മെസ്സിയുടെ വണ്ടർഗോൾ; അത്ലറ്റികോ മഡ്രിഡിനെ കീഴടക്കി ബാഴ്സ
text_fieldsമഡ്രിഡ്: വാണ്ട മെട്രോപൊളിറ്റാനയിൽ ലയണൽ മെസ്സിയുടെ വണ്ടർഗോൾ തുണക്കെത്തിയപ്പോൾ അത്ലറ്റികോ മഡ്രിഡിനെ കീഴടക്കി ബാഴ്സലോണ സ്പാനിഷ് ലീഗ് ഫുട്ബാളിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഇരുനിരയും കൊണ്ടും കൊടുത്തും പോരാടിയ മത്സരം ഗോൾരഹിത സമനിലയിലേക്കെന്നു തോന്നിച്ച ഘട്ടത്തിലാണ് 86ാം മിനിറ്റിൽ തെൻറ സ്വതസ്സിദ്ധമായ ൈശലിയിൽ എതിർഡിഫൻസിനിടയിലൂടെ മെസ്സി വെടിപൊട്ടിച്ചത്. വലയുടെ ഒഴിഞ്ഞ കോണിലേക്ക് ഗോളിക്ക് കൈയെത്തിപ്പിടിക്കാൻ അവസരം നൽകാതെ പന്ത് പാഞ്ഞുകയറിയപ്പോൾ ബാഴ്സക്ക് ഏകപക്ഷീയമായ ഒരു ഗോളിെൻറ വിജയമായി. ലൂയി സുവാരസിനൊപ്പം ചേർന്ന് ബുദ്ധിപൂർവം നടത്തിയ വൺ^ടു നീക്കത്തിനൊടുവിലായിരുന്നു നിർണായക ഗോൾ.
14 മത്സരങ്ങളിൽ ബാഴ്സലോണക്കും ബദ്ധവൈരികളായ റയൽ മഡ്രിഡിനും 31 പോയൻറ് വീതമാണെങ്കിലും ഗോൾ ശരാശരിയിൽ ബാഴ്സയാണ് മുന്നിൽ. ലെഗാനെസിനെ ഡീഗോ കാർലെസിെൻറ എതിരില്ലാത്ത ഗോളിൽ 1^0ത്തിന് കീഴടക്കിയ സെവിയ്യ 30 പോയൻറുമായി മൂന്നാം സ്ഥാനത്തുണ്ട്. റയൽ സൊസീഡാഡ്, അത്ലറ്റിക് ബിൽബാവോ ടീമുകൾക്ക് 26ഉം അത്ലറ്റികോ മഡ്രിഡിന് 25ഉം പോയൻറാണുള്ളത്. അത്ലറ്റികോയിൽനിന്ന് ഇൗ സീസണിൽ തങ്ങൾക്കൊപ്പമെത്തിയ അേൻറായിൻ ഗ്രീസ്മാനെ മെസ്സിക്കും സുവാരസിനുമൊപ്പം മുൻനിരയിൽ അണിനിരത്തിയാണ് ബാഴ്സേലാണ എതിരാളികളുടെ തട്ടകത്തിൽ ബൂട്ടുകെട്ടിയിറങ്ങിയത്.
പഴയ ടീമിനെതിരെ കുപ്പായമിട്ടിറങ്ങിയ ഗ്രീസ്മാനെ കൂവലോടെയാണ് അത്ലറ്റികോ ആരാധകർ വരവേറ്റത്. ഫ്രഞ്ച് താരത്തിെൻറ കാലിൽ പന്തെത്തിയപ്പോഴൊക്കെ ആതിഥേയ കാണികൾ കൂക്കിവിളിച്ചു. കളിയുടെ തുടക്കത്തിൽ അത്ലറ്റികോക്കായിരുന്നു മത്സരത്തിെൻറ നിയന്ത്രണം. കളി ചൂടുപിടിക്കുംമുേമ്പ മരിയോ ഹെർമോസോയുടെ ക്രോസിൽ ജൂനിയർ ഫിർപോയുടെ കാലിൽ തട്ടിയ പന്ത് ബാഴ്സയുടെ ഭാഗ്യത്തിന് പോസ്റ്റിലിടിച്ച് ഗതിമാറുകയായിരുന്നു. തൊട്ടുപിന്നാലെ ഹെർമോസോയുടെ ഗോളെന്നുറച്ച േഷാട്ട് തട്ടിയകറ്റി ഗോളി മാർക് ആന്ദ്രേ ടെർസ്റ്റീഗൻ ബാഴ്സലോണയുടെ രക്ഷക്കെത്തി.
കോർണർ കിക്കിൽ ആൽവാരോ മൊറാറ്റയുെട ഹെഡറും ടെർസ്റ്റീഗൻ പോയൻറ് ബ്ലാങ്കിൽനിന്ന് ആയാസകരമായി കുത്തിയകറ്റി. ഇരുഗോളിമാരും ൈകമെയ് മറന്ന് വല കാത്ത കളിയിൽ ആദ്യ അരമണിക്കൂറിൽ ബാഴ്സലോണയുടെ ഗോളെന്നുറച്ച നീക്കമുണ്ടായില്ല. അത്ലറ്റികോയുടെ കത്രികപ്പൂട്ടിൽ കുരുങ്ങിയ മെസ്സിക്ക് ആദ്യ നിമിഷങ്ങളിൽ കരുനീക്കങ്ങൾക്ക് ചരടുവലിക്കാനായില്ല. സന്ദർശകർ ഗോളിനടുത്തെത്തിയ ആദ്യനീക്കത്തിൽ ജെറാർഡ് പിെക്വയുടെ ഷോട്ട് പോസ്റ്റിനെ പിടിച്ചുകുലുക്കിയാണ് വഴിമാറിയത്.
ഇടവേളക്കുശേഷം ആക്രമണം കനപ്പിച്ച ബാഴ്സക്ക് എതിർഗോളി യാൻ ഒബ്ലാക്കും വിലങ്ങുതീർത്തു. മൊറാറ്റയെ ഫൗൾ ചെയ്തതിന് പിക്വെ രണ്ടാം മഞ്ഞക്കാർഡ് കാണാതെ പോയതും ബാഴ്സലോണക്ക് തുണയായി. 20 മിനിറ്റ് ബാക്കിയിരിക്കേ, ടെർസ്റ്റീഗനെയും കീഴ്പ്പെടുത്തിയ എയ്ഞ്ചൽ കൊറീയയുെട ഡ്രൈവ് സെർജി റോബർട്ടോ വലയിലെത്തുംമുേമ്പ തട്ടിമാറ്റുകയായിരുന്നു. ഒടുവിൽ വലതു പാർശ്വ നീക്കത്തിൽനിന്ന് വെട്ടിത്തിരിഞ്ഞ് രണ്ടു ഡിഫൻഡർമാരെ കടന്നുകയറി സുവാരസിെൻറ സഹായേത്താടെ മെസ്സി ലക്ഷ്യത്തിലേക്ക് നിറയൊഴിച്ചതോടെ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ബാഴ്സ മുൻതൂക്കം നേടിയെടുത്തു. കഴിഞ്ഞ 10 മത്സരങ്ങളിൽ മെസ്സിയുടെ 11ാം ഗോളാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.