ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ആദ്യ പാദത്തിൽ റയലിനെതിരെ സിറ്റിക്ക് ജയം
text_fieldsമഡ്രിഡ്: പഴയ ലാ ലിഗ കാലത്ത് പലവട്ടം മലർത്തിയടിച്ച എതിരാളികളെ അപൂർവ തന്ത്രങ്ങ ളുമായി അവരുടെ മടയിൽ ചെന്ന് ഒരിക്കലൂടെ വീഴ്ത്തി പെപ് ഗാർഡിയോള. ഒരു ഗോളിന് പി റകിലായ ശേഷം രണ്ടുവട്ടം തിരിച്ചടിച്ചാണ് ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ മുൻ ചാമ്പ്യൻമാരായ റയൽ മഡ്രിഡിനെതിരെ മാഞ്ചസ്റ്റർ സിറ്റി ജയം കുറിച്ചത്. എവേ വിജയത്തോടെ മൂന്നാഴ്ച കഴിഞ്ഞ് സ്വന്തം മൈതാനത്ത് സമനില കൊണ്ടും സിറ്റിക്ക് അവസാന എട്ടിലെത്താം.
മുന്നേറ്റത്തിൽ നിർണായക സാന്നിധ്യമാേകണ്ട സെർജിയോ അഗ്യൂറോ, റഹീം സ്റ്റെർലിങ് എന്നിവരെയും ഫെർണാണ്ടീഞ്ഞോയെയും ആദ്യ ഇലവനിൽ പുറത്തിരുത്തി കെവിൻ ഡി ബ്രൂയിനും ബെർണാഡോ സിൽവക്കും ചുമതല നൽകി 4-4-2 ഫോർമേഷനിൽ സിറ്റിയെ ഇറക്കിയാണ് ഗാർഡിയോള ബുധനാഴ്ച രാത്രി റയലിനെതിരെ പട നയിച്ചത്.
മധ്യനിരയുടെ എൻജിനായി സിറ്റിക്ക് കരുത്തുപകരാറുള്ള ഡി ബ്രൂയിൻ ആദ്യമായി മുന്നേറ്റത്തിൽ ഇറങ്ങിയതുൾപ്പെടെ അപ്രതീക്ഷിത മാറ്റങ്ങളിൽ തന്ത്രങ്ങൾ പാളിയ ആതിഥേയരെ തുടക്കം മുതൽ പിടിച്ചുകെട്ടുന്നതിലും പലവട്ടം എതിർഗോൾ മുഖത്ത് അപായം വിതക്കുന്നതിലും സിറ്റി വിജയിച്ചു. പന്ത് എത്തിച്ചുകൊടുക്കുന്നയാൾ സ്വീകരിക്കാൻ കാത്തുനിന്നതിലെ ചെറിയ അങ്കലാപ്പൊഴിച്ചാൽ പുതിയ റോളിൽ ഡി ബ്രുയിൻ അസാധാരണ മികവുപുലർത്തി. ഏറ്റവും മുന്നിൽ ഇടതുവശത്ത് കളിച്ച സിൽവ ഇടക്കുവെച്ച് ജീസസുമായി വെച്ചുമാറിയതും മെഹ്റസിന് കൂടുതൽ റോൾ നൽകിയതും സെർജിയോ റാമോസും റാഫേൽ വരാനെയും കോട്ടകെട്ടിയ റയൽ പ്രതിരോധത്തിൽ വിള്ളൽവീഴ്ത്തി. ഗോളിയുടെ മികവിലാണ് പലപ്പോഴും റയൽ രക്ഷപ്പെട്ടത്.
കളിയുടെ ഗതിക്കെതിരെയാണ് ആദ്യ രണ്ടു ഗോളും പിറക്കുന്നത്. മധ്യനിരകളുടെ പോരാട്ടം കണ്ട മത്സരത്തിൽ ഒരു മണിക്കൂർ പൂർത്തിയാകുേമ്പാഴാണ് ആദ്യ ഗോൾ പിറക്കുന്നത്. വിനീഷ്യസ് ജൂനിയർ നൽകിയ മനോഹരമായ ക്രോസ് സിറ്റി പ്രതിരോധത്തെയും കടന്ന് നേരെ വന്നത് ഇസ്കോയുടെ കാലുകളിൽ. ഗോളിയെ അനായാസം കബളിപ്പിച്ച് താരം പന്ത് ഇടതുമൂലയിലേക്ക് പായിച്ചു. ഗോൾ നേടിയതിെൻറ ആവേശത്തിൽ കളി കനപ്പിച്ച റയലിെന ഞെട്ടിച്ച് 78ാം മിനിറ്റിൽ ഗബ്രിയേൽ ജീസസ് ഗോൾ മടക്കി. ഡി ബ്രുയിൻ നൽകിയ ക്രോസ് റാമോസിെൻറ തലയും കടന്ന് എത്തിയത് ജീസസിെൻറ തലയിൽ. ആയാസപ്പെട്ട് ഹെഡ് ചെയ്തിട്ടത് തിബോ കൊർട്ടുവയുടെ കൈകൾക്കരികിലൂടെ ഇഴഞ്ഞ് പോസ്റ്റിലേക്ക്. അഞ്ചു മിനിറ്റ് കഴിഞ്ഞ് സിറ്റി വീണ്ടും ഗോൾ നേടി. ഇത്തവണ പെനാൽറ്റി ബോക്സിൽ സ്റ്റെർലിങ്ങിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റിയിലായിരുന്നു ഗോൾ. കിക്കെടുത്തത് ഡി ബ്രുയിൻ. വശംമാറി ചാടിയ ഗോളിയെ കബളിപ്പിച്ച് പന്ത് വലയിൽ. റയലിനെതിരെ ചാമ്പ്യൻസ് ലീഗിൽ സിറ്റിയുടെ ചരിത്രത്തിലെ ആദ്യ വിജയം. ഇതിനിടെ 86ാം മിനിറ്റിൽ ക്യാപ്റ്റൻ സെർജിയോ റാമോസ് വീണ്ടും ചുവപ്പു കണ്ട് പുറത്തായത് ടീമിന് ഇരട്ട തിരിച്ചടിയായി. കരിയറിൽ റാമോസിെൻറ 26ാം ചുവപ്പായിരുന്നു ബുധനാഴ്ചത്തേത്.
ഞായറാഴ്ച ലീഗ് കപ്പ് ഫൈനലിൽ ആസ്റ്റൺ വില്ലയെ നേരിടാനൊരുങ്ങുന്ന സിറ്റി റയലിനെതിരായ ജയം ആത്മവിശ്വാസം പകരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.