ഏഷ്യൻ കപ്പ് ഫുട്ബാൾ: ഇന്ത്യൻ ടീം അബൂദബിയിലെത്തി
text_fieldsഅബൂദബി: വൻകരയുടെ പോരാട്ടത്തിന് കച്ചമുറുക്കി ബ്ലൂ ടൈഗേഴ്സ് അറേബ്യൻ മണ്ണിൽ. ര ണ്ടാഴ്ചക്കപ്പുറം കിക്കോഫ് കുറിക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബാളിനായി കോച്ച് സ്റ്റീ ഫൻ കോൺസ്റ്റൈൻറനും സംഘവും വ്യാഴാഴ്ച അബൂദബിയിലെത്തി. 28 കളിക്കാരും 14 ഒഫീഷ്യലുക ളുമാണ് ഉച്ചക്ക് 12.30ന് വിമാനമിറങ്ങിയത്. ഇന്ത്യൻ എംമ്പസി അധികൃതരും മലയാളികൾ ഉൾപ ്പെടെയുള്ള ആരാധകരും ചേർന്ന് വൻ വരവേൽപ് തന്നെ നൽകി. ഫുട്ബാൾ പ്രേമികളായ പ്രവാസി ഇന്ത്യക്കാരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ പൂമാലയിട്ടാണ് കളിക്കാരെ സ്വീകരിച്ചത്.
കൺട്രി മാരിയറ്റ് ഹോട്ടലിലാണ് ടീമിന് താമസമൊരുക്കിയത്. അനസ് എടത്തൊടിക, ആഷിഖ് കുരുണിയൻ എന്നീ മലയാളികളാണ് ടീമിലുള്ളത്. സന്നാഹ മത്സരങ്ങൾക്ക് ശേഷം 23 അംഗ അന്തിമ ടീമിനെ പ്രഖ്യാപിക്കും. ടൂർണമെൻറിനായി ആദ്യമെത്തിയ വിദേശ ടീം കൂടിയാണ് ഇന്ത്യ. നിലവിലെ ചാമ്പ്യന്മാരായ ആസ്ട്രേലിയ, കരുത്തരായ ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയവർ വൈകാതെ പോരാട്ട ഭൂമിയിലെത്തും.
ജനുവരി അഞ്ചിനാണ് ഏഷ്യൻ കപ്പിെൻറ കിക്കോഫ്. ആറ് ഗ്രൂപ്പുകളിലായി 24 ടീമുകളാണ് മത്സരിക്കുന്നത്. ‘എ’ ഗ്രൂപ്പിലുള്ള ഇന്ത്യ ആറിന് തായ്ലൻഡിനെതിരെ ആദ്യ മത്സരം കളിക്കും. 10ന് അബൂദബിയിൽ യു.എ.ഇക്ക് എതിരെയും 14 ന് ഷാർജയിൽ ബഹ്റൈനെതിരെയുമാണ് മറ്റ് മത്സരങ്ങൾ. ഇതിന് മുമ്പ് രണ്ട് സന്നാഹ മത്സരങ്ങളിലും ഇന്ത്യ കളിക്കും.
സൗഹൃദം കളിക്കാൻ ഇറാൻ ക്ഷണിച്ചു; ഇന്ത്യ വിസമ്മതിച്ചു
ന്യൂഡൽഹി: ഏഷ്യൻ കപ്പ് ഫുട്ബാളിനുള്ള ഒരുക്കം തകൃതിയാവുന്നതിനിടെ ഇന്ത്യക്ക് വേണ്ടത്ര സന്നാഹ മത്സരമില്ലെന്നായിരുന്നു പരാതി. ഒടുവിൽ ഒമാനും സിറിയക്കുമെതിരെ കളി സംഘടിപ്പിച്ചതിനു പിന്നാലെയാണ് ഇന്ത്യക്ക് മികച്ചൊരു തയാറെടുപ്പ് പോരാട്ടത്തിന് ക്ഷണമെത്തിയത്; മൂന്നു തവണ ഏഷ്യൻ ചാമ്പ്യന്മാരും കഴിഞ്ഞ രണ്ട് ലോകകപ്പിലും പന്തുതട്ടിയവരുമായ ഇറാൻ. പോർചുഗീസുകാരനായ കോച്ച് കാർലോസ് ക്വിറോസാണ് ഇന്ത്യൻ കോച്ച് സ്റ്റീഫൻ കോൺസ്റ്റൈൻറനെ ഡിസംബർ 30ന് സന്നാഹ മത്സരത്തിന് ക്ഷണിച്ചത്.
എന്നാൽ, നേരേത്തതന്നെ രണ്ടു കളി തീരുമാനിച്ച ഇന്ത്യ അപേക്ഷ നിരസിച്ചു. 27ന് ഒമാനും 30ന് സിറിയക്കുമെതിരെ നേരേത്ത മത്സരം തീരുമാനിച്ചതിനാലാണ് ഇറാെൻറ വമ്പൻ ഒാഫർ തള്ളിയതെന്ന് കോച്ച് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.