മക്കയുടെ ബാപ്പ; മിസ്റിലെ രാജൻ
text_fieldsചാമ്പ്യൻസ് ലീഗ് ഫൈനലിനിടെ സെർജിയോ റാമോസിെൻറ ഫൗളിൽ തോളിന് പരിക്ക് പറ്റിയ മുഹമ്മദ് സലാഹിന് ലോകകപ്പു പങ്കാളിത്തം ആശങ്കയിലായപ്പോൾ ഈജിപ്തുകാരനായ ഒരു നിയമജ്ഞൻ റയൽ ക്യാപ്റ്റനെതിരെ നിയമനടപടിയുമായി രംഗത്തെത്തി. 100 കോടി ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട വാർത്ത പുറത്തുവന്നപ്പോൾ വക്കീലിന് ചുളുവിൽ പ്രശസ്തിനേടാനുള്ള ഇടപാടെന്നായിരുന്നു വിമർശനം. എന്നാൽ, ജനഹൃദയങ്ങളിൽ വിഗ്രഹമായിമാറിയ ഒരു പന്തുകളിക്കാരനോടുള്ള ഇഷ്ടമാണതെന്ന് ലോകം മനസ്സിലാക്കി.
പച്ചയായ ഒരു മനുഷ്യനാണ് ഫേറാവമാരുടെ നാട്ടിലെ ഈ പന്തുകളിക്കാരൻ. കളിമികവിന് ഒപ്പമോ അതിലേറെയോ ആണ് സൗമ്യനായ ഈ ചെറുപ്പക്കാരെൻറ മനുഷ്യപ്പറ്റ്. നാട്ടുകാരുടെ ഹൃദയത്തിൽ അയാൾക്ക് എന്തുമാത്രം സ്ഥാനമുണ്ടായിരുന്നു എന്നതിനുള്ള ഏറ്റവും വലിയ തെളിവായിരുന്നു 2013 ഡിസംബർ 17ന് മാഗിയുമായി നടന്ന വിവാഹച്ചടങ്ങുകൾ.
ആരും ക്ഷണിക്കാതെ ഒരു നഗരം മുഴുവൻ ഒഴുകിയെത്തി. വെറുതെ സൽക്കാരത്തിൽ പങ്കെടുക്കുവാൻ വേണ്ടി ആയിരുന്നില്ല അവരുടെ വരവ്. എല്ലാവരുടെയും പങ്കാളിത്തത്തോടെ വന്നവർ ചേർന്ന് സ്വയം സദ്യയൊരുക്കി വിളമ്പി. ഈജിപ്തിലെ ഏറെ പ്രശസ്തരും കോടികൾ പ്രതിഫലം വാങ്ങുന്നവരുമായ സംഗീതജ്ഞർ തുടർച്ചയായ മൂന്നുദിവസങ്ങളിൽ പരിപാടികൾ അവതരിപ്പിച്ച് തങ്ങളുടെ ഇഷ്ടതാരത്തോടുള്ള സ്നേഹം പ്രകടിപ്പിച്ചു.
ആരാണ് ഈ സലാഹ്?
ആമിന ബിൻത് വഹാബിെൻറയും സലാഹ് ഗാലിയുടെയും മകനായി 1992 ജൂൺ 15നു ഇൗജിപ്തിലെ ഗരീബിയാ പ്രവിശ്യയിലെ നാഗിരിഗിലാണ് മുഹമ്മദ് സലാഹിെൻറ ജനനം. ഏറ്റവും നല്ല വിദ്യാഭ്യാസത്തിനായി മാതാപിതാക്കൾ നഗരത്തിലെ മികച്ച സ്കൂൾതന്നെ തിരഞ്ഞെടുത്തു. എന്നാൽ, സലാഹിന് പന്തിനോടായിരുന്നു അടുപ്പം. ചുറ്റുവട്ടത്തെ കുട്ടികൾക്കൊപ്പം പന്തുകളിച്ചു നടന്നവൻ, അതുകഴിഞ്ഞാൽ ടി.വിയിൽ ഇഷ്ടതാരങ്ങളുടെ കളി കണ്ടുെകാണ്ടിരിക്കും.
പിൽക്കാലത്തു മിസ്രിലെ മെസ്സി എന്ന് വിളിക്കപ്പെെട്ടങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നു ഇഷ്ടതാരം. മകെൻറ മനസ്സ് ഫുട്ബാൾ ആെണന്നു മനസ്സിലാക്കിയ മാതാപിതാക്കൾ അവനെ കൈറോയിലെ അൽ മൗകലൂൻ യൂത്ത് ഫുട്ബാൾ അക്കാദമിയിലെത്തിച്ചു. വീട്ടിൽനിന്ന് അവിടെയെത്താൻ കൊച്ചു സലാഹിന് അഞ്ചു ബസുകൾ മാറിക്കയറണം. എന്നിട്ടും പന്തുകളിയെ ഹൃദയത്തോട് ചേർത്ത ആ കുട്ടി ഒരുദിവസം പോലും മുടങ്ങാതെ പരിശീലനത്തിനെത്തി. ആ സഹനത്തിെൻറ പ്രതിഫലം ആയിരുന്നു മുതലും പലിശയും ആയി പിൽക്കാലത്ത് കിട്ടിയ അംഗീകാരങ്ങളും കണക്കില്ലാത്ത സമ്പത്തും.
