ഏഷ്യൻ കപ്പ്: പ്രീക്വാർട്ടർ ഉറപ്പിക്കാൻ ഇന്ത്യ ഇന്ന് ബഹ്റൈനെതിരെ
text_fieldsഷാർജ: കായിക ഇന്ത്യക്കിന്ന് ഒരു പ്രാർഥനയേ ഉള്ളൂ. ഷാർജ സ്റ്റേഡിയത്തിൽ സുനിൽ ഛേത്രിയ ും സംഘവും ബഹ്റൈൻ ഗോൾവല നിറക്കണം. വിലപ്പെട്ട മൂന്നു പോയൻറുമായി ഏഷ്യൻ കപ്പിെൻറ പ ്രീക്വാർട്ടറിലേക്ക് അനായാസം ടിക്കറ്റുറപ്പിക്കണം.
ഗ്രൂപ് ‘എ’യിലെ ഫൈനൽ അങ്കം ഇ ന്ത്യക്കും ബഹ്റൈനും അഭിമാന പോരാട്ടമാണ്. കണ്ണഞ്ചിപ്പിക്കുന്ന ഒരു ജയവും വേദനിപ്പിക ്കുന്നൊരു തോൽവിയുമായി മൂന്നു പോയേൻറാടെ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ബഹ്റൈനാവെ ട്ട, ഒാരോ തോൽവിയും സമനിലയുമായി നാണക്കേടിെൻറ പടുകുഴിയിലും. ഒരു പോയൻറുമായി അവ സാന സ്ഥാനത്തുള്ളവർക്ക് പ്രീക്വാർട്ടറിൽ ഇടംപിടിക്കാൻ ജയം അനിവാര്യമാണ്. ചുരു ക്കത്തിൽ ഇത് സമാന ദുഃഖിതരുടെ അങ്കം. ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 97ഉം ബഹ്റൈൻ 113ഉം സ്ഥാനങ്ങ ളിലാണ്.
ഫോമിലും റാങ്കിങ്ങിലും ഇന്ത്യതന്നെയാണ് േചട്ടന്മാർ. പക്ഷേ, അതിസമ്മർദങ ്ങൾ കുരുക്കാവാതിരിക്കണം. കഴിഞ്ഞ കളികളിൽ കണ്ട പോർവീര്യം ഇന്നും ഷാർജയിലെ പച്ചപ്പു ല്ലിൽ പരന്നൊഴുകണം. യു.എ.ഇക്കു മുന്നിൽ കോട്ടകെട്ടിയ നിർഭാഗ്യങ്ങളെ ടച്ച്ലൈനിനു പുറത്തേക്ക് അടിച്ചുപറത്തണം. ഛേത്രിയും ആഷിഖും ഥാപ്പയുമെല്ലാം മനസ്സിൽ കണ്ടത് കളത്തിൽ പ്രാവർത്തികമാവണം. എങ്കിൽ ബഹ്റൈൻ എന്നത് ഇന്ത്യക്കൊരു കടമ്പപോലുമാവില്ല.
ഇന്ത്യയും ബഹ്റൈനും ഏറ്റുമുട്ടുന്ന അതേ സമയം തന്നെയാണ് ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ യു.എ.ഇ തായ്ലൻഡിനെ നേരിടുന്നത്. അൽെഎനിലാണ് ഇൗ മത്സരം. നാലു പോയൻറുമായി യു.എ.ഇ ഒന്നാമതും മൂന്നു പോയൻറുള്ള തായ്ലൻഡ് ഗോൾ വ്യത്യാസംകൊണ്ട് ഇന്ത്യക്കു പിന്നിൽ രണ്ടാമതുമാണ്.
