Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2016 4:07 PM IST Updated On
date_range 10 Dec 2016 4:07 PM ISTഐ.എസ്.എല്ലില്‍ ഇന്ന് ആദ്യ സെമി: കൊല്‍ക്കത്ത x മുംബൈ ഒന്നാം പാദം
text_fieldsbookmark_border
കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം സീസണിലെ ആദ്യ സെമി പോരാട്ടത്തിന് കൊല്‍ക്കത്തയുടെ മണ്ണ് ശനിയാഴ്ച വിരുന്നൊരുക്കും. പ്രഥമ സീസണ്‍ ജേതാക്കളായ അത്ലറ്റികോ ഡി കൊല്‍ക്കത്തക്ക് എതിരാളികളാവുന്നത് ഉജ്ജ്വല ഫോമിലുള്ള ഡീഗോ ഫോര്‍ലാന്‍െറ മുംബൈ സിറ്റി എഫ്.സി. സ്ഥിരതയും മൂര്‍ച്ചയേറിയ ആക്രമണവും കൈമുതലുള്ള മുംബൈയെ നേരിടുമ്പോള്‍ പ്രാഥമിക റൗണ്ടില്‍ നാലാം സ്ഥാനക്കാരായ കൊല്‍ക്കത്തക്ക് ധൈര്യമാവുന്നത് ഹോം ഗ്രൗണ്ടിന്‍െറ ആനുകൂല്യംമാത്രം.
മുന്‍ ജേതാക്കളും സെമി ഫൈനലിസ്റ്റുകളുമാണെങ്കിലും മൂന്നാം സീസണില്‍ കൊല്‍ക്കത്ത അത്ര വമ്പന്മാരല്ല. പ്രാഥമിക റൗണ്ടില്‍ അവസാന പോരാട്ടങ്ങളിലെ ഭാഗ്യപരീക്ഷണങ്ങള്‍ക്കൊടുവില്‍ നാലാം സ്ഥാനക്കാരായാണ് അത്ലറ്റികോ സെമിയിലത്തെിയത്. അതേസമയം, എതിരാളികളെയെല്ലാം നിലംപരിശാക്കിയായിരുന്നു മുംബൈയുടെ വരവ്. ഉറുഗ്വായ്യുടെ ലോകതാരം ഡീഗോ ഫോര്‍ലാന്‍െറ വരവോടെ നീലപ്പട സൂപ്പര്‍ ലീഗില്‍ പേടിസ്വപ്നമായി മാറി. വിജയയാത്ര ചെയ്ത കേരള ബ്ളാസ്റ്റേഴ്സിനെ 5-0ത്തിന് തരിപ്പണമാക്കിയതോടെ മുംബൈപ്പേടി കൂടി. ശനിയാഴ്ച വൈകുന്നേരം ഏഴിനാണ് മത്സരം. രണ്ടാം പാദ സെമി 13ന് മുംബൈയില്‍.
സ്വന്തം മണ്ണില്‍ പതറുന്ന കൊല്‍ക്കത്ത
ലക്ഷം പേര്‍ക്ക് ഇരിപ്പിടമുള്ള സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍നിന്നും 12,000 പേര്‍ക്ക് മാത്രം സൗകര്യമുള്ള രബീന്ദ്രസരോബാര്‍ സ്റ്റേഡിയത്തിലേക്ക് ഹോം ഗ്രൗണ്ട് മാറ്റിയതിന്‍െറ ക്ഷീണം അത്ലറ്റികോ ഡി കൊല്‍ക്കത്തക്കുണ്ട്. അണ്ടര്‍ 19 ലോകകപ്പ് വേദിയായ സാള്‍ട്ട്ലേക്കില്‍ നവീകരണപ്രവര്‍ത്തനം കാരണം വേദി നിഷേധിച്ചതോടെ ആര്‍ത്തിരമ്പുന്ന കളിക്കളങ്ങളാണ് നഷ്ടമായത്. കൊച്ചിയെ വെല്ലുന്ന കൊല്‍ക്കത്ത ഗാലറിയിലെ ‘12ാമന്‍’ നഷ്ടമായത് ഇക്കുറി കളത്തില്‍ കണ്ടതാണ്. ഇവിടെ, ഡല്‍ഹിക്കെതിരായ ഒരു മത്സരത്തില്‍ മാത്രമാണ് കൊല്‍ക്കത്ത ജയിച്ചത്. ആകെ പിറന്നത് ആറ് ഗോളുകള്‍ മാത്രം.
ശരാശരിമാത്രമായിരുന്നു വംഗനാടന്‍ സംഘത്തിന്‍െറ പ്രകടനം. സമനിലയോടെ സീസണ്‍ തുടങ്ങിയവര്‍ പലപ്പോഴും തോല്‍വിയില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. പകുതിയിലേറെയും സമനില പാലിച്ചവര്‍ക്ക് നാല് ജയം മാത്രമേ 14 കളിയില്‍ സ്വന്തമാക്കാന്‍ കഴിഞ്ഞുള്ളൂ. ഗോളടിയിലും മുന്‍ ചാമ്പ്യന്മാര്‍ പിന്നിലായിരുന്നു. പ്രാഥമിക റൗണ്ടില്‍ മുംബൈയെ നേരിട്ടപ്പോള്‍ ഒരു തോല്‍വിയും (0-1), ഒരു സമനിലയുമായിരുന്നു (1-1) സമ്പാദ്യം. സ്വന്തം മണ്ണിലായിരുന്നു തോല്‍വി.
