ഏഷ്യൻ കപ്പിന് നാളെ കിക്കോഫ്; പ്രതീക്ഷയോടെ ആതിഥേയർ
text_fieldsയു.എ.ഇ
- വിളിപ്പേര്: അൽഅബ്യള്
- ഫിഫ റാങ്കിങ്: 79
- ഏഷ്യൻ റാങ്കിങ്: 8
- ഏഷ്യൻ കപ്പ് പങ്കാളിത്തം: 8
- ബെസ്റ്റ്: റണ്ണേഴ്സ് അപ്പ് (1996)
- കോച്ച്: ആൽബർേടാ സെ ക്കറോണി
- ക്യാപ്റ്റൻ: ഇസ്മായീൽ മതാർ
ഏഷ്യൻ കപ്പിെൻറ ആതിഥേയരാണ് യു.എ.ഇ. ഇ തിന് മുമ്പ് 1996ലും യു.എ.ഇ ഏഷ്യൻ മാമാങ്കത്തിന് ആതിഥ്യമരുളിയിരുന്നു. അന്ന് ഫൈനൽ വരെ യത്തി പ്രതീക്ഷ കാത്തു. കപ്പിനും ചുണ്ടിനുമിടയിൽ വിലങ്ങുതടിയായി നിന്നത് ബദ്ധവൈരിക ളായ സൗദിയാണ്.
ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തിൽ കാത്തിരുന്ന ലക്ഷക്കണക്കിന് ആരാധ കരെ നിരാശയിലാക്കി തോറ്റു. വർഷങ്ങൾക്കുശേഷം വീണ്ടും ഏഷ്യൻ കപ്പിന് അവസരമൊരുങ്ങു േമ്പാൾ, അന്നത്തെ പിഴവുകൾ തിരുത്തി ആരാധകർക്കായി കിരീടം നേടാനുറച്ചാണ് യു.എ.ഇയിറ ങ്ങുന്നത്. 2017ൽ എത്തിയ ഇറ്റലിക്കാരൻ അൽബർടോ സെക്കറോണിയാണ് യു.എ.ഇയുടെ പരിശീലക ൻ. എ.സി മിലാൻ, ഇൻറർ മിലാൻ, ലാസിയോ തുടങ്ങിയ ക്ലബുകളെ പരിശീലിപ്പിച്ചിട്ടുള്ള സെക്കറേ ാണി, ഇത്തവണ യു.എ.ഇക്ക് കന്നി കിരീടം നേടാനാവുമെന്ന പ്രതീക്ഷയിലാണ്.
നൂറിലധികം മത ്സരങ്ങളിൽ യു.എ.ഇക്കായി ജഴ്സിയണിഞ്ഞ അഹ്മദ് ഖലീലാണ് ടീമിെൻറ കരുത്ത്. സ്ട്രൈക് കർമാരായ ഇസ്മായീൽ മതാറും അലി മബ്കൂത് എന്നിവരും പ്രധാന താരങ്ങൾ. ക്ലബ് ലോകകപ്പ ിൽ റയൽ മഡ്രിഡിനെതിരെ കളിച്ച അൽെഎൻ ക്ലബിലെ ഏഴു താരങ്ങൾ ദേശീയ ടീമിലുണ്ട്.
തായ്ലൻഡ്
- വിളിപ്പേര്: വാർ എലഫെൻറ്സ്
- ഫിഫ റാങ്കിങ്: 118
- ഏഷ്യൻ റാങ്കിങ്: 22
- ഏഷ്യൻ കപ്പ് പങ്കാളിത്തം: 6
- ബെസ്റ്റ്: മൂന്നാം സ്ഥാനം (1972)
- കോച്ച്: മിലോവൻ റയേവെച്
- ക്യാപ്റ്റൻ: തിറസിൽ ഡൻഗാഡ
ഏഷ്യൻ കപ്പിൽ ആറുതവണ കളിച്ചെങ്കിലും തായ്ലൻഡിന് ഇതുവരെ ചരിത്രം കുറിക്കാനായിട്ടില്ല. 1972ൽ സ്വന്തം നാട്ടിൽ നടന്ന ഏഷ്യൻ പോരിൽ സെമിയിലെത്തിയതാണ് ഏറ്റവും മികച്ച നേട്ടം. അന്ന് ലൂസേഴ്സ് ഫൈനൽ ജയിച്ച് മൂന്നാം സ്ഥാനക്കാരുമായി.
