മകാവുവിനെ തോൽപിച്ചു; ഇന്ത്യ ഏഷ്യ കപ്പ് യോഗ്യതക്കരികെ
text_fieldsമകാവു: പകരക്കാരനായി ഇറങ്ങി ഹീറോ ആയ ബൽവന്ത് സിങ്ങിെൻറ മികച്ച രണ്ടു ഗോളുകളിൽ മകാവുവിനെതിരെ ഇന്ത്യക്ക് ജയം. ഏഷ്യ കപ്പ് യോഗ്യത മത്സരത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളിന് ബൽവന്ത് ജയമൊരുക്കിയപ്പോൾ, ഇന്ത്യക്കിത് തുടർച്ചയായ 11ാം അന്താരാഷ്ട്ര മത്സരത്തിലെ ജയമായി. ഗ്രൂപ് ‘എ’യിൽ ഒമ്പതു പോയൻറുമായി ഇന്ത്യ ഒന്നാം സ്ഥാനവും നിലനിർത്തി.
മകാവു റാങ്കിങ്ങിൽ ഏറെ പിറകിലായിരുന്നെങ്കിലും കരുതലോടെയാണ് ഇന്ത്യ കളി മെനഞ്ഞത്. ആദ്യ പകുതിയിൽ മകാവുവിെൻറ ഒറ്റപ്പെട്ട ആക്രമണങ്ങളെ പ്രതിരോധിച്ച ഇന്ത്യ, പതിയെ മത്സരം കൈപ്പിടിയിലൊതുക്കി. ആദ്യ പകുതിയിൽ ഇന്ത്യയുടെ മുന്നേറ്റങ്ങൾ മികച്ചുനിന്നെങ്കിലും മത്സരം ഗോൾരഹിതമായി തുടർന്നു.
സമനിലയിലേക്ക് നീങ്ങുമെന്നു തോന്നിച്ചെങ്കിലും രണ്ടാം പകുതിയിൽ കോച്ച് കോൺസ്റ്റൈൻറെൻറ തീരുമാനം ഒടുവിൽ രക്ഷക്കെത്തുകയായിരുന്നു. ലിങ്ദോയെ പിൻവലിച്ച് രണ്ടാം പകുതിയിൽ മൈതാനത്തെത്തിയ ബൽവന്ത് രണ്ടു ഗോളുകൾ നേടി താരമായി. 57ാം മിനിറ്റിൽ ഹെഡറിലൂടെയായിരുന്നു ആദ്യ ഗോൾ. നാരായൺ ദാസ് വിങ്ങിൽനിന്ന് നൽകിയ ക്രോസിന് തലവെച്ചപ്പോൾ ബുള്ളറ്റ് പോലെ പന്ത് വലയിൽ. തിരിച്ചടിക്കാനുള്ള മകാവുവിെൻറ ശ്രമം മലയാളി താരം അനസ് എടത്തൊടികയുടെ നേതൃത്വത്തിൽ ഇല്ലാതാക്കിയതോടെ ഇന്ത്യക്ക് പ്രതീക്ഷ കൈവന്നു. 82ാം മിനിറ്റിലും ബൽവന്ത് സിങ്ങാണ് ഗോൾ നേടുന്നത്. ഇത്തവണ ഗോളി ഗുർപ്രീത് സിങ് നീട്ടിനൽകിയ പന്ത് ക്ലിയർ ചെയ്യാൻ എതിർ പ്രതിരോധത്തിന് പിഴച്ചപ്പോഴായിരുന്നു ബൽവന്ത് സിങ്ങിെൻറ ഗോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.