ഇനി അറേബ്യൻ നൈറ്റ്; ഏഷ്യാ കപ്പ് ക്രിക്കറ്റ് ഇന്ന് മുതൽ
text_fieldsഅബൂദബി: ക്രിക്കറ്റ് ആവേശം ഇംഗ്ലണ്ടിൽനിന്ന് നേരെ അറേബ്യൻ മണ്ണിലേക്ക്. വൻകരയുടെ ക്രിക്കറ്റ് ഉത്സവമായ ഏഷ്യ കപ്പ് ടൂർണമെൻറിന് ഇന്നു മുതൽ അബൂദബിയിലും ദുൈബയിലുമായി ക്രീസുണരും. അഞ്ച് െഎ.സി.സി റാങ്കിങ് ടീമുകളും യോഗ്യത നേടിയെത്തിയ ഹോേങ്കാങ്ങും ഉൾപ്പെടെ ആറ് ടീമുകളാണ് 14ാമത് ഏഷ്യ കപ്പിന് പാഡണിയുന്നത്. ഇന്ന് ആദ്യ അങ്കത്തിൽ ബംഗ്ലാദേശും ശ്രീലങ്കയും ഏറ്റുമുട്ടും. ആറു തവണ ജേതാക്കളായ ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തിൽ 18ന് ഹോേങ്കാങ്ങിനെ നേരിടും. 19നാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ x പാകിസ്താൻപോരാട്ടം. ആറ് ടീമുകൾ രണ്ട് ഗ്രൂപ്പുകളായുള്ള പ്രാഥമിക റൗണ്ട് മത്സരങ്ങളാണ് ആദ്യം. ശേഷം, ഒാരോ ഗ്രൂപ്പിൽ നിന്നും മുന്നിലെത്തുന്ന രണ്ടുപേർവീതം സൂപ്പർ ഫോറിലെത്തും. നാലു ടീമുകൾ പരസ്പരം മാറ്റുരക്കുന്ന ഇൗ റൗണ്ടിൽനിന്ന് കൂടുതൽ പോയൻറുള്ള രണ്ടു ടീമുകളാണ് ഫൈനലിൽ അങ്കംവെട്ടുന്നത്. േയാഗ്യത റൗണ്ടിെൻറ ഫൈനലിൽ ആതിഥേയരായ യു.എ.ഇയെ തോൽപിച്ചാണ് ഹോേങ്കാങ് യോഗ്യത നേടിയത്.
ഇന്ത്യ
പങ്കാളിത്തം: 12
ബെസ്റ്റ്: ജേതാക്കൾ 6
(1984, 1988, 1990-91, 1995, 2010, 2016)
ഏകദിന റാങ്ക്: 2
ക്യാപ്റ്റൻ: രോഹിത് ശർമ
രോഹിത് ശർമ (ക്യാപ്റ്റൻ), ശിഖർ ധവാൻ, ലോകേഷ് രാഹുൽ, അമ്പാട്ടി രായുഡു, മനീഷ് പാണ്ഡെ, കേദാർ ജാദവ്, എം.എസ്. ധോണി, ദിനേഷ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ, അക്സർ പേട്ടൽ, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ, ഷർദുൽ ഠാകുർ, ഖലീൽ അഹമ്മദ്.
പാകിസ്താൻ
പങ്കാളിത്തം: 12
ബെസ്റ്റ്: ജേതാക്കൾ 2 -(2000, 2012)
ഏകദിന റാങ്ക്: 5
ക്യാപ്റ്റൻ:
സർഫറാസ് അഹമ്മദ്
സർഫറാസ് അഹമ്മദ് (ക്യാപ്റ്റൻ), ഷഹീൻ അഫ്രീദി, ആസിഫ് അലി, ഹസൻ അലി, മുഹമ്മദ് ആമിർ, ഫഹിം അഷ്റഫ്, ബാബർ അഅ്സം, ജുനൈദ് ഖാൻ, ഷബാദ് ഖാൻ, ഉസ്മാൻ ഖാൻ, ശുെഎബ് മാലിക്, ഷാൻ മസൂദ്, മുഹമ്മദ് നവാസ്, ഹാരിസ് സുഹൈൽ, ഇമാമുൽ ഹഖ്, ഫഖർ സമാൻ.
