ആഴ്സൻ വെങ്ങർ പുറത്തേക്ക്
text_fieldsലണ്ടൻ: ഒരു പതിറ്റാണ്ടുകാലമായി ഗണ്ണേഴ്സിനെ പരിശീലിപ്പിക്കുന്ന ആഴ്സൻ വെങ്ങർക്ക് ഇൗ സീസണിൽ ക്ലബ് വിടേണ്ടിവരുമെന്ന് ഏകദേശം ഉറപ്പായി. നിർണായകമായ കളിയിൽ ലിവർപൂളിനോട് ആഴ്സനൽ 3-1ന് തോറ്റതോടെ വരും വർഷം ചാമ്പ്യൻസ് ലീഗ് കളിക്കാനാകുമോയെന്ന ആശങ്കയിലാണ് വെങ്ങറും ആരാധകരും.
അവസാന കളിയിൽ ലെസ്റ്റർ സിറ്റിയോട് തോറ്റ ലിവർപൂൾ ആൻഫീൽഡിൽ ആഴ്സനലിനു മുന്നിൽ വീഴാതിരിക്കാൻ നല്ല ഹോംവർക്ക് നടത്തിയിരുന്നു. ബ്രസീലുകാരായ ഫിലിപ്പ് കുട്ടീന്യോക്കും ഫിർമീന്യോക്കുമൊപ്പം സെനഗൽ താരം സാഡിയോ മാനെയെയും ആക്രമണ ചുമതലയേൽപിച്ചാണ് യുർഗൻ ക്ലോപ്പ് ലിവർപൂളിനെ കളത്തിലിറക്കിയിരുന്നത്. മധ്യനിരയിൽ ആദം ലല്ലാന-എംറെ കാൻ^ജോർജീനിയോ വിനാൽഡെ കൂട്ട് പന്ത് വേഗത്തിൽ ചലിപ്പിച്ചേതാടെ ആദ്യ പകുതിയിൽ ആഴ്സനലിന് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. കളിതുടങ്ങി ഒമ്പതാം മിനിറ്റിൽതന്നെ ഫിർമീന്യോയിലൂടെ ലിവർപൂൾ വലകുലുക്കി. പിന്നീട് 40ാം മിനിറ്റിൽ സാഡിയോ മാനെയും ഗോൾ നേടിയതോടെ പീരങ്കിപ്പട പരുങ്ങലിലായി. മറുവശത്ത് ചിലിയൻ താരം അലക്സി സാഞ്ചസിനെ കരക്കിരുത്തി ആദ്യ ഇലവൻ തീരുമാനിച്ചത് വെങ്ങറുടെ മണ്ടത്തരമായി.
രണ്ടാം പകുതിയുടെ ആദ്യത്തിൽതന്നെ സാഞ്ചസിനെ കളത്തിലിറക്കിയതിന് ഫലവുംകണ്ടു. 57ാം മിനിറ്റിൽ സാഞ്ചസിെൻറ ഉഗ്രൻ പാസിൽ ഡാനി വെൽബാക്ക് ഗോൾ നേടി. എന്നാൽ, കളിതീരാനിരിക്കെ സമനില േഗാളിനായി പൊരുതുന്നതിനിടയിൽ ഇഞ്ചുറിടൈമിൽ ലിവർപൂളിെൻറ ഒരു കൗണ്ടർ അറ്റാക്കിൽ വിനാൽഡം ഗോൾ നേടിയതോടെ ആഴ്സനലിെൻറ പരാജയം പൂർണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.