ഇൻറർനാഷനൽ ചാമ്പ്യൻസ് കപ്പ്: റയൽ കീഴടക്കി ബാഴ്സ (3-2)
text_fieldsമിയാമി: റയലും ബാഴ്സയും നേർക്കുനേർ എത്തിയാൽ സൗഹൃദ മത്സരത്തിനും വീറും വാശിയും കൂടുമെന്ന കണക്കുകൂട്ടലുകൾ തെറ്റിയില്ല. പതിറ്റാണ്ടുകൾക്കുശേഷം സ്പെയിനിന് പുറത്തുവെച്ചുള്ള എൽക്ലാസികോക്ക് വേദിയൊരുക്കാൻ അമേരിക്കയിലെ സൺ ലൈഫ് സ്റ്റേഡിയത്തിന് അവസരം ലഭിച്ചപ്പോൾ, അരലക്ഷത്തിൽപരം കാണികളെ സാക്ഷിയാക്കി ബാഴ്സലോണ 3-2ന് റയൽ മഡ്രിഡിനെ വീഴ്ത്തി. കഴിഞ്ഞ സീസണിലെ മഡ്രിഡ് എൽക്ലാസികോയിലെ പോരാട്ടത്തിൽ ബാഴ്സലോണ പുറത്തെടുത്ത അതേ വീര്യം ആവർത്തിച്ചപ്പോൾ, സിനദിൻ സിദാന് വീണ്ടും അടിതെറ്റി. അന്ന് മെസ്സിയുടെ സൂപ്പർ ഗോളിലാണ് ബാഴ്സയുടെ വിജയമെങ്കിൽ, മിയാമി എൽക്ലാസികോയിൽ ഗോൾ വേട്ടക്ക് തുടക്കംകുറിച്ചതും മെസ്സിയായിരുന്നു. മെസ്സിയോടൊപ്പം റാകിടിച്ചും പിെക്വയും ഗോൾ നേടിയപ്പോൾ മാറ്റിയോ കൊവാസിച്ച്, മാർകോ അസെൻസിയോ എന്നിവരാണ് റയൽ മഡ്രിഡിനായി എതിർവല കുലുക്കിയത്. ഇതോടെ ഇൻറർനാഷനൽ ചാമ്പ്യൻസ് കപ്പിൽ ബാഴ്സലോണക്ക് തുടർച്ചയായ മൂന്ന് വിജയമായി. ആദ്യ മത്സരത്തിൽ യുവൻറസിനെയും രണ്ടാം മത്സരത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനെയും ബാഴ്സ തോൽപിച്ചിരുന്നു.
മെസ്സി (3ാം മിനിറ്റ്)
കളിതുടങ്ങി ആവേശത്തിലേക്കുയരുന്നതിനുമുേമ്പ സിനദിൻ സിദാെൻറ കണക്കുകൂട്ടൽ തെറ്റി. ഫുട്ബാൾ മാന്ത്രികൻ ലയണൽ മെസ്സിയുടെ പാദങ്ങൾ റയൽ ബോക്സിലേക്ക് കുതിച്ചപ്പോൾ പ്രതിരോധനിരക്ക് നിസ്സഹായരാവേണ്ടിവന്നു. സെർജിയോ ബുസ്കറ്റ്സിെൻറ പാസിൽ കുതിച്ച മെസ്സി, ലൂക്ക മോഡ്രിച്-റാഫേൽ വരാനെ സഖ്യത്തെ കബളിപ്പിച്ച് മൂന്നാം മിനിറ്റൽ തന്നെ വലകുലുക്കി.
ഇവാൻ റാകിടിച് (7ാം മിനിറ്റ് )
ആദ്യ ഗോളിെൻറ ആഘാതം അവസാനിക്കുന്നതിനുമുേമ്പ രണ്ടാം ഗോളും റയലിെൻറ വലയിലായി. മഡ്രിഡ് െഡർബിയിലെ റാകിടിച്ചിെൻറ മനോഹര ഗോൾ അനുസ്മരിപ്പിക്കുംവിധമായിരുന്നു ഇൗ ഗോളും. ബ്രസീലിയൻ താരം നെയ്മറാണ് ഗോളിനുള്ള അവസരമൊരുക്കിയത്.
മാറ്റിയോ കൊവാസിച് (14ാം മിനിറ്റ് )
ആദ്യത്തിൽ തന്നെ വഴങ്ങിയ രണ്ടു ഗോളുകൾക്ക് തിരിച്ചടി നൽകാൻ റയൽ ഒരുങ്ങിയിരുന്നു.ആക്രമണം കനപ്പിക്കുന്നതിനിടയിൽ ക്രൊയേഷ്യൻ താരം മാറ്റിേയാ കൊവാസിച്ചിെൻറ ഉഗ്രൻ ബുള്ളറ്റ് ഷോട്ടിൽ ബാഴ്സയുടെ വല തുളഞ്ഞു. കസമിറോയുടെ അസിസ്റ്റിലാണ് ഗോൾ.
മാർകോ അസെൻസിയോ
(36ാം മിനിറ്റ് )
റയൽ ആരാധകർ ആശ്വസിച്ച നിമിഷമായിരുന്നു ഇത്. സുന്ദരമായ കൗണ്ടർ അറ്റാക്കിൽ റയലിെൻറ തിരിച്ചടി. ആദ്യ ഗോൾ നേടിയ കൊവാസിച്ചിെൻറ പാസിൽ കൗമാരതാരം അസെൻസിയോയാണ് ബാഴ്സ ഗോളി ജാസ്പർ സില്ലിസെനിനെ കബളിപ്പിച്ച് സമനിലപിടിച്ചത്.
െജറാഡ് പിക്വെ (50ാം മിനിറ്റ് )
വിജയഗോളിനായുള്ള കുതിപ്പിനിടയിൽ ഇടതുവിങ്ങിൽനിന്നും ലഭിച്ച ഫ്രീകിക്കിലാണ് ബാഴ്സയുടെ വിജയമെത്തുന്നത്. നെയ്മറെടുത്ത ഫ്രീകിക്ക് ഗോളിക്കു മുന്നിലേക്ക്പറന്നെത്തിയപ്പോൾ ഒാഫ്സൈഡ് കുരുക്ക് പൊട്ടിച്ച് പിക്വെ ഉയർന്നുചാടി കാൽവെക്കുകയായിരുന്നു. ഇൗ ഗോളിൽ ബാഴ്സ വിജയിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.