ബാഴ്സ പുകയുന്നു
text_fieldsബാഴ്സലോണ: കളത്തിനുപുറത്തെ പതിവില്ലാത്ത കളികൾകണ്ട് ഞെട്ടിയിരിക്കുകയാണ് ബാ ഴ്സലോണ ആരാധകരും ക്ലബും. സൂപ്പർതാരം ലയണൽ മെസ്സിയും മുൻതാരവും സ്പോർടിങ് ഡയറ ക്ടറുമായ എറിക് അബിദാലും തമ്മിലെ അസ്വസ്ഥതകൾ സമൂഹമാധ്യമങ്ങളിലൂടെ പൊതുജന മധ്യത്തിൽ. പരിശീലക സ്ഥാനത്തുനിന്ന് ഏണസ്റ്റോ വാൽവെർദെ പുറത്തായതിനെച്ചൊല്ല ിയുള്ള വിവാദങ്ങൾക്ക് ഇൻസ്റ്റഗ്രാമിലൂടെ മറുപടി നൽകിയാണ് മെസ്സി വിവാദത്തിന് പുതുമാനം നൽകിയത്. കോച്ചിനെ പുറത്താക്കിയതിെൻറ ഉത്തരവാദിത്തം കളിക്കാരുടെ ചുമലി ലിടുന്നതിനെയാണ് താരം ചോദ്യംചെയ്തത്. ജനുവരി 13നായിരുന്നു ബാഴ്സ കോച്ചിനെ പുറത്താക്കിയത്.
‘വാർവെർദെക്കു കീഴിൽ ചില കളിക്കാർ സംതൃപ്തരായിരുന്നില്ല. പലരും അവരുടെ മികവ് കളത്തിൽ പുറത്തെടുത്തുമില്ല. ഡ്രസിങ് റൂമിൽ കോച്ചും കളിക്കാരും തമ്മിൽ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. എങ്കിലും, ചില അസ്വസ്ഥതകൾ ഞാൻ മനസ്സിലാക്കിയിരുന്നു. ഇക്കാര്യം ക്ലബ് അധികൃതരോട് വ്യക്തമാക്കിയതിെൻറ അടിസ്ഥാനത്തിലാണ് കോച്ചിനെ മാറ്റിയത്’ - കറ്റാലൻ പത്രത്തിനു നൽകിയ അഭിമുഖത്തിൽ എറിക് അബിദാൽ പറഞ്ഞത് ഇങ്ങനെ.
ഈ അഭിമുഖത്തിെൻറ സ്ക്രീൻ ഷോട്ട് പങ്കുവെച്ചായിരുന്നു മെസ്സിയുടെ മറുപടി. പേരുപറയാതെ കുറ്റപ്പെടുത്തുന്നതിനെ മെസ്സി വിമർശിച്ചു. ‘ഇത്തരം കാര്യങ്ങൾ ഞാൻ ഇഷ്ടപ്പെടുന്നില്ല. സ്വന്തം ജോലിയുടെയും തീരുമാനങ്ങളുടെയും ഉത്തരവാദിത്തം അവരവർ ഏറ്റെടുക്കണം. ഗ്രൗണ്ടിൽ സംഭവിക്കുന്നതിെൻറ ഉത്തരവാദിത്തം കളിക്കാർക്കാണ്. അവർ അത് ഏറ്റെടുക്കാറുമുണ്ട്. സ്പോർടിങ് ഡയറക്ടർക്ക് സ്വന്തം ജോലിയുടെ ഉത്തരവാദിത്തവുമുണ്ടാകണം.
കളിക്കാരെ കുറിച്ച് പറയുേമ്പാൾ അവരുടെ പേരും വെളിപ്പെടുത്തണം. അല്ലാത്തപക്ഷം, മറ്റുള്ളവർകൂടി ആ ഭാരം പേറണം. ഇത് അനാവശ്യ വ്യാഖ്യാനങ്ങൾക്കും ഇടയാക്കും’ -മെസ്സി തുറന്നടിച്ചു. പഴയ സഹതാരം കൂടിയായ അബിദലിനെതിരെ മെസ്സിയുടെ പരസ്യവിമർശനം ക്ലബിലും ആരാധകരിലും ഞെട്ടലായി.
മെസ്സി ബാഴ്സ വിടുമോ?
അപൂർവ സംഭവവികാസങ്ങൾക്കു പിന്നാലെ ബാഴ്സലോണയിൽ മെസ്സിയുടെ ഭാവിയെക്കുറിച്ച് ചർച്ച സജീവമാവുന്നു. 13ാം വയസ്സിൽ ബാഴ്സലോണയിലെത്തിയ മെസ്സി 2004 മുതൽ സീനിയർ ടീമിനൊപ്പമുണ്ട്. 2017ൽ പുതുക്കിയ നിലവിലെ കരാറിെൻറ കാലാവധി 2021വരെയാണ്.
അതേസമയം, സീസൺ അവസാനിക്കുന്ന ജൂണിൽ വേണമെങ്കിൽ ബാഴ്സ വിടാമെന്ന നിബന്ധന കരാറിലുണ്ട്. അതുപ്രകാരം ഈ വർഷം ജൂണിൽ താരം ക്ലബ് വിട്ടാലും അത്ഭുതമില്ല. ലൂയി സുവാറസ്, ഒസ്മാനെ ഡെംബലെ എന്നിവരുടെ പരിക്കും ലാ ലിഗ പോയൻറ് പട്ടികയിൽ ടീം രണ്ടാംസ്ഥാനത്തേക്ക് പടിയിറങ്ങിയതുമെല്ലാം ക്ലബിനെ ആശങ്കപ്പെടുത്തുേമ്പാഴാണ് പുതിയ വിവാദങ്ങൾ. അതേസമയം, ക്ലബിനകത്തെ ശീതയുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് കോച്ച് ക്വികെ സെത്യാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.