2007ലാണ് അവസാനമായി ഏഷ്യൻ കപ്പ് കളിച്ചത്. പിന്നീടങ്ങോട്ട് നീണ്ട ഇടവേള. ഇത്തവണ സെർബിയക്കാരൻ മിലോവൻ റയേവെചിനു കീഴിലാണ് ഏഷ്യൻ കപ്പ് പോരിന് യോഗ്യത നേടുന്നത്. യോഗ്യത റൗണ്ടിൽ ഗ്രൂപ് എഫിൽ ചാമ്പ്യന്മാരായി അനായാസമാണ് ഏഷ്യൻ കപ്പിന് ടിക്കറ്റെടുക്കുന്നത്.
ആറു മത്സരങ്ങളിൽ നാലു ജയവും രണ്ടു സമനിലയും. ഗ്രൂപ് ‘എ’യിൽ യു.എ.ഇയാണ് തായ്ലൻഡിെൻറ കാര്യമായ എതിരാളികൾ. യുവതാരം ചാനതിപ് സോങ്കാർസിനാണ് ടീമിെൻറ െഎക്കൺ െപ്ലയർ.
ബഹ്റൈൻ
- വിളിപ്പേര്: അൽ അഹ്മർ
- ഫിഫ റാങ്കിങ്: 113
- ഏഷ്യൻ റാങ്കിങ്: 20
- ഏഷ്യൻ കപ്പ് പങ്കാളിത്തം: 5
- ബെസ്റ്റ്: നാലാം സ്ഥാനം (2004)
- കോച്ച്: മിറോേസ്ലവ് സോകപ്
- ക്യാപ്റ്റൻ: സയിദ് ജാഫർ
ഏഷ്യൻ കപ്പ് ഫുട്ബാളിൽ അഞ്ചു തവണ പന്തു തട്ടിയവരാണ് ബഹ്റൈൻ. 1988 ഖത്തർ ഏഷ്യൻ കപ്പിലാണ് അരേങ്ങറ്റം. അന്ന് ഗ്രൂപ് റൗണ്ടിൽ തന്നെ പുറത്തായി. 2004 ചൈനീസ് ഏഷ്യൻ കപ്പിൽ സെമിയിലെത്തിയത് ഏറ്റവും മികച്ച പ്രകടനം. പിന്നീടങ്ങോട്ട് എല്ലാതവണയും ഏഷ്യൻ കപ്പ് യോഗ്യത അനായാസം നേടി.
ചെക്ക് റിപ്പബ്ലിക് മാനേജർ മിറോേസ്ലവ് സോകപാണ് പരിശീലകൻ. 2016 ൽ കോച്ചായെത്തിയ അദ്ദേഹത്തിനു കീഴിൽ ടീം ഒരുപാടു പുരോഗതി കൈവരിച്ചു. ഗ്രൂപ് ‘എ’യിൽ റാങ്കിങ്ങിൽ മുന്നിലുള്ള യു.എ.ഇ, തായ്ലൻഡ്, ഇന്ത്യ എന്നിവരോട് ഏറ്റുമുട്ടാനാവുമോയെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.
സ്ട്രൈക്കർ അബ്ദുല്ല യൂസുഫ് ഹിലാൽ, മധ്യനിര താരം ജമാൽ റാഷിദ് എന്നിവരാണ് ബഹ്റൈെൻറ പ്രധാന താരങ്ങൾ.
