ബ്രസീൽ-കോസ്റ്ററീക മാച്ച് ബാളുമായി തമിഴ് ബാലിക ഇന്ന് കളത്തിൽ
text_fieldsചെന്നൈ: റഷ്യയിൽ നടക്കുന്ന ലോകകപ്പ് ഫുട്ബാൾ മത്സരത്തിൽ ബ്രസീലിെൻറ ഒഫീഷ്യൽ മാച്ച് ബാൾ കരിയറായി തമിഴ് ബാലിക വെള്ളിയാഴ്ച ഗ്രൗണ്ടിലെത്തും. തമിഴ്നാട്ടിലെ നീലഗിരി സ്വദേശിനിയായ 11കാരി കെ. നതാന്യ ജോൺ ആണ് ഇൗ ഭാഗ്യതാരം. ലോകകപ്പ് മത്സരത്തിൽ ഒൗദ്യോഗിക ബാൾ കരിയറാവുന്ന ഇന്ത്യയിൽനിന്നുള്ള ആദ്യ പെൺകുട്ടിയാണ് നതാന്യ. ഗ്രൂപ് ഇയിൽ സെൻറ്പീറ്റേഴ്സ്ബർഗ് അറീനയിൽ കോസ്റ്ററീകയുമായുള്ള ബ്രസീലിെൻറ നിർണായക മത്സരത്തിലാണ് ബ്രസീൽ ടീമിനെ നതാന്യ ഫുട്ബാളുമായി മൈതാനത്തിലേക്ക് നയിക്കുക.
ആന്ധ്രയിലെ ചിറ്റൂർ റിഷി വാലി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയായ നതാന്യ ഇതിനായി കഴിഞ്ഞദിവസം റഷ്യയിലേക്ക് പറന്നു. ബാഴ്സലോണ ടീമിെൻറയും ലയണൽ മെസ്സിയുടെയും ആരാധികയാണ് നതാന്യ. റഷ്യയിൽവെച്ച് മെസ്സിയെ കാണാനാവുമെന്നാണ് പ്രതീക്ഷ. മൈതാനത്തിലേക്കുള്ള ടണലിൽ ലൈനപ്പിൽ നിൽക്കുന്ന നെയ്മർ, കൗടീന്യോ തുടങ്ങിയ താരങ്ങളുടെ ഒാേട്ടാഗ്രാഫ് തരപ്പെടുത്തുകയെന്ന ആഗ്രഹവുമുണ്ട്.
ഇന്ത്യയിൽനിന്ന് നതാന്യയെ കൂടാതെ കർണാടകയിൽനിന്നുള്ള പത്തു വയസ്സുകാരനായ റിഷി തേജ് ആണ് തെരഞ്ഞെടുക്കെപ്പട്ടത്. വിവിധ രാജ്യങ്ങളിൽനിന്നായി മൊത്തം 64 സ്കൂൾ വിദ്യാർഥികളാണ് ബാൾ കാരിയർമാരായി തെരഞ്ഞെടുക്കെപ്പട്ടത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നായി 1,600 ഒാളം വിദ്യാർഥികളാണ് റിക്രൂട്ട്മെൻറിന് എത്തിയത്. ഇതിൽനിന്ന് 50 പേരുടെ ഷോർട്ട്ലിസ്റ്റ് തയാറാക്കി. ഇന്ത്യൻ ഫുട്ബാൾ ക്യാപ്റ്റൻ സുനിൽ ഛേത്രിയാണ് കുട്ടികളുടെ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.