മനസ്സുമാറി; ബഗാനും ഇൗസ്റ്റ് ബംഗാളും െഎ.എസ്.എല്ലിലേക്ക്
text_fieldsകൊൽക്കത്ത: പണമൊഴുകുന്ന ഇന്ത്യയിലെ മുൻനിര ഫുട്ബാൾ ലീഗിൽ പന്തുതട്ടാനില്ലെന്ന് കട്ടായംപറഞ്ഞ് മാറിനിന്ന കൊൽക്കത്തയിൽനിന്നുള്ള കൊമ്പന്മാർ ഒടുവിൽ വാശിവെടിഞ്ഞ് വഴിക്കുവരുന്നു. അടുത്ത സീസൺ മുതൽ െഎ.എസ്.എല്ലിൽ കളിക്കുന്നതിന് മുന്നോടിയായി ലേലത്തിൽ പെങ്കടുക്കാനുള്ള അപേക്ഷഫോറം ഇൗസ്റ്റ് ബംഗാൾ വാങ്ങി.
മോഹൻ ബഗാനും അടുത്ത ദിവസം വാങ്ങുമെന്നാണ് സൂചന. ഫോറം വാങ്ങിയതൊഴിച്ച് അന്തിമ തീരുമാനങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും വിശദമായി പഠിച്ചശേഷം കൂടുതൽ പറയാമെന്നും ഇൗസ്റ്റ് ബംഗാൾ ജനറൽ സെക്രട്ടറി കല്യാൺ മജുംദാർ പറഞ്ഞു. എന്നാൽ, ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഒന്നും പറയാറായിട്ടില്ലെന്നും മോഹൻ ബഗാൻ ജനറൽ സെക്രട്ടറി അഞ്ജൻ മിത്ര പ്രതികരിച്ചു.
പരമാവധി മൂന്നു ടീമുകൾക്കുകൂടി അവസരമൊരുക്കി മേയ് 12നാണ് െഎ.എസ്.എൽ സംഘാടകരായ ഫുട്ബാൾ സ്പോർട്സ് െഡവലപ്മെൻറ് ലിമിറ്റഡ് പുതിയ അപേക്ഷ ക്ഷണിച്ചത്. െഎ ലീഗ് മുൻ ചാമ്പ്യന്മാരായ ബംഗളൂരു എഫ്.സി നേരേത്ത അപേക്ഷ വാങ്ങിയിട്ടുണ്ട്. കൊൽക്കത്തൻ ടീമുകൾകൂടി എത്തിയാൽ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷെൻറ അനുഗ്രഹാശിസ്സുകളോടെ െഎ.എസ്.എൽ രാജ്യത്ത് ഒന്നാംനിര ടൂർണമെൻറായി മാറും. സ്വാഭാവികമായി െഎ ലീഗിെൻറ നിറം മങ്ങുകയും ചെയ്യും. പണക്കൊഴുപ്പിൽ അഭിരമിക്കുന്ന മുൻനിര ക്ലബുകളെ മനോഹര ഫുട്ബാളിലൂടെ മറികടന്ന് ഇത്തവണ ചാമ്പ്യന്മാരായ െഎസോൾ എഫ്.സി ഉൾപ്പെടെ പ്രമുഖന്മാർ പുറത്താകുമെന്നതുകൂടി ഇതോടു ചേർത്തുവായിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.