ഗ്രീസ്മാനിൽ തെന്നി മാഴ്സെ; അത്ലറ്റികോ മഡ്രിഡ് യൂറോപ്പ ലീഗ് ചാമ്പ്യന്മാർ
text_fieldsലിയോൺ: സ്പാനിഷ് കളിമികവിനു മുന്നിൽ ഗോളടിക്കാൻ മറന്ന് മാഴ്സെ മുട്ടുമടക്കിയപ്പോൾ, യൂറോപ്പിലെ രണ്ടാം രാജകീയ കിരീടം അത്ലറ്റികോ മഡ്രിഡിന്. ഫ്രഞ്ച് ക്ലബിനെതിരെ സൂപ്പർ താരം അേൻറായിൻ ഗ്രീസ്മാൻ രണ്ടുഗോളുകളുമായി കിരീടപ്പോരിന് വഴികാട്ടിയ മത്സരത്തിൽ എണ്ണംപറഞ്ഞ മൂന്നുഗോളുകൾക്കാണ് അത്ലറ്റികോ മഡ്രിഡ് യൂറോപ്പ കിരീടം സ്വന്തമാക്കിയത്. ഒമ്പത് സീസണിനിടെ മൂന്നാം തവണയാണ് ഇൗ കിരീടം മഡ്രിഡിലേക്ക് സ്പാനിഷ് മാന്ത്രികന്മാർ എത്തിക്കുന്നത്.
2010ലും 2012ലുമായിരുന്നു ഇതിനുമുമ്പ് അത്ലറ്റികോയുടെ കിരീടധാരണം. 2012ൽ കോച്ച് ഡീഗോ സിമിയോണി സ്ഥാനമേറ്റെടുത്ത ആദ്യ വർഷം തന്നെയാണ് ടീമിനെ ചാമ്പ്യന്മാരാക്കിയത്. ഇതോടെ, സിമിയോണിയുടെ ട്രോഫി ലിസ്റ്റിൽ മൂന്നാം യൂറോപ്യൻ കിരീടമായി. രണ്ടു യൂറോപ്പ ലീഗും ഒരു യുവേഫ സൂപ്പർ കപ്പിനും ചുക്കാൻപിടിച്ച സിമിയോണി, രണ്ടുവട്ടം ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ടീമിനെ എത്തിച്ചിരുന്നു.
ലിയോണിലെ ഒളിമ്പിക് ലിയോണൈസ് സ്റ്റേഡിയത്തിൽ മാഴ്സെയുടെ ആരാധകരായിരുന്നു കൂടുതൽ. ആർത്തിരമ്പിക്കൊണ്ടിരുന്ന അവർക്കു മുന്നിൽ മാഴ്സെ ആദ്യം നന്നായി കളിച്ചു. മൂന്നാം മിനിറ്റിൽ ക്യാപ്റ്റൻ ദിമിത്രി പായറ്റ് നടത്തിയ മുന്നേറ്റത്തിൽ ഗോളെന്നുറപ്പിച്ച അവസരം മാഴ്സെക്ക് വന്നെത്തിയതാണ്.
അത്ലറ്റികോയുടെ പിഴക്കാത്ത പ്രതിരോധ താരങ്ങളായ ഡീഗോ ഗോഡിെൻറയും ഹൊസെ ഗിമിനസിെൻറയും ഇടയിലൂടെ പായറ്റ് ത്രൂപാസ് നൽകിയെങ്കിലും വലതുവിങ്ങിലെ അറ്റാക്കിങ് മിഡ്ഫീൽഡർ ഫ്ലോറിയൻ തോവിൻ ഗോളി മാത്രം മുന്നിലുള്ള അവസരം കളഞ്ഞുകുളിച്ചു. പിന്നെയും പന്തിെൻറ ഗതി അത്ലറ്റികോ മഡ്രിഡിെൻറ കോർട്ടിലേക്ക് തന്നെയായിരുന്നു.
സസ്പെൻഷനിലായതിനാൽ കോച്ച് സിമിയോണിയില്ലാതെ പോരിനിറങ്ങിയ അത്ലറ്റികോ ആദ്യ ഗോൾ നേടിയതോടെ താളം കണ്ടെത്തി. 20ാം മിനിറ്റിൽ മാഴ്സെ ഗോളി യാൻ ഒബ്ലക് നൽകിയ പന്ത് ആന്ദ്രെ സാംപോയുടെ കാലിൽനിന്ന് ചോർന്നതാണ് ഗോളിൽ കലാശിച്ചത്. പിന്നിലുണ്ടായിരുന്ന അത്ലറ്റികോ ക്യാപ്റ്റൻ ഗാബി പന്ത് ഗ്രീസ്മാന് നൽകി. താരത്തിെൻറ ക്ലാസിക്കൽ ഫിനിഷിങ്ങിൽ അത്ലറ്റികോ മുന്നിൽ. തിരിച്ചുവരാനുള്ള മാഴ്സെ കിണഞ്ഞു ശ്രമിച്ചു. എന്നാൽ, ക്യാപ്റ്റൻ പായറ്റിന് പരിക്കേറ്റ് കളംവിടേണ്ടിവന്നത് ടീമിന് വമ്പൻ തിരിച്ചടിയായി.
ഇതോടെ, മുന്നേറ്റത്തിന് താളംതെറ്റിയ മാഴ്സെക്ക് അത്ലറ്റികോ പ്രതിരോധകോട്ട പൊളിക്കാനായതേയില്ല. രണ്ടാം പകുതിയുടെ ആദ്യത്തിൽ മികച്ച കൗണ്ടർ അറ്റാക്കിൽ അത്ലറ്റികോ വീണ്ടും മുന്നിലെത്തി. ഇത്തവണയും വല കുലുക്കിയത് ഗ്രീസ്മാൻ തന്നെ. എയ്ഞ്ചൽ കൊരേര, ഗാബി, ഗ്രീസ്മാൻ എന്നിവർ ഇടതുവിങ്ങിലൂടെ സംയുക്തമായി നടത്തിയ ആക്രമണമാണ് ഫലം കണ്ടത്. ഒടുവിൽ 89ാം മിനിറ്റിൽ ബോക്സിൽനിന്നുള്ള ഗ്രൗണ്ട് ഷോട്ടിൽ ക്യാപ്റ്റൻ ഗാബിയും സ്കോർ ചെയ്തതോടെ മാഴ്സെ തോൽവി ഉറപ്പിച്ചു. യൂറോപ്പ ലീഗ് കിരീടത്തിൽ അത്ലറ്റികോയുടെ മൂന്നാം മുത്തവും. വിജയത്തിെൻറ എല്ലാം െക്രഡിറ്റും കോച്ച് സിമിയോണി കളിക്കാർക്ക് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.