സ്വപ്നം ജയിച്ച് അറ്റ്ലാൻറ; 4-1ന് വലൻസിയയെ തോൽപിച്ചു
text_fieldsലണ്ടൻ: യൂറോപ്പിലെ വലിയ കളികൾക്കു പാകമായ മൈതാനം പോലുമില്ലാതൊരു ടീം അയൽക്കാരു ടെ വായ്പയെടുത്ത കളിമുറ്റത്ത് ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് അരങ്ങേറ്റം രാജകീയമാ ക്കി. ലീഗ് റൗണ്ടിൽ തപ്പിയും തടഞ്ഞും കടന്നുകൂടിയതിെൻറ ക്ഷീണം തെല്ലുമില്ലാത്ത പ്രകടനവുമായി ഇറ്റാലിയൻ ടീം അറ്റ്ലാൻറയാണ് ലാ ലിഗയിലെ പഴയ പടക്കുതിരകളായ വലൻസിയയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആദ്യപാദ മത്സരത്തിൽ തകർത്തുവിട്ടത്. എവേ മത്സരത്തിൽ മൂന്നു ഗോളിെൻറ വലിയ മാർജിനിൽ തോൽവി വഴങ്ങിയില്ലെങ്കിൽ ചാമ്പ്യൻസ് ലീഗ് ആദ്യ എട്ടിൽ ഇടംപിടിക്കുകയെന്ന അപൂർവ നേട്ടവും ഈ കൊച്ചുമിടുക്കന്മാർക്കരികെ.
സീരി എ കഴിഞ്ഞ സീസണിൽ മൂന്നാമന്മാരായി ചാമ്പ്യൻസ് ലീഗിനെത്തിയ അറ്റലാൻറ ലീഗ് റൗണ്ടിൽ ആദ്യ മൂന്നു മത്സരവും തോറ്റ ശേഷമാണ് വിജയ വഴിയിലെത്തുന്നതും നോക്കൗട്ട് കാണുന്നതും. ഒന്നേകാൽ ലക്ഷം ജനസംഖ്യ മാത്രമുള്ള ബെർഗാമൊ പട്ടണത്തിൽനിന്നുള്ള ടീമിെൻറ കളി കാണാൻ നാട്ടിൽനിന്ന് 40,000 പേരാണ് 60 കിലോമീറ്റർ അകലെ സാൻ സിറോയിലേക്കു ബുധനാഴ്ച രാത്രി വണ്ടികയറിയത്.
കാണികളുടെ നിറഞ്ഞ കൈയടിയിൽ ഉടനീളം മനോഹരമായി പന്തുതട്ടിയ ആതിഥേയർക്കായി ഹാൻസ് ഹത്ബോയർ 16ാം മിനിറ്റിൽ ഗോൾവേട്ട തുടങ്ങി. ആക്രമണത്തിലെ അതിവേഗം െകാണ്ട് എതിരാളികളെ ഞെട്ടിച്ച ടീം 42ാം മിനിറ്റിൽ ജോസിപ് ഇലിസിച്ചിലൂടെ വീണ്ടും സ്കോർ ചെയ്തു. രണ്ടാം പകുതിയിൽ ഹത്ബോയർ വീണ്ടും സ്കോർ ചെയ്തതോടെ ലീഡ് മൂന്നായി.
മിനിറ്റുകൾക്കകം റെമോ ഫ്രൂളർ വണ്ടർ ഗോളിൽ പിന്നെയും വല ചലിപ്പിച്ചു. നാലു ഗോളിന് പിന്നിലായ ശേഷം ഉണർന്ന വലൻസിയക്കായി ചെറിഷേവാണ് 67ാം മിനിറ്റിൽ ആശ്വാസ ഗോൾ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.