ഏഷ്യൻ കപ്പ് ഫുട്ബാൾ: നാളെ മുതൽ നോക്കൗട്ട് അങ്കം
text_fieldsഅബൂദബി: പോയൻറ് പട്ടികയിലെ കണക്കെടുപ്പ് അവസാനിച്ചു. ഏഷ്യൻ കപ്പ് ഫുട്ബാളിൽ ഞായറാ ഴ്ച മുതൽ മത്സരങ്ങൾ പോയൻറ് ബ്ലാങ്കിൽ. ഗോൾ ശരാശരി, മികച്ച മൂന്നാം സ്ഥാനം തുടങ്ങിയ ആശ ്വാസ വഴികളൊന്നും ഇനിയില്ല. തോൽക്കുന്നവർ നാട്ടിലേക്കുള്ള കെട്ട് നിറക്കും. തുല്യതയുടെ വീതംവെപ്പുകൾക്കും അന്ത്യമായി. സമനിലക്കെണി മുറിക്കാനായി അധികസമയവും ടൈ ബ്രേക്കറും സഡൻഡെത്തുമായി പോരാട്ടം ആവേശക്കൊടുമുടിയിലേക്ക്.
വിഡിയോ അസിസ്റ്റൻറ് റഫറിയിങ് (വാർ) അരങ്ങേറാൻ ക്വാർട്ടർ ഫൈനൽ വരെ കാത്തിരിക്കണം. ‘വാറി’െൻറ അസാന്നിധ്യം ഗ്രൂപ് റൗണ്ടിലെ ചില മത്സരങ്ങളെ വിവാദമാക്കിയിരുന്നു. പ്രീക്വാർട്ടറും വാറില്ലാതെ തന്നെ തുടരും. ഏഷ്യൻ ഫുട്ബാളിലെ വമ്പന്മാരും മുൻകാല ജേതാക്കളുമായ ഇറാൻ, ദക്ഷിണ കൊറിയ, ജപ്പാൻ, സൗദി അറേബ്യ, ആസ്ട്രേലിയ, ഇറാഖ് തുടങ്ങിയ ടീമുകളെല്ലാം പ്രീക്വാർട്ടറിൽ ഇടംകണ്ടിട്ടുണ്ട്. ടൂർണമെൻറിലേക്ക് യോഗ്യത നേടിയ അഞ്ച് ജി.സി.സി രാജ്യങ്ങളും പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ഇതിൽ ഒമാൻ ആദ്യമായാണ് നോക്കൗട്ടിലെത്തുന്നത്. കഴിഞ്ഞ വർഷത്തെ ഗൾഫ് കപ്പ് ജേതാക്കളെന്ന പെരുമയോടെയെത്തിയ പിം വെർബീകിെൻറ കുട്ടികൾക്ക് പക്ഷേ, ആറു ഗ്രൂപ്പിലെ മികച്ച നാലു മൂന്നാം സ്ഥാനക്കാരിലുൾപ്പെട്ട് കിതച്ചാണ് പ്രവേശനം സാധ്യമായത്. കിർഗിസ്താൻ ആദ്യ വരവിൽ തന്നെ പ്രീക്വാർട്ടറിലെത്തി.
ഇന്ത്യൻ ടീമിെൻറ പുറത്താകലായിരുന്നു ടൂർണമെൻറിലെ ദുരന്തം. ഗ്രൂപ് ഘട്ടത്തിലെ ഗോൾനേട്ടക്കാർ ഖത്തറാണ്. അവരുടെ സ്റ്റാർ സ്ട്രൈക്കർ അലിമോയസ് അലി ഗോൾവേട്ടക്കാരനും. വടക്കൻ കൊറിയയുടെ പോസ്റ്റിൽ അടിച്ചുകൂട്ടിയ ആറെണ്ണമടക്കം 10 ഗോളുകളാണ് ഖത്തർ നേടിയത്. ഇതിൽ ഏഴെണ്ണവും അലിമോയസ് വക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.