ശ്രീലങ്ക
പങ്കാളിത്തം: 13
ബെസ്റ്റ്:
ജേതാക്കൾ 5
(1986, 1997, 2004,
2008, 2014)
ഏകദിന റാങ്ക്: 8
ക്യാപ്റ്റൻ:
എയ്ഞ്ചലോ മാത്യൂസ്
എയ്ഞ്ചലോ മാത്യൂസ് (ക്യാപ്റ്റൻ), അമില അപോൻസോ, ദുഷ്മന്ത ചമീര, അഖില ധനഞ്ജയ, നിരോഷൻ ഡിക്വെല്ല (വിക്കറ്റ് കീപ്പർ), ഷെഹൻ ജയസൂര്യ, സുരംഗ ലക്മർ, ലസിത് മലിംഗ, കുശാൽ മെൻഡിസ്, ദിൽറുവൻ പെരേര, കുശാൽ പെരേര, തിസാര പെരേര, കസുൻ രജിത, ദസുൻ ശനാക, ധനഞ്ജയ ഡിസിൽവ, ഉപുൽ ത രംഗ.
ബംഗ്ലാദേശ്
പങ്കാളിത്തം: 12
ബെസ്റ്റ്: റണ്ണർഅപ്പ്
(2012, 2016)
ഏകദിന റാങ്ക്: 7
ക്യാപ്റ്റൻ:
മഷ്റഫെ മുർതസ
മഷ്റെഫ മുർതസ (ക്യാപ്റ്റൻ), ഷാകിബുൽ ഹസൻ, ലിറ്റൻ ദാസ്, ആരിഫുൽ ഹഖ്, മൊമിനുൽ ഹഖ്, അബൂ ഹൈദർ, റുബൽ ഹസൻ, തമിം ഇഖ്ബാൽ, നസ്മുൽ ഇസ്ലാം, മഹ്മൂദുല്ല, മെഹ്ദി ഹസൻ, മുഹമ്മദ് മിതുൻ, മുഷ്ഫിഖുർറഹിം (വിക്കറ്റ് കീപ്പർ), മുസ്തഫിസുർ റഹ്മാൻ, മുസദ്ദിക് ഹുസൈൻ, നസ്മുൽ ഹുസൈൻ.
അഫ്ഗാനിസ്താൻ
പങ്കാളിത്തം: 1
ബെസ്റ്റ്: ഗ്രൂപ്റൗണ്ട് 2014
ഏകദിന റാങ്ക്: 10
ക്യാപ്റ്റൻ:
അസ്ഗർ അഫ്ഗാൻ
അസ്ഗർ അഫ്ഗാൻ (ക്യാപ്റ്റൻ), ജാവേദ് അഹ്മദി, മുനിർ അഹ്മദ്, യമിൻ അഹ്മദ്സായ്, ആഫ്താബ് ആലം, ഇഹ്സാനുല്ല, റാഷിദ് ഖാൻ, മുഹമ്മദ് നബി, ഗുൽബദിൻ നായിബ്, റഹ്മത് ഷാ, ഹഷ്മതുല്ല ഷാഹിദി, മുഹമ്മദ് ഷെഹ്സാദ് (വിക്കറ്റ് കീപ്പർ), സമിയുല്ലാ ഷെൻവാരി, സയിദ് ഷിർസാദ്, മുജീബുർറഹ്മാൻ, നജിബുല്ലാ സദ്റാൻ.
ഹോേങ്കാങ്
പങ്കാളിത്തം: 3
ബെസ്റ്റ്: ഗ്രൂപ് റൗണ്ട് (2004, 2008)
ഏകദിന റാങ്ക്:
(ഏകദിന പദവിയില്ല)
ക്യാപ്റ്റൻ:
അൻഷുമാൻ റാത്
അൻഷുമാൻ റാത് (ക്യാപ്റ്റൻ), തൻവിർ അഫ്സൽ, നദീം അഹ്മദ്, തൻവീർ അഹ്മദ്, ഹാറൂൺ അർഷദ്, ക്രിസ്റ്റഫർ കാർടർ, ബാബർ ഹയാത്, ആഫ്താബ് ഹുസൈൻ, റാഗ് കപുർ, െഎസാസ് ഖാൻ, ഇഹ്സാർ ഖാൻ, നിസാകത് ഖാൻ, വഖസ് ഖാൻ, കാമിറോൺ മക്അസുലാൻ, സ്േകാട്ട് മക്കെഷ്നീ, ഇഹ്സാർ നവാസ്, കിൻചിത് ഷാ.