ലക്ഷ്യം ജയം മാത്രം –കോച്ച്
ഇന്ത്യയുടെ ഭാവി കോച്ച് സ്റ്റീഫൻ കോൺസ്റ്റെെൻറൻ നേരത്തെ ഉറപ്പിച്ചു കഴിഞ്ഞതാണ്. ബഹ്റൈനെതിരെ ജയിക്കുന്നതിനാൽ സാധ്യതകൾ തേടി മറ്റുവഴികളൊന്നും ആലോചിക്കേണ്ടെന്ന പക്ഷക്കാരനാണ് അദ്ദേഹം. ‘‘ഇന്ന് ജയിക്കും. അതാണ് ഞങ്ങളുടെ ലക്ഷ്യം. കഴിഞ്ഞ കാല കഥകളിലൊന്നും വിശ്വസിക്കുന്നില്ല. അന്നൊന്നും കളിച്ച ടീമല്ല ഇത്. അതുകൊണ്ടുതന്നെ അങ്ങനെയൊരു ഫലവും പ്രതീക്ഷിക്കേണ്ട’’ -സംശയമൊന്നുമില്ലാതെയാണ് കോച്ചിെൻറ വാക്കുകൾ.
1982നും 2011നുമിടയിൽ അഞ്ചു തവണ ഇന്ത്യയും ബഹ്റൈനും കളിച്ചിരുന്നെങ്കിലും ഒരിക്കൽപോലും നീലപ്പടക്ക് ജയിക്കാനായിട്ടില്ല. ഒരു സമനില. ബാക്കി നാലിലും ബഹ്റൈനായിരുന്നു ജയം.
ഏറ്റവും ഒടുവിൽ 2011 ഏഷ്യൻ കപ്പിൽ 5-2നാണ് ഇന്ത്യ തോറ്റത്. പക്ഷേ, അന്നുകണ്ട ഫുട്ബാളുമായല്ല ഇന്ത്യ വന്നതെന്ന കോച്ചിെൻറ വാക്കുകളെ വിശ്വസിക്കാം. അതേസമയം, യു.എ.ഇയെ സമനിലയിൽ തളച്ച ബഹ്റൈെൻറ പ്രതിരോധമികവിനെ അദ്ദേഹം അഭിനന്ദിച്ചു.
പ്രീക്വാർട്ടർ ബർത്തിന് ജയം മാത്രം വഴിയുള്ള ബഹ്റൈന് ഫോർവേഡ് മുഹമ്മദ് റുമൈഹിയും മധ്യനിരക്കാരൻ അലി മദനുമാണ് പ്രധാന പോരാളികൾ. കായിക ബലത്തിലും അവർ ഇന്ത്യക്ക് മുകളിലാണ്. ഇന്ത്യൻ നിരയിൽ കഴിഞ്ഞ കളിയിലെ ഫോർമേഷനിൽ മാറ്റങ്ങൾക്കൊന്നും സാധ്യതയില്ല. ഛേത്രി-ആഷിഖ് കൂട്ടിെൻറ മുന്നേറ്റവും ജിങ്കാൻ-അനസ് കൂട്ടിെൻറ പ്രതിരോധവും ടീമിെൻറ നെട്ടല്ലായി മാറിക്കഴിഞ്ഞു.
ഉദാന്തയും ഹാൽഡറും ഥാപ്പയും നയിക്കുന്ന മധ്യനിരയും ഉജ്ജ്വലം. സൂപ്പർ സബ് ആയിറങ്ങുന്ന ജെജെയും നിറയൊഴിക്കാൻ മികവുകാട്ടിക്കഴിഞ്ഞു. ശാരീരികക്ഷമത ഏറെയുള്ള എതിരാളിക്കു മുന്നിൽ പ്രതിരോധിച്ച് കളിക്കാൻ തന്നെയാവും ഇന്ത്യൻ പ്ലാൻ. മെയ്ക്കരുത്തിനെ തളക്കാൻ പദ്ധതിയിട്ടാൽ ഛേത്രിക്കൊപ്പം ബൽവന്ദ് സിങ്ങിനെ പരീക്ഷിക്കുന്നതും തള്ളാനാവില്ല.
