസേര തെറുപ്പിക്കുന്നതായിരുന്നു ലെസ്റ്റർ സിറ്റിയുടെ ജയം. തുടർ തോൽവികളുമായി തരംതാഴ്ത്തലിെൻറ വക്കിലുള്ള വെസ്റ്റ്ഹാമിനെ 2-1ന് വീഴ്ത്തിയ മുൻ ചാമ്പ്യന്മാർ ജയമില്ലാത്ത മൂന്നു മത്സരങ്ങളുടെ നിരാശമാറ്റി. അവസാന കളിയിൽ മാഞ്ചസ്റ്റർ സിറ്റിയോടും ലിവർപൂളിനോടും തോറ്റ നീലപ്പട വെസ്റ്റ്ഹാമിനെതിരെ പെനാൽറ്റി ഉൾപ്പെടെയുള്ളവ പാഴാക്കിയിട്ടും ജയിച്ചു കയറി. കെലേചി ഇഹനാചോയും (40), ഡിമറായ് ഗ്രേയുമാണ് സ്കോർ ചെയ്തത്. ജാമി വാർഡിയില്ലാതൊണ് ലെസ്റ്റർ ഇറങ്ങിയത്. തുടർച്ചയായ രണ്ടു ജയവുമായി അഞ്ചിലെത്തി മാഞ്ചസ്റ്റർ യുനൈറ്റഡ് വർഷാവസാനം ഗംഭീരമാക്കി.
ബേൺലിക്കെതിരെ 2-0ത്തിനായിരുന്നു യുനൈറ്റഡിെൻറ ജയം. ആൻറണി മാർഷലും (44), ഇഞ്ചുറി ടൈമിൽ മാർകസ് റാഷ്ഫോഡും (95) ഗോൾ കുറിച്ചു. അവസാന അഞ്ച് കളിയിൽ മൂന്ന് ജയവും ഒരു സമനിലയുമുള്ള യുനൈറ്റഡിെൻറ മികച്ച തിരിച്ചുവരവാണിത്.
അതേസമയം, ഹൊസെ മൗറീന്യോയുടെ ടോട്ടൻഹാമിനെ അവസാന സ്ഥാനക്കാരായ നോർവിച് 2-2ന് തളച്ചു. ക്രിസ്റ്റ്യൻ എറിക്സനും (55), ഹാരി കെയ്നും (83) ടോട്ടൻഹാമിനായി സ്കോർ ചെയ്തപ്പോൾ സെൽഫ് ഗോൾ വിജയം തട്ടിത്തെറുപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.