വലവീശി ബാഴ്സയും റയലും; അത്ലറ്റികോയിൽ കൊഴിഞ്ഞുപോക്ക്
text_fields
മഡ്രിഡ്: മുഖ്യ പോരാട്ടങ്ങളെല്ലാം അവസാനിച്ചിരിക്കെ വരുന്ന സീസണിലേക്കുള്ള ചരടു വലി തുടങ്ങി സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡും ബാഴ്സലോണയും. ക്രിസ്റ്റ്യാനോ റൊ ണാൾഡോ ക്ലബ് വിട്ടതിനുശേഷം തകർന്ന റയൽ മഡ്രിഡ്, സിനദിൻ സിദാനെ തിരിച്ചുവിളിച്ച് അടുത്ത സീസണിൽ ക്ലബിനെ വീണ്ടും കെട്ടിപ്പടുക്കാനുള്ള തയാറെടുപ്പിലാണ്. ‘തലമുറ’മാറ്റത്തിന് സമയമായ ബാഴ്സയും കാര്യമായ അഴിച്ചുപണിക്കുള്ള ഒരുക്കത്തിലാണ്. ചാമ്പ്യൻസ് ലീഗിൽ എവേ മത്സരങ്ങളിൽ തുടർച്ചയായി പരാജയപ്പെടുന്നതോടെ, മധ്യനിരയിൽ മികവുറ്റ താരങ്ങളെ എത്തിക്കാൻ കറ്റാലന്മാർ കരുക്കൾ നീക്കിത്തുടങ്ങിയതായാണ് വിവരം. അതേസമയം, മറ്റൊരു വമ്പന്മാരായ അത്ലറ്റികോ മഡ്രിഡ് കൊഴിഞ്ഞുപോക്ക് തടയാനാവാതെ പകച്ചുനിൽക്കുന്നു. ക്ലബിെൻറ നെട്ടല്ലായ ഒരു പിടി താരങ്ങൾ ഇക്കുറി കൂടുമാറും. അനുനയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരിക്കെ അടുത്ത സീസണിൽ പിടിച്ചുനിൽക്കണമെങ്കിൽ അത്ലറ്റികോക്കും താരങ്ങളെ റാഞ്ചണം.
ഹസാഡ് റയലിലേക്ക്
റയൽ മഡ്രിഡിെൻറ ‘മിഷൻ ഹസാഡ്’ ഏറക്കുറെ പൂർണമായതാണ് സ്പാനിഷ് ലീഗിൽനിന്നുള്ള ആദ്യ ട്രാൻസ്ഫർ വാർത്ത. കഴിഞ്ഞ സീസണിൽ തന്നെ ക്ലബ് വിടാനുള്ള തീരുമാനമുണ്ടായിരുന്നെങ്കിലും ചെൽസിയുടെ വൻ തുകക്കു മുന്നിൽ റയൽ മഡ്രിഡിന് ഒരു വർഷംവരെ കാത്തിരിക്കേണ്ടിവന്നു. ഇൗ സീസണോടെ ചെൽസിയിലെ കരാർ അവസാനിക്കാൻ പോവുന്ന ബെൽജിയം താരം, ക്ലബ് വിടാൻ തീരുമാനമെടുത്തതായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇൗ മാസം 30ന് റയൽ മഡ്രിഡിെൻറ ഒൗദ്യോഗിക പ്രഖ്യാപനം വരുമെന്നാണ് സ്പാനിഷ് മാധ്യമങ്ങളിൽനിന്നുള്ള റിപ്പോർട്ട്. ബ്രസീൽ താരം നെയ്മറിനേക്കാൾ ക്ലബ് പ്രസിഡൻഡ് പെരസിെൻറ ആഗ്രഹം ഹസാഡ് തന്നെയായിരുന്നു. ഗാരത് ബെയ്ൽ, ലൂക്ക മോഡ്രിച്ച്, ടോണി ക്രൂസ് തുടങ്ങിയ റയലിെൻറ ഗ്ലാമർ താരങ്ങളെ റയൽ വിൽക്കുകയും ചെയ്യും. ഹസാഡിനൊപ്പം മാഞ്ചസ്റ്റർ യുനൈറ്റഡ് മിഡ്ഫീൽഡർ പോൾ പോഗ്ബയും റയലിെൻറ ലിസ്റ്റിലുള്ള പ്രധാന താരമാണ്.
ഗ്രീസ്മാൻ അത്ലറ്റികോ വിടും; കരുക്കൾ നീക്കി
ബാഴ്സ വീണ്ടും
കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ അേൻറായിൻ ഗ്രീസ്മാനായുള്ള ശ്രമം ബാഴ്സ നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. എന്നാൽ, ഇത്തവണ താരംതന്നെ ക്ലബ് വിടുന്ന കാര്യം പ്രഖ്യാപിച്ചതോടെ ഫ്രഞ്ച് സ്ട്രൈക്കറെ കറ്റാലന്മാർ വീണ്ടും നോട്ടമിട്ടു. ബ്രസീലിയൻ താരം ഫിലിപ് കുട്ടീന്യോയെ വിറ്റ് ഗ്രീസ്മാനെ സ്വന്തമാക്കാനാണ് ബാഴ്സ ശ്രമം. ട്വിറ്ററിലാണ് ഗ്രീസ്മാൻ ക്ലബ് വിടുന്ന കാര്യം പുറത്തുവിട്ടത്. ഇതോടെ, വമ്പൻ താരങ്ങൾ ക്ലബ് വിടുന്നത് തടയാനാവാതെ പ്രതിസന്ധിയിലാണ് അത്ലറ്റികോ മഡ്രിഡ്. നേരേത്ത, ടീമിെൻറ പ്രതിരോധത്തിലെ നെട്ടല്ലായ ലൂകാസ് ഹെർണാണ്ടസും ഡീഗോ ഗോഡിനും ക്ലബ് വിടുന്നത് പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.