ലാലിഗയിൽ ബാഴ്സലോണക്ക് കിരീടം; പക്ഷേ മെസ്സിയുടെ ടീമിനല്ല
text_fields
മഡ്രിഡ്: ലാ ലിഗയിൽ ബാഴ്സലോണക്ക് കിരീടം. പുരുഷൻമാരുടെയല്ല മറിച്ച് കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച വനിതാ ലാ ലിഗയിലാണ് ബാഴ്സലോണയെ ചാമ്പ്യൻമാരായി പ്രഖ്യാപിച്ചത്. മഹാമാരിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ എല്ലാ നോൺ- പ്രഫഷനൽ ഫുട്ബാൾ ചാമ്പ്യൻഷിപ്പുകളും റദ്ദാക്കാൻ ദേശീയ സോക്കർ ഫെഡറേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചതിനെത്തുടർന്ന് ഒമ്പത് മത്സരങ്ങൾ ശേഷിക്കേ പോയിൻറ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായ ബാഴ്സയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.
സീസണില്‍ 21 മത്സരം കളിച്ച ബാഴ്‌സ പെണ്‍പട അപരാജിതരായാണ് കിരീടത്തിലെത്തിയത്. 19 വിജയവും രണ്ട് സമനിലയുമായാണ് ടീം തലപ്പത്തെത്തിയത്. മാർച്ചിൽ ലീഗ് നിര്‍ത്തിവെക്കുമ്പോള്‍ ബാഴ്സക്ക് രണ്ടാം സ്ഥാനക്കാരായ അത്‌ലറ്റികോ മഡ്രിഡിനേക്കാൾ ഒമ്പത് പോയിൻറ് ലീഡുണ്ട്. 2015ന് ശേഷം ഇതാദ്യമായാണ് ബാഴ്‌സലോണയുടെ വനിതാ ടീം ലീഗ് ചാമ്പ്യന്മാരാകുന്നത്.കഴിഞ്ഞ മുന്ന് തവണയും അത്ലറ്റിേകാ മഡ്രിഡായിരുന്നു ചാമ്പ്യൻമാർ.
2019/20 LEAGUE CHAMPIONS! https://t.co/SKNkRXDrgI
— FC Barcelona Femení () (@FCBfemeni) May 8, 2020
CAMPIONES DE LLIGA 2019/20! https://t.co/8gsrDwZpu2
¡CAMPEONAS DE LIGA 2019/20!
Nos hubiese gustado continuarla ganando en el campo, pero no ha sido posible https://t.co/u2v3cFPgl6 #ForçaBarça pic.twitter.com/Cshl1BSe0H
ബാഴ്സക്കൊപ്പം അത്‌ലറ്റികോ ചാമ്പ്യൻസ് ലീഗ് ബർത്ത് സ്വന്തമാക്കി. വനിത ലീഗിലും പുരുഷൻമാരുടെ രണ്ട്, മൂന്ന് ഡിവിഷനുകളിലും തരംതാഴ്ത്തലുണ്ടാവില്ലെന്നും കമ്മിറ്റി വ്യക്തമാക്കി. കാഴ്ചക്കാരില്ലാതെ പ്ലേഓഫ് മത്സരങ്ങൾ കളിച്ചാകും വനിത ലീഗിലേക്കും പുരുഷ രണ്ടാം ഡിവിഷൻ ലീഗിലേക്കും സ്ഥാനക്കയറ്റം ലഭിക്കുന്ന ടീമുകളെ നിശ്ചയിക്കുക.
കളി നിർത്തുേമ്പാൾ തരംതാഴ്ത്തൽ മേഖലയിലുണ്ടായിരുന്ന വലൻസിയയും എസ്പാന്യോളും ഇതോടെ രക്ഷപെട്ടു. രണ്ടാം ഡിവിഷനിൽ നിന്നും രണ്ട് ടീമുകൾ സ്ഥാനക്കയറ്റം നേടിവരുന്നതടക്കം 18 ടീമുകളായിരിക്കും അടുത്ത സീസണിൽ പന്തുതട്ടുക. സ്പെയിനിലെ പ്രഫഷനൽ ലീഗുകളിൽ ജൂണിൽ പന്തുരുണ്ട് തുടങ്ങുമെന്നാണ് പ്രതീക്ഷ. രണ്ട് മാസത്തിന് ശേഷം നിരവധി ടീമുകൾ ആദ്യമായി വ്യക്തിഗത പരിശീലനം പുനരാരംഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.