Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബൂട്ടിയയുടെ ക്ലബും...

ബൂട്ടിയയുടെ ക്ലബും കളിനിർത്തി​

text_fields
bookmark_border
Bhaichung-Bhutia
cancel

കൊൽക്കത്ത: ഇന്ത്യൻ ഫുട്​ബാൾ ഇതിഹാസം ​െബെച്യുങ്​ ബൂട്ടിയയുടെ നേതൃത്വത്തിൽ പിറവിയെടുത്ത പ്രഫഷനൽ ഫുട്​ബാൾ ക് ലബും അകാലചരമം പ്രാപിച്ചു. 2004ൽ ബൂട്ടിയയുടെ നേതൃത്വത്തിൽ തുടക്കംകുറിച്ച യുനൈറ്റഡ്​ സിക്കിം എഫ്​.സിയാണ്​ പ്രവർത്തനം അവസാനിപ്പിച്ചതായി ഞായറാഴ്​ച പ്രസ്​താവനയിൽ അറിയിച്ചത്​​.

ക്ലബ്​ ഉടമസ്​ഥരായ ബൂട്ടിയയും അർജുൻ റായി​യും സിക്കിം ഫുട്​ബാൾ അസോസിയേഷൻ ഭാരവാഹികളായതിനാൽ ഭിന്നതാൽപര്യ പ്രശ്​നങ്ങളുള്ളതിനാലുമാണ്​ സീനിയർ ടീമി​​െൻറ പ്രവർത്തനം നിർത്തിയത്​. 2012ൽ ​െഎ ലീഗ്​ രണ്ടാം ഡിവിഷൻ ജേതാക്കളായിരുന്ന ടീം 2012-13 സീസണിൽ ​െഎ ലീഗിൽ പന്തുതട്ടിയിട്ടുണ്ട്​. കേരള ബ്ലാസ്​റ്റേഴ്​സ്​ താരം സന്ദേശ്​ ജിങ്കാനെ വളർത്തിക്കൊണ്ടുവന്ന ടീം സിക്കിമിലെ പ്രാദേശിക ലീഗിൽ നാലു പ്രാവശ്യം ജേതാക്കളായി​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:baichung bhutiaUnited Sikkim FC
News Summary - Baichung Bhutia shuts down former I-League club United Sikkim FC
Next Story