ഇയാന്‍ ഹ്യൂം, ഹെല്‍ഡര്‍ പോസ്റ്റിഗ, ഹാവി ലാറ എന്നിവര്‍ നയിക്കുന്ന മുന്നേറ്റവും, സ്റ്റീഫന്‍ പിയേഴ്സന്‍, ബോര്‍യ ഫെര്‍ണാണ്ടസ്, സമീഗ് ദുതീ, അഭിനാസ് റുയിഡാസ് എന്നിവരുടെ മധ്യനിരയും മികച്ച ഫോമിലാണ്. എന്നാല്‍, പ്രതിരോധത്തിലെ പിഴവുകളായിരുന്നു ഓരോ തവണയും കൊല്‍ക്കത്തക്ക് തിരിച്ചടിയായത്. അര്‍ണബ് മൊണ്ഡലും ടിരിയും നയിക്കുന്ന പ്രതിരോധത്തിന് വിങ്ങുകളില്‍ വേണ്ടത്ര കെട്ടുറപ്പില്ളെന്ന് ലീഗ് മത്സരങ്ങള്‍ തുറന്നുകാണിക്കുന്നു. ഗോള്‍ കീപ്പര്‍ ദേബ്ജിത് മജുംദാറിന്‍െറ പിഴവിലായിരുന്നു കൊല്‍ക്കത്തക്കെതിരെ ബ്ളാസ്റ്റേഴ്സിന്‍െറ സി.കെ. വിനീത് സ്കോര്‍ ചെയ്തത്. നോര്‍ത്ത് ഈസ്റ്റിനും ഗോവക്കുമെതിരെയെല്ലാം പ്രതിരോധപ്പിഴവ് ഗോളായി മാറി. സെമിയിലെ നിര്‍ണായക അങ്കത്തില്‍ പുതിയ കൊല്‍ക്കത്ത പിറക്കുമെന്നാണ് കോച്ച് മൊളിനയുടെ പക്ഷം.
നോണ്‍ സ്റ്റോപ് മുംബൈ
തോല്‍വി ഭയമില്ലാതെയാണ് മുംബൈയുടെ വരവ്. എതിരാളിയുടെ മണ്ണില്‍ നടക്കുന്ന ആദ്യ പാദം ടീമിന് മുന്‍തൂക്കമാവും. ശനിയാഴ്ച തോല്‍ക്കാതിരുന്നാല്‍, തന്നെ പകുതി ജയിച്ചു. പിന്നെ, മുംബൈയില്‍ എല്ലാം എളുപ്പം. ഡീഗോ ഫോര്‍ലാന്‍, ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി, മത്യാസ് ഡി ഫെഡറികോ, സോണി നോര്‍ദെ എന്നിവരുടെ പ്രഹരശേഷി കൂടിയ മുന്നേറ്റം. മധ്യനിരയില്‍ ക്രിസ്റ്റ്യന്‍ വാഡ്കോസ്, ലിഗോ കോസ്റ്റ, ജാകിചാന്ദ് സിങ്, പ്രണോയ് ഹാല്‍ദര്‍, പ്രതിരോധത്തില്‍ ലൂസിയാന്‍ ഗൊയ്യാന്‍, കര്‍ഡോസോ, അന്‍വര്‍ അലി എന്നിവര്‍. ഗോള്‍കീപ്പര്‍ അമരീന്ദര്‍ സിങ്ങും ഉജ്ജ്വല ഫോമില്‍. ലീഗ് റൗണ്ടിലെ റെക്കോഡ് മുംബൈക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ടെങ്കിലും ജയിക്കാനായി കളിക്കുമെന്ന് ഡീഗോ ഫോര്‍ലാന്‍. ‘‘ലീഗ് റൗണ്ടിലെ ഫലങ്ങളിലൊന്നും കാര്യമില്ല. ശനിയാഴ്ച മുതല്‍ പുതിയ ടൂര്‍ണമെന്‍റാണ്. ഇതുവരെ ഞങ്ങള്‍ നന്നായി കളിച്ചു, ഒന്നാമതുമായി. ചിലകാര്യങ്ങള്‍ ആത്മവിശ്വാസം നല്‍കുന്നതാണെങ്കിലും അധികമാവില്ല. നന്നായി കളിക്കാനാണ് ഇവിടെയത്തെിയത്. അതില്‍ കുറഞ്ഞൊന്നുമില്ല’’ -കൊല്‍ക്കത്തയിലത്തെിയ ഡീഗോ ഫോര്‍ലാന്‍െറ വാക്കുകള്‍.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story