മൊക്കാഡലോൺ യൂത്ത് അക്കാദമിയിലെ അമേരിക്കക്കാരനായ പരിശീലകൻ ബോബു ബ്രാഡ്ലി ആദ്യ ദിവസംതന്നെ തെൻറ കൈകളിൽ എത്തിയിരിക്കുന്നത് അത്യപൂർവ അസംസ്കൃത മുത്താണെന്ന് തിരിച്ചറിഞ്ഞു. നാലുവർഷത്തെ നിരന്തര പരിശീലനത്തിന് ശേഷം 2010ൽ അതേ ക്ലബിൽ പ്രഫഷനലായി നിയമിതനായി. രണ്ടുവർഷം കഴിഞ്ഞപ്പോൾ ആ കേളീ മികവ് അതിർത്തികടന്ന് സ്വിറ്റ്സർലൻഡിലെത്തി. ബാസൽ ക്ലബ് അധികൃതർ അവനെത്തേടി കൈറോയിൽ വന്നു. പിന്നീടാണ് മുഹമ്മദ് സലാഹ് ഗാലി എന്ന പുതിയ പന്തുകളിക്കാരനെ നാം അറിയുന്നത്. ബാസലിലെ പന്തടക്കം രണ്ടു വർഷം കൊണ്ട് ചെൽസിയിലെത്തിച്ചു.
എന്തുകൊണ്ടോ സ്റ്റാംഫോഡ് ബ്രിഡ്ജിൽ ഫൈനൽ ഇലവനിൽ ഇടം കണ്ടെത്താനായില്ല. ലോണിൽ ഇറ്റലിയിലെ ഫിേയാറൻറിനയിലും പിന്നീട് റോമയിലുമെത്തി. കടമായിപ്പോയ സലാഹ് കിട്ടിയ അവസരങ്ങളിൽ വിസ്മയ ഗോളുകൾ നേടിയതോടെ റോമ ഇലവനിൽ സ്ഥിരസാന്നിധ്യമായി. 31 മത്സരങ്ങളിൽനിന്ന് 16 ഗോളുകളുമായി വീണ്ടും പ്രീമിയർ ലീഗിലേക്ക്. ലിവർപൂളിൽ ജർമൻ വണ്ടർ കോച്ച് യുർഗൻ േക്ലാപ്പിെൻറ ശിഷ്യനായപ്പോഴാണ് മിസ്രിയുടെ സംഹാരം നാം കാണുന്നത്. 36 മത്സരങ്ങളിൽനിന്ന് 32 ഗോളുകൾ നേടി അവരെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിച്ച ശേഷമായിരുന്നു കലാശക്കളിയിലെ വീഴ്ച.
പന്തുകളി കഴിഞ്ഞാൽ സലാഹിന് ഏറ്റവും പ്രിയപ്പെട്ടത് മകളായ മക്കയാണ്. പുണ്യനഗരത്തിെൻറ പേരുനൽകി തെൻറ ഹൃദയഭാഗമാക്കിയ അവളില്ലാത്ത ഒരു നിമിഷം അയാൾക്കുണ്ടാകില്ല. തിരക്കിനിടയിലും അവളോടൊപ്പം നീന്താനും അവളെ നീന്തൽ പഠിപ്പിക്കുവാനും യൂറോപ്പിലെ ഏറ്റവും മികച്ച ഈ പന്തുകളിക്കാരൻ നേരം കണ്ടെത്തുന്നു. അതുകൊണ്ടുതന്നെ പ്രിയപ്പെട്ടവർ അദ്ദേഹത്തിന് നൽകിയിരിക്കുന്ന പേരാണ് മക്കയുടെ ബാപ്പ.
ചാമ്പ്യൻസ് ലീഗിലെ പരിക്കിൽനിന്ന് സുഖം പ്രാപിക്കുവാൻ മൂന്നാഴ്ച വിശ്രമം വേണ്ടിവരുമെങ്കിലും പണ്ട് ജർമൻ നായകൻ ഫ്രാൻസ് ബെക്കൻേബാവർ ചെയ്തതുപോലെ ഒരു പ്രത്യേകതരം ബാൻഡേജുമായി കളിക്കാൻ ഇറങ്ങും എന്നുതന്നെയാണ് അദ്ദേഹത്തിെൻറ ദേശീയ ഫെഡറേഷൻ അറിയിക്കുന്നത്. അങ്ങനെയാണെങ്കിൽ മിസ്രികളുടെ ആശയും പ്രതീക്ഷയും ഈ മനുഷ്യ സ്നേഹിയിൽ ആയിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.