ഗ്രീസിൽ തെന്നി ബാഴ്സ
text_fieldsപാരിസ്: തുടർ വിജയങ്ങളുമായി നേരത്തെ ക്വാർട്ടർ ഉറപ്പിക്കാനിറങ്ങിയ ബാഴ്സലോണ ഗ്രീസിലെ ചാമ്പ്യൻ ക്ലബ് ഒളിമ്പിയാകോസ് കടക്കാതെ വീണു. മെസ്സിയും സുവാരസുമടങ്ങിയ താരപ്പടയുടെ ബൂട്ടുകളെ വരിഞ്ഞുമുറുക്കിയ ഒളിമ്പിയാകോസിന് ജയത്തിനൊത്ത ഗോൾ രഹിത സമനില. അതേസമയം, പാരിസിൽ ഗോൾ മേള തീർത്ത് നെയ്മറിെൻറയും കൂട്ടുകാരുടെയും വിജയാഘോഷവും. പി.എസ്.ജി ആൻഡർലഷ്റ്റിനെ 5-0ത്തിന് തരിപ്പണമാക്കി നോക്കൗട്ടുറപ്പിച്ചു.
കളിച്ചിട്ടും ജയിക്കാതെ ബാഴ്സ
70 ശതമാനവും പന്ത് കൈവശംെവച്ച്, മെസ്സിയും സുവാരസും ഇടവിട്ട് ആക്രമിച്ചെങ്കിലും കറ്റാലൻ നിരക്ക് എതിർ തട്ടകത്തിൽ ഗോളടിക്കാനായതേയില്ല. നിർഭാഗ്യം കൂടെക്കൂടിയപ്പോൾ ഉറച്ചഗോളുകൾ തലനാരിഴക്ക് വഴിമാറുകയും ചെയ്തു. ബാഴ്സക്ക് മാത്രമല്ല, ‘ഡി’ ഗ്രൂപ്പിലെ വൻശക്തിയായ യുവൻറസും സമനിലയിൽ കുടുങ്ങി. പോർചുഗൽ ക്ലബ് സ്പോർട്ടിങ്ങാണ് യുവൻറസിനെ 1-1ന് സമനിലയിൽ തളച്ചത്. 20ാം മിനിറ്റിൽ തന്നെ ഗോൾ വഴങ്ങിയ യുവൻറസ് തോൽക്കുമെന്ന് തോന്നിച്ച ഘട്ടത്തിൽ േഗാൺസാലോ ഹിഗ്വെയ്നാണ് (79) ടീമിനെ കാത്തത്.
ഗ്രൂപ് ‘ജി’യിൽ ഫ്രഞ്ച് താരം ലെയ്വിൻ കുർസോവയുടെ ഹാട്രിക് മികവിലാണ് പി.എസ്.ജിക്ക് ആൻഡർലഷ്റ്റിനെ അഞ്ച് ഗോളിന് തോൽപിച്ചത്. വെറാട്ടിയുടെയും (30) നെയ്മറിെൻറയും(45) ആദ്യ പകുതിയിലെ ഗോളുകൾക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു കുർസാവയുടെ (52,72,78) ഹാട്രിക്. ബയേൺമ്യൂണിക് സെൽറ്റികിനെ തോൽപിച്ചും ക്വാർട്ടറിൽ ഇടംനേടി. 2-1നാണ് ജർമൻ കരുത്തർ ജയിച്ചത്. മരണ ഗ്രൂപ്പായ ‘സി’യിൽ കാര്യങ്ങൾ മാറിമറിയുകയാണ്. നിർണായക മത്സരത്തിൽ ചെൽസിയെ ഇറ്റലിക്കാരായ റോമ അട്ടിമറിച്ചു. അതും എണ്ണംപറഞ്ഞ മൂന്ന് ഗോളുകൾക്ക്. ഇറ്റലിക്കാരൻ സ്റ്റീവൻ എൽ ഷാർവിയും(1, 36) ഡീഗോ പെരോട്ടിയുമാണ് (63) ചെൽസിയുടെ പ്രതീക്ഷകളെ അട്ടിമറിച്ചത്. അത്ലറ്റികോ ക്വാർബഗിനോട് 1-1ന് സമനിലയിൽ കുരുങ്ങി. മാഞ്ചസ്റ്റർ യുനൈറ്റഡ് ബെൻഫികയെ 2-0ന് തോൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.