ഗ്രൂപ്റൗണ്ട്
Sep. 15: ബംഗ്ലാദേശ് x ശ്രീലങ്ക (ദുൈബ)
Sep. 16: പാകിസ്താൻ x ഹോേങ്കാങ് (ദുൈബ)
Sep. 17: ശ്രീലങ്ക x അഫ്ഗാനിസ്താൻ (അബൂദബി)
Sep. 18: ഇന്ത്യ x ഹോേങ്കാങ് (ദുൈബ)
Sep. 19: ഇന്ത്യ x പാകിസ്താൻ (ദുൈബ)
Sep. 20: ബംഗ്ലാദേശ് x അഫ്ഗാനിസ്താൻ (അബൂദബി)
സൂപ്പർ ഫോർ
Sep. 21: ‘എ’ 1 x ‘ബി’ 2 (ദുൈബ)
Sep. 21: ‘ബി’ 1 x ‘എ’ 2 (അബൂദബി)
Sep. 23: ‘എ’1 x ‘എ’ 2 (ദുൈബ)
Sep. 23: ‘ബി’1 x ‘ബി’2 (അബൂദബി)
Sep. 25: ‘എ’1 x ‘ബി’1 (ദുൈബ)
Sep. 26: ‘എ’2 x ‘ബി’2 (അബൂദബി)
ഫൈനൽ Sep. 28: സൂപ്പർ ഫോർ 1 x 2 (ദുൈബ)
(മത്സരങ്ങളെല്ലാം വൈകു 5.00 മുതൽ)
ശ്രീലങ്കക്ക് ബംഗ്ലാദേശ് വെല്ലുവിളി
ദുൈബ: ഒച്ചിഴയും വേഗത്തിലെ തലമുറ കൈമാറ്റത്തിലൂടെയാണ് ശ്രീലങ്കൻ ക്രിക്കറ്റ്. മാറിമാറി പരീക്ഷണം, യുവതാരങ്ങളുടെ വരവും പോക്കും, സ്ഥിരതയില്ലായ്മയെന്ന തലവേദന. ഇൗ പ്രതിസന്ധികൾക്കിടയിലാണ് ഏഷ്യ കപ്പ് ഉദ്ഘാടന മത്സരത്തിൽ ശ്രീലങ്ക ബംഗ്ലാദേശിനെതിരെ ഇറങ്ങുന്നത്. എതിരാളികളായ ബംഗ്ലാദേശ് ക്രിക്കറ്റിലെ സൂപ്പർ പവറുകളായാണ് കുതിക്കുന്നത്. മുഖാമുഖത്തിലെ കണക്കിലെല്ലാം 36-6ന് ശ്രീലങ്കയാണ് മുന്നിലെങ്കിലും സമീപകാലത്തെ പ്രകടനചരിത്രം അട്ടിമറിക്ക് ഏറെ സാധ്യതയുള്ളതാണ്. വിൻഡിസിനെതിരായ പരമ്പര ജയവുമായാണ് ബംഗ്ലാദേശ് ഏഷ്യ കപ്പിനെത്തുന്നത്. തമീം ഇഖ്ബാൽ, മുഷ്ഫിഖുർറഹീം, ഷാകിബ്, മഹ്മൂദുല്ല എന്നിവരുടെ ബാറ്റിങ് ലൈനപ്പും മുർതസയുടെ പേസ് അറ്റാക്കിനൊപ്പം മെഹ്ദി ഹസെൻറ സ്പിൻ കൂടിയാവുന്നതോടെ ബംഗ്ലാദേശ് കരുത്തരാവും.
ദക്ഷിണാഫ്രിക്കയോട് പരമ്പര തോറ്റാണ് ലങ്കയുടെ വരവ്. പരിചയസമ്പന്നനായ ദിനേശ് ചണ്ഡിമലിെൻറ പരിക്കും അഖില ധനഞ്ജയയുടെ പിൻവാങ്ങലും തിരിച്ചടിയാവും. ഉപുൽ തരംഗം, കുശാൽ പെരേര, നായകൻ മാത്യൂസ് എന്നിവരാണ് ബാറ്റിങ്ങിലെ കരുത്ത്. ബൗളിങ്ങിൽ മലിംഗ, ധിൽറുവാൻ പെരേര, തിസാര പെരേര, സുരംഗ ലക്മൽ തുടങ്ങിയവരുടെ സംഘവും മികവാർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.