ഏഷ്യൻ കപ്പ് കിക്കോഫിന് 16 നാൾ; ഇന്ത്യൻ ടീം ഇന്ന് അബൂദബിയിലേക്ക്
text_fieldsന്യൂഡൽഹി: വൻകരയുടെ പോരാട്ടത്തിന് പന്തുരുളാൻ ഇനി 16 ദിവസം മാത്രം. 2011ന് ശേഷം ആദ്യമാ യി ഇന്ത്യ യോഗ്യത നേടിയ ഏഷ്യൻ കപ്പ് ഫുട്ബാളിന് ബ്ലൂ ടൈഗേഴ്സ് ഒരുക്കം തകൃതിയാക് കി. പുതുവർഷത്തിൽ ആരംഭിക്കുന്ന പോരാട്ടത്തിനുള്ള പുതിയ ജഴ്സി ബുധനാഴ്ച ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ നായകൻ സുനിൽ ഛേത്രിയും കൂട്ടുകാരും പുറത്തിറക്കി. ഹോം-എവേ മത്സരങ്ങൾക്കുള്ള കിറ്റുകളാണ് പതിവ് നീലക്കളറിൽ ചെറു പരിഷ്കാരങ്ങളോടെ അവതരിപ്പിച്ചത്. സുനിൽ ഛേത്രി, ഗുർപ്രീത് സിങ് സന്ധു, സന്ദേശ് ജിങ്കാൻ, ജെജെ ലാൽപെഖ്ലുവ, റോളിൻ ബോർഗസ്, സുഭാഷിശ് ബോസ്, പ്രീതം കോട്ടൽ എന്നിവർ നീലകുപ്പായത്തിൽ കടുവാവരയുള്ള ഡിസൈനുമായി അവതരിച്ചു. അഞ്ചുവർഷത്തെ കരാറിലെത്തിയ ‘സിക്സ്5സിക്സ് കമ്പനിയാണ് പുതിയ ജഴ്സിയുടെ സ്പോൺസർമാർ. നൈക്കുമായുണ്ടായിരുന്ന എ.െഎ.എഫ്.എഫിെൻറ കരാർ ഇൗ വർഷം അവസാനിക്കും.
28 അംഗ ടീം റെഡി; സഹൽ പുറത്ത്
ഏഷ്യൻ കപ്പിനായി അബുദബിയിലേക്ക് പറക്കാനുള്ള 28 അംഗ സംഘത്തെ കോച്ച് സ്റ്റീഫൻ കോൺസ്റ്റെൻറയ്ൻ പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച 34 അംഗ ടീമിൽ നിന്നും ആറ് പേരെ ഒഴിവാക്കിയാണ് സാധ്യതാ ടീമിനെ തെരഞ്ഞെടുത്തത്. കേരള ബ്ലാസ്റ്റേഴ്സ് താരം സഹൽ അബ്ദുൽ സമദ്, അണ്ടർ 17ലോകകപ്പ് താരം കോമൾ തട്ടാൽ ഫുൾബാക്ക് ജെറിലാൽ റിൻസുവാല, നിഷുകുമാർ എന്നിവരെ ഒഴിവാക്കി. മലയാളികളായ അനസ് എടത്തൊടിക, ആഷിഖ് കുരുണിയൻ എന്നിവർ സ്ഥാനം നിലനിർത്തി. ടൂർണമെൻറിനുള്ള 23 അംഗ അന്തിമ ടീമിനെ വൈകാതെ പ്രഖ്യാപിക്കും.
ഏഷ്യാകപ്പിന് ജനുവരി അഞ്ചിന് യു.എ.ഇയിൽ കിക്കോഫ് കുറിക്കും. ആറിന് തായ്ലൻഡിെനതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. സന്നാഹ മത്സരത്തിൽ ഡിസംബർ 27ന് ഒമാനെയും, പുതുവർഷത്തിൽ സിറിയയെയും നേരിടും. അതിനു ശേഷമാവും അന്തിമ ടീം പ്രഖ്യാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.