ഇന്ത്യൻ സാധ്യത
ജയം: ബഹ്െറെനെ തോൽപിച്ചാൽ ആറു പോയൻറുമായി പ്രീക്വാർട്ടർ ഉറപ്പ്.
സമനില: എങ്കിൽ നാലു പോയൻറ്. യു.എ.ഇ-തായ്ലൻഡ് ഫലത്തെ ആശ്രയിച്ച് നേരിട്ടുള്ള പ്രവേശനം.
മൂന്നാമതായാലുമുണ്ട് സാധ്യത. ആറ് ഗ്രൂപ്പിലെ മികച്ച നാല് മൂന്നാം സ്ഥാനക്കാരിൽ ഒരാളായും മുന്നേറാം.
തോൽവി: നേരിട്ട് യോഗ്യതയില്ല. മൂന്നാം സ്ഥാനക്കാരുടെ േക്വാട്ട വഴി സാധ്യത തേടാം.
ഇൗ ഒാട്ടത്തിെൻറ രഹസ്യമാണ് ഡീഗൻ
ഷാർജ: തായ്ലൻഡിനും യു.എ.ഇക്കുമെതിരെ സുനിൽ ഛേത്രിയും ആഷിഖ് കുരുണിയനും ഉദാന്തയുമെല്ലാം പുറത്തെടുക്കുന്ന വേഗവും ഉൗർജവും കണ്ട് ഞെട്ടിയവരിൽ കോച്ച് സ്റ്റീഫൻ കോൺസ്റ്റൈൻറനുമുണ്ട്. എന്നാൽ, അപ്പുറത്തൊരാൾ മാറിയിരുന്ന് ചിരിക്കുന്നു. ഡാനി ഡീഗൻ എന്ന ആസ്ട്രേലിയക്കാരൻ. ഇന്ത്യൻ ടീമിെൻറ സ്ട്രെങ്ത് ആൻഡ് കണ്ടീഷനിങ് കോച്ചാണ് ഇദ്ദേഹം.
കളിക്കാരുടെ കായികശേഷി ഉടച്ചുവാർത്തുകൊണ്ട് കഴിഞ്ഞ നാലുവർഷമായി ഡീഗൻ ടീമിനൊപ്പമുണ്ട്. തായ്ലൻഡും യു.എ.ഇയും ഉൾപ്പെടെയുള്ള കായികശേഷിയും കരുത്തുമുള്ള എതിരാളികൾക്കെതിരെ ഇന്ത്യക്കാർ കിതക്കാതെ കളിക്കുേമ്പാൾ കൈയടിക്കേണ്ടത് ഇദ്ദേഹത്തിനാണ്. ഇന്ത്യൻ ഫുട്ബാളിെൻറ ചരിത്രത്തിലെ ഫിറ്റസ്റ്റ് ടീം എന്നാണ് ഛേത്രിയെയും കൂട്ടുകാരെയും വിശേഷിപ്പിക്കുന്നത്.
ഒരു മത്സരത്തിൽ കളിക്കാരൻ ശരാശരി ഒാടുന്നത് 10-12 കിലോമീറ്ററാണ്. അതിൽ 3-5 കിലോമീറ്റർ അതിവേഗത്തിലാവും. വിങ്ങിൽ ഒാടുന്ന അനിരുദ്ധ ഥാപ്പയും ഉദാന്തയുമെല്ലാം ഉസൈൻ ബോൾട്ടിെനപ്പോലെ കുതിക്കേണ്ടവർ. അവരെല്ലാം തങ്ങളുടെ ജോലി മനോഹരമായി െചയ്യുന്നുവെന്ന് ഡീഗൻ സാക്ഷ്യപ്പെടുത്തുന്നു. 10 ദിവസത്തിനുള്ളിൽ മൂന്നു വലിയ മത്സരങ്ങൾ കളിക്കുന്നത് ഇന്ത്യയെ ക്ഷീണിപ്പിക്കില്ലെന്നും ഡീഗൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.