നാടകീയം ബാഴ്സ
text_fieldsമഡ്രിഡ്: ഫുട്ബാളിെൻറ നാടകീയതയുടെയും അനിശ്ചിതത്വത്തിെൻറയും തിരിച്ചുവരവിെ ൻറയും പാരമ്യമായിരുന്നു വിയ്യാറയലിലെ ലാ സെറാമിക സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച രാത് രി അരങ്ങേറിയത്. ലാ ലിഗയിൽ കടിഞ്ഞാണില്ലാതെ കുതിക്കുന്ന നിലവിലെ ചാമ്പ്യന്മാർകൂടിയ ായ ബാഴ്സലോണ ഒരുവശത്ത്. സീസണിൽ 17ാം സ്ഥാനവുമായി തരംതാഴ്ത്തൽ ഭീഷണിയിലുള്ള വിയ്യറായൽ മറുവശത്ത്. തുടക്കത്തിലും ഒടുക്കത്തിലും ഗോൾ മഴ പെയ്ത കളി അവസാനിച്ചപ്പോൾ ഇരുടീമുകളും എട്ടുഗോൾ പങ്കിട്ട് തുല്യതയിൽ.
സൂപ്പർതാരം മെസ്സിയില്ലാതെ ഇറങ്ങിയ ബാഴ്സ ആദ്യ 16 മിനിറ്റിനകം രണ്ടുഗോളിന് (ഫിലിപെ കൗടീന്യോ 12, മാൽകം 16) മുന്നിലെത്തിയതായിരുന്നു. എന്നാൽ, 50 മിനിറ്റാവുേമ്പാഴേക്കും കടംവീട്ടിയ (സാമുവൽ ചുകുവെസെ 23, ടോകോ എകാംബി 50) വിയ്യാറയൽ 80ലെത്തിയപ്പോഴേക്കും രണ്ട് ഗോൾ ലീഡ് (വിസെെൻറ ഇബോറ 62, കാർലോസ് ബാക 80) നേടുകയും ചെയ്തു. എന്നാൽ 86ാം മിനിറ്റിൽ അൽവാരോ ഗോൺസാലസ് ചുവപ്പുകാർഡ് കണ്ട് മടങ്ങിയതോടെ ആളെണ്ണം കുറഞ്ഞ വിയ്യാറയൽ പ്രതിരോധത്തിലേക്ക് വലിഞ്ഞത് മുതലെടുത്ത് ആക്രമണം കനപ്പിച്ച ബാഴ്സ ഒടുവിൽ പകരക്കാരനായി കളത്തിലെത്തിയ മെസ്സിയുടെ 90ാം മിനിറ്റിലെ ഫ്രീകിക്ക് ഗോളിലൂടെയും ലൂയി സുവാറസിെൻറ ഇഞ്ചുറി സമയത്തെ (90+3) ഗോളിലൂടെയും സമനില പിടിച്ചെടുക്കുകയായിരുന്നു.
മധ്യനിരയിലെ തന്ത്രശാലി സാൻഡി കസോർളയുടെ മികവിൽ മികച്ച ആക്രമണം കാഴ്ചവെച്ച വിയ്യാറയൽ 16 ഗോൾശ്രമം നടത്തി. 15 ഷോട്ടുകളായിരുന്നു ബാഴ്സയുടെ അക്കൗണ്ടിൽ. 30കളികളിൽ 70 പോയൻറുള്ള ബാഴ്സ ഒന്നാംസ്ഥാനത്ത് ഏറെ മുന്നിലാണ്. അത്ലറ്റികോ മഡ്രിഡ് 62 പോയേൻറാടെ രണ്ടാമതും ഒരു മത്സരം കുറച്ച് കളിച്ച റയൽ മഡ്രിഡ് 57 പോയേൻറാടെ മൂന്നാമതുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.