ഫലസ്തീൻ
- വിളിപ്പേര്: ഉസൂദുൽ ഖനാൻ
- ഫിഫ റാങ്കിങ്: 99
- ഏഷ്യൻ റാങ്കിങ്: 16
- ഏഷ്യൻ കപ്പ് പങ്കാളിത്തം: 1 (2015)
- ബെസ്റ്റ്: ആദ്യ റൗണ്ട്
- കോച്ച്: നൂറുദ്ദീൻ ഒൗദ് അലി
- ക്യാപ്റ്റൻ: അബ്ദുലത്തീഫ് ബഹ്ദരി
ഫലസ്തീനും ഫുട്ബാൾ അതിജീവനത്തിെൻറ പോരാട്ടമാണ്. ഒരു നൂറ്റാണ്ട് നീണ്ടുനിൽക്കുന്ന അധിനിവേശ കെടുതി നേരിടുേമ്പാഴും ഫലസ്തീനുകാർ ഫുട്ബാളിനെ ഒപ്പം കൂട്ടി.
ഏറെനാൾ ഇന്ത്യയെയും വിയറ്റ്നാമിനെയും വടക്കൻ കൊറിയയെയും കടത്തിവെട്ടി ഏഷ്യൻ റാങ്കിങ്ങിൽ മുന്നിലെത്തിയിരുന്നു ഫലസ്തീൻ. ഇപ്പോൾ ഫിഫ റാങ്കിൽ 99ാം സ്ഥാനത്ത്. ഏഷ്യയിൽ 16ാമതും.
പുതിയ പരിശീലകൻ അൽജീരിയക്കാരൻ നൂറുദ്ദീൻ ഒൗദ് അലിയുടെ കീഴിലാണ് പരിശീലനം. ഏറെ നാളത്തെ അധ്വാനത്തിനൊടുവിൽ 2015ലാണ് ആദ്യമായി ഏഷ്യൻ കപ്പിനെത്തുന്നത്. അന്ന് ആദ്യ റൗണ്ടിൽ തന്നെ മടങ്ങി.
എങ്കിലും ഇത്തവണയും ഏഷ്യൻ കപ്പ് യോഗ്യത നഷ്ടപ്പെടാതെ ഫോം നിലനിർത്തി. ഗോൾ കീപ്പർ റാമി ഹമദാണ് ഫലസ്തീെൻറ പ്രധാന താരം. 20 വയസ്സുകാരൻ ഒഡെയ് ദബാഗും ഫലസ്തീെൻറ പുതിയ പ്രതീക്ഷയാണ്.
ഇന്ത്യക്ക് മുന്നേറാനാവും –ഗുർപ്രീത് സന്ധു
അബൂദബി: ഏഷ്യൻ കപ്പ് കിരീട പോരിൽ ഇന്ത്യക്കും സാധ്യതയുണ്ടെന്ന് ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധു. റാങ്കിങ്ങിൽ മുന്നിലുള്ളവർക്കെതിരെ പിടിച്ചുനിൽക്കാൻ നിലവിൽ ഇന്ത്യക്കാവുമെന്നും ഇന്ത്യയുടെ നമ്പർ വൺ ഗോൾ കീപ്പർ പറഞ്ഞു.
‘‘ഒരു ടീമും സുപ്രധാന രാജ്യാന്തര പോരാട്ടത്തിന് ഒരുങ്ങാതെ വരില്ല. ഇന്ത്യയും നന്നായി ഗൃഹപാഠം ചെയ്തിട്ടാണ് യു.എ.ഇയിലെത്തിയത്. കരുത്തരോട് എങ്ങനെ പ്രതിരോധിച്ച് പിടിച്ചിരിക്കാമെന്ന് ഇന്ത്യ പഠിച്ചു കഴിഞ്ഞു’’ - ഗുർപ്രീത് പറഞ്ഞു. ഗ്രൂപ് ‘എ’യിൽ ആതിഥേയരായ യു.എ.ഇയോടൊപ്പമുള്ള ഇന്ത്യ ആദ്യ മത്സരത്തിൽ ആറിന് തായ്ലൻഡിനെ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.