യുവൻറസിന് അത്ലറ്റികോ ഷോക്ക്; വിയർത്തു ജയിച്ച് സിറ്റി
text_fieldsമഡ്രിഡ്: പതിറ്റാണ്ട് കാലം കളിച്ച മഡ്രിഡ് നഗരിയിലേക്കുള്ള ക്രിസ്റ്റ്യാനോ റൊണാ ൾഡോയുടെ മടങ്ങിവരവ് തോൽവിയോടെ. ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ പോരാട്ടത്തി െൻറ ആദ്യ പാദത്തിൽ അത്ലറ്റികോ മഡ്രിഡിനെ നേരിടാനെത്തിയ യുവൻറസിന് തലതാഴ്ത്തി മ ടക്കം. വാശിയേറിയ പോരാട്ടത്തിൽ ഇറ്റാലിയൻ ചാമ്പ്യന്മാരെ 2-0ത്തിന് അത്ലറ്റികോ മഡ്രി ഡ് തോൽപിച്ചു. പ്രതിരോധത്തിലെ വിശ്വസ്തരായ ജോസ് ഗിമിനസും ഡീഗോ ഗോഡിനും രണ്ടാം പകുതിയിൽ നേടിയ ഗോളുകളിലാണ് അത്ലറ്റികോ ആദ്യ പാദം കൈയടക്കിയത്. അതേസമയം, ഷാൽക്കെയെ നേരിടാൻ ജർമനിയിലെത്തിയ മാഞ്ചസ്റ്റർ സിറ്റി വിയർത്തു ജയിച്ചു. ഇഞ്ചുറി സമയം സ്റ്റെർലിങ് നേടിയ ഗോളിൽ 3-2നാണ് സിറ്റിയുടെ ജയം.
കളിമറന്ന് യുവൻറസ്
ക്രിസ്റ്റ്യാനോയെ വാങ്ങി മൂർച്ചകൂട്ടിയ യുവൻറസ് തന്നെയായിരുന്നു മത്സരത്തിനുമുമ്പ് പ്രവചനങ്ങളിൽ മുന്നിലുണ്ടായിരുന്നത്. എന്നാൽ, കളത്തിൽ സിമിയോണിയുടെ സംഘം പിഴവില്ലാതെ കളിച്ചേപ്പാൾ കേളികേട്ട ഇറ്റാലിയൻ നിര നിഷ്പ്രഭമായി. വാർ രക്ഷക്കെത്തിയതിനാലാണ് സന്ദർശകർ വഴങ്ങിയ ഗോൾ രണ്ടിൽ ഒതുങ്ങിയത്. അല്ലെങ്കിൽ, രണ്ടാം പാദത്തിൽ തിരിച്ചുവരാനുള്ള പ്രതീക്ഷപോലും യുവൻറസിന് മങ്ങിയേനെ.
ആദ്യ പകുതിയിൽ ക്രിസ്റ്റ്യാനോയും മാൻസുകിച്ചും ഡിബാലയും അത്ലറ്റികോ ഗോൾമുഖത്ത് പലതവണയായി ആക്രമണം നടത്തിയെങ്കിലും ഒന്നിനും മൂർച്ചയില്ലായിരുന്നു. ക്രിസ്റ്റ്യാനോയെ ‘പൂട്ടിയ’ പരിചയം ഏറെയുള്ള ഗോഡിനും ഗിമിനസും ലൂയിസും താരത്തിന് അവസരം നൽകിയതേയില്ല. എട്ടാം മിനിറ്റിൽ 30 വാര അകലെനിന്നുള്ള ക്രിസ്റ്റ്യാനോയുടെ ബുള്ളറ്റ് ഷോട്ട് പോസ്റ്റിലേക്കായിരുന്നെങ്കിലും അത്ലറ്റികോ ഗോളി യാൻ ഒബ്ലക് തട്ടിമാറ്റി. രണ്ടാം പകുതിയാണ് അത്ലറ്റികോ ആക്രമണത്തിന് മൂർച്ച കൂട്ടിയത്. ഡീഗോ കോസ്റ്റക്കും അേൻറായിൻ ഗ്രീസ്മാനും ഗോളിമാത്രം മുന്നിലുള്ള അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. പകരക്കാരനായിറങ്ങിയ അൽവാരോ മൊറാറ്റ ഹെഡറിൽ ഒരുതവണ വലകുലുക്കിയെങ്കിലും വാറിൽ ഫൗളാണെന്ന് വിധിവന്നതോടെ ഗോൾ നിഷേധിച്ചു. ഒടുവിൽ 78, 83 മിനിറ്റുകളിലാണ് സിമിയോണിയുടെ പ്രതിരോധകോട്ട കാക്കുന്ന ഗിമിനസും ഗോഡിനും രക്ഷകരായത്. കോർണറിൽനിന്നുള്ള അവസരത്തിൽ ഗിമിനസും ഫ്രീകിക്കിൽനിന്ന് കിട്ടിയ പന്തിൽ ഗോഡിനും ഗോൾ നേടിയതോടെ യുവൻറസ് തോൽവി ഉറപ്പിച്ചു.
സിറ്റി ആദ്യം വിറച്ചു; പിന്നെ ജയിച്ചു
പത്തു പേരായി ചുരുങ്ങിയിട്ടും തിരിച്ചുവരാനുള്ള ശേഷിയാണ് സിറ്റിയെ രക്ഷിച്ചത്. ഷാൽക്കെയുടെ തട്ടകത്തിൽ 2-1ന് പിന്നിട്ടുനിന്നശേഷമാണ് തിരിച്ചടിച്ച് ക്വാർട്ടറിലേക്ക് ആദ്യ പാതി പിന്നിട്ടത്. സെർജിയോ അഗ്യൂറോയിലൂടെ (19) വിലപ്പെട്ട എവേ ഗോൾ നേടിയാണ് സിറ്റി തുടങ്ങിയത്. എന്നാൽ, വാറിെൻറ പിൻബലത്തിൽ ലഭിച്ച രണ്ടു പെനാൽറ്റികൾ ഷാൽക്കെ മധ്യനിര താരം നബീൽ ബിൻതാലിബ് (38, 45) ഗോളാക്കിയതോടെ സിറ്റി പിറകിലായി. രണ്ടാം പകുതിയിൽ നികോളസ് ഒട്ടമെൻഡിക്ക് ചുവപ്പുകാർഡും (68) ലഭിച്ചതോടെ കൂനിന്മേൽ കുരുവായി. എന്നാൽ, പെപ് ഗാർഡിയോള വിട്ടില്ല. പകരക്കാരനായിറക്കിയ ലെറോയ് സാനെ (85) തെൻറ മുൻ ക്ലബിനെതിരെ ഫ്രീകിക്ക് ഗോൾ നേടി സമനില ഒരുക്കി. ഒടുവിൽ 90ാം മിനിറ്റിൽ പെപ്പിെൻറ വിശ്വസ്തൻ റഹീം സ്റ്റർലിങ്ങും ഗോൾ നേടിയതോടെ സിറ്റിക്ക് ത്രില്ലർ ജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.