ആസിഫ് സഹീർ പരിശീലകനാവുന്നു
text_fieldsമലപ്പുറം: മലയാളികളുടെ പ്രിയ ഫുട്ബാളർ ആസിഫ് സഹീർ പരിശീലകനാവുന്നു. ചേലേമ്പ്ര ഫുട്ബാൾ അക്കാദമി ടെക്നിക്കൽ ഡയറക്ടറായി മുൻ എസ്.ബി.ടി സ്ട്രൈക്കർ ഉടൻ ചുമതലയേൽക്കും.
സുബ്രതോ കപ്പ് അന്തർദേശീയ സ്കൂൾ ടൂർണമെൻറിലുൾപ്പെടെ പന്ത് തട്ടിയ എൻ.എൻ.എം എച്ച്.എസ്.എസ് ടീം ചേലേമ്പ്ര ഫുട്ബാൾ അക്കാദമിക്ക് കീഴിലാണ്. ജൂനിയർ ഐ ലീഗിെൻറ വിവിധ വയസ്സ് വിഭാഗങ്ങളിൽ ഗോകുലം കേരള എഫ്.സിയുടെ ജഴ്സിയിലും ഇവർ കളിക്കുന്നുണ്ട്.
ദേശീയ ഗെയിംസിലും സന്തോഷ് ട്രോഫിയിലും കേരളത്തെ നയിച്ച ആസിഫ്, ഇതാദ്യമായാണ് പരിശീലകെൻറ കുപ്പായം അണിയുന്നത്. 1999 മുതൽ ഒമ്പത് തവണ സന്തോഷ് ട്രോഫി കളിച്ച ഇദ്ദേഹം, ടൂർണമെൻറിൽ ഏറ്റവുമധികം ഗോൾ നേടിയ താരങ്ങളിലൊരാളാണ്. എസ്.ബി.ഐ കേരള ടീമിൽ അടുത്തകാലം വരെ സജീവമായിരുന്നു ആസിഫ്.
തിരുവനന്തപുരത്ത് എസ്.ബി.ഐയിൽ ഉദ്യോഗസ്ഥനായ ഇദ്ദേഹം മലപ്പുറത്തേക്ക് സ്ഥലംമാറ്റം വാങ്ങാനൊരുങ്ങുകയാണ്. മലപ്പുറത്തെത്തുന്നതോടെ പരിശീലകെൻറ റോളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാവുമെന്ന് ആസിഫ് ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.