അത്ലറ്റികോയെ തകർത്ത് ബാഴ്സ; കപ്പിനരികെ യുവെ
text_fieldsബാഴ്സലോണ: ലാ ലിഗയിൽ ഒന്നും രണ്ടും സ്ഥാനക്കാരുടെ ഗ്ലാമർ പോരാട്ടത്തിൽ ലയണൽ മെസ ്സി നയിച്ച ബാഴ്സലോണക്ക് തകർപ്പൻ ജയം. കളിയും കൈയാങ്കളിയും ഒന്നിനൊന്നു‘മികച്ചു നിന്ന’ മത്സരത്തിൽ സുവാരസും മെസ്സിയുമാണ് ചാമ്പ്യന്മാർക്കായി ഗോൾ കുറിച്ചത്. ഇതോടെ, പോയൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ബാഴ്സലോണയുടെ ലീഡ് 11 ആയി.
62 പോയേൻറാ ടെ അത്ലറ്റികോ മഡ്രിഡ് രണ്ടാമതും 60 പോയൻറുമായി റയൽ മഡ്രിഡ് മൂന്നാമതുമുണ്ട്. ഏഴ ു കളികൾ ശേഷിക്കേ ബാഴ്സലോണ കിരീടത്തിന് ഏറെ അരികെയാണ്.28ാം മിനിറ്റിൽ റഫറിയെ അസഭ്യ ം പറഞ്ഞതിന് അത്ലറ്റികോ താരം ഡീഗോ കോസ്റ്റ ചുവപ്പുകാർഡ് കണ്ട് പുറത്താകുംവരെ കൊണ്ടും കൊടുത്തും മുന്നേറിയ കളിയിൽ ഇരു ടീമുകളും തുല്യമായാണ് പൊരുതിയത്.
ഗ്രീസ്മാെൻറ നേതൃത്വത്തിൽ ഒരുവശത്തും കുടീന്യോയും കൂട്ടരും എതിർപോസ്റ്റിലും സൃഷ്ടിച്ച അവസരങ്ങൾ ഗോളിയുടെ മികവിലും നിർഭാഗ്യത്തിലും തട്ടി മടങ്ങി. 85ാം മിനിറ്റുവരെ വിടാതെ പിടിച്ച അത്ലറ്റികോ പ്രതിരോധത്തെ നെടുകെ പിളർത്തിയായിരുന്നു അവസാന മിനിറ്റുകളിൽ തുടരെ രണ്ടു ഗോളുകൾ വീണത്.
ജോർഡി ആൽബ നൽകിയ പാസ് 20 വാര അകലെനിന്ന് പോസ്റ്റിെൻറ വലതുമൂലയിലേക്ക് പായിച്ച് സുവാരസായിരുന്നു ആദ്യ വെടി പൊട്ടിച്ചത്. ആഘാതമൊഴിയും മുമ്പ് അവസാന നിമിഷങ്ങളിൽ സോളോ ഗോളുമായി മെസ്സി പട്ടിക തികച്ചു. പന്തുമായി ഒറ്റക്കു കുതിച്ച സൂപ്പർ താരം പ്രതിരോധത്തിലെ മൂന്നുപേരെയും ഗോളിയെയും ദാക്ഷിണ്യമില്ലാതെ കബളിപ്പിച്ചായിരുന്നു സ്കോർ ചെയ്തത്. ഇതോടെ, സീസണിൽ മെസ്സിയുടെ ഗോൾ സമ്പാദ്യം 43 ആയി. ബുധനാഴ്ച യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ മാഞ്ചസ്റ്റർ യുൈനറ്റഡുമായി ആദ്യപാദ മത്സരം നടക്കാനിരിക്കെ ജയം സ്പാനിഷ് ക്ലബിന് ആവേശം പകരുന്നതാണ്.
കപ്പിനരികെ യുവെ
ടൂറിൻ: ഗോളടി ശീലമാക്കിമാറ്റിയ മോയ്സ് കീൻ എന്ന കൗമാരക്കാരനിലൂടെ യുവൻറസ് ഇറ്റാലിയൻ സീരി ‘എ’ കിരീടത്തിലേക്ക്. ഇറ്റാലിയൻ ദേശീയ ടീമിലും യുവൻറസിലുമായി രണ്ടാഴ്ചക്കിടെ കളിച്ച അഞ്ചു കളിയിലും സ്കോർ ചെയ്ത കീൻ പകരക്കാരനായെത്തി വീണ്ടും സ്കോർ ചെയ്തു. ക്രിസ്റ്റ്യാനോ റൊണാൾഡോയില്ലാതെ ഇറങ്ങിയ യുവൻറസ് എ.സി മിലാനെ 2-1ന് വീഴ്ത്തി സീരി ‘എ’ കിരീടത്തിനരികെ. 31 കളിയിൽ 84 പോയൻറാണ് യുവൻറസിന്.
ഞായറാഴ്ച പുലർച്ച നടന്ന മത്സരത്തിൽ ക്രിസ്റ്റ്യാനോയില്ലാത്ത യുവൻറസിനെ മിലാൻ വെള്ളം കുടിപ്പിച്ചാണ് തുടങ്ങിയത്. 39ാം മിനിറ്റിൽ ക്രിസ്റ്റഫ് പിയാറ്റെകിെൻറ ഗോളിലൂടെ മിലാൻ മുന്നിലെത്തി. രണ്ടാം പകുതിയിലായിരുന്നു യുവെയുടെ തിരിച്ചുവരവ്. ആദ്യം 60ാം മിനിറ്റിലെ പെനാൽറ്റി ഗോളിൽ പൗലോ ഡിബാല സമനില പിടിച്ചു. 84ാം മിനിറ്റിലായിരുന്നു കീനിെൻറ ഗോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.