ബംഗളൂരു എഫ്.സിയെ തകർത്ത് എ.ടി.കെ ഫൈനലിൽ
text_fieldsകൊൽക്കത്ത: ഐ.എസ്.എല്ലിൽ എഫ്.സി ഗോവക്ക് സാധിക്കാത്തത് എ.ടി.കെക്ക് സാധിച്ചു. ഒരുഗേ ാൾ കടവുമായി രണ്ടാം പാദത്തിനിറങ്ങി നിലവിലെ ജേതാക്കളായ ബംഗളൂരു എഫ്.സിയെ 3-1ന് തോൽ പിച്ച് എ.ടി.കെ ചെന്നൈയിൻ എഫ്.സിക്കെതിരായ ഫൈനലിന് ടിക്കറ്റെടുത്തു. അഗ്രിഗേറ്റ് സ് കാർ 3-2നായിരുന്നു ആതിഥേയരുടെ ജയം. വിജയികൾക്കായി ഡേവിഡ് വില്യംസ് ഇരട്ടഗോൾ നേടി.
മത്സരം തുട ങ്ങി അഞ്ചാം മിനിറ്റിൽ തന്നെ മലയാളി താരം ആഷിഖ് കുരുണിയനിലൂടെ ബംഗളൂരു മേൽക്കൈ നൽകി. രണ്ടുഗോൾ മുൻതൂക്കമായതോടെ ബംഗളൂരു പ്രതിരോധത്തിലേക്ക് വലിഞ്ഞു. 30ാം മിനിറ്റിൽ ബോക്സിനുള്ളിൽനിന്ന് പ്രബീർ ദാസ് നൽകിയ അളന്നുമുറിച്ച ക്രോസ് ഇടങ്കാൽകൊണ്ട് വലയിലേക്ക് തൊടുത്തുവിട്ട് റോയ് കൃഷ്ണയാണ് കൊൽക്കത്തക്കാരെ ഒപ്പമെത്തിച്ചത്.
ആദ്യ പകുതി തുല്യതയിൽ അവസാനിച്ചു. 61ാം മിനിറ്റിൽ തന്നെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഡേവിഡ് വില്യംസ് എ.ടി.കെയുടെ രണ്ടാം ഗോൾ നേടി. വിധിനിർണയ ഗോളിനും പ്രബീർ ദാസിെൻറ സ്പർശമുണ്ടായിരുന്നു.
79ാം മിനിറ്റിൽ പിറന്ന, ബോക്സിെൻറ വലത് മൂലയിൽനിന്ന് ദാസ് നൽകിയ ക്രോസ് മാർക്ക് ചെയ്യപ്പെടാതിരുന്ന വില്യംസ് ഗുർപ്രീതിന് അവസരം നൽകാതെ അതിമനോഹരമായി വലയിലേക്ക് ഹെഡ് ചെയ്ത് കയറ്റി. ശേഷം മത്സരത്തിൽ തിരിച്ചെത്താൻ ബംഗളൂരു ആക്രമണം കടുപ്പിച്ചെങ്കിലും എ.ടി.കെ പ്രതിരോധം ഭേദിക്കാനായില്ല. ആറു സീസണിനിടെ മൂന്നാം തവണയാണ് എ.ടി.കെ കലാശക്കളിക്ക് യോഗ്യത നേടുന്നത്. മാർച്ച് 14നാണ് ഫൈനൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.