ഒടുവിൽ ബാഴ്സയും തോറ്റു
text_fieldsമഡ്രിഡ്: 29 മത്സരങ്ങളിൽ തോൽവിയറിയാതെ കുതിച്ച ബാഴ്സലോണക്കും ഒടുവിൽ അടിതെറ്റി. കിങ്സ് കപ്പിൽ എസ്പാനിയോൾ, കറ്റാലൻ നിരയെ 1-0ത്തിന് തോൽപിച്ചു. കഴിഞ്ഞ ആഗസ്റ്റിനു ശേഷം ലാ ലിഗ, കിങ്സ് കപ്പ്, ചാമ്പ്യൻസ് ലീഗ് തുടങ്ങി ഒരു മത്സരങ്ങളിലും തോൽക്കാതെയായിരുന്നു കറ്റാലന്മാരുടെ കുതിപ്പ്.
ആ രാജകീയയാത്രക്ക് എസ്പാനിയോൾ എന്ന കുഞ്ഞന്മാർ തടയിട്ടു. സൂപ്പർ താരം ലയണൽ മെസ്സിയുടെ പെനാൽറ്റി തടുത്തിട്ട എസ്പാനിയോൾ ഗോളി ഡീഗോ ലോപസും അവസാന നിമിഷത്തിൽ ഗോൾ നേടിയ ഒാസ്കാർ മെലൻഡോയുമാണ് എസ്പാനിയോളിെൻറ വിജയശിൽപികൾ.
വാശിയേറെയുണ്ടായിരുന്ന മത്സരത്തിൽ ഇരുനിരകളിലുമായി ഒമ്പതു തവണയാണ് റഫറിക്ക് മഞ്ഞക്കാർഡ് പുറത്തിറക്കേണ്ടിവന്നത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഇവാൻ റാകിടിച്ചിന് പരിക്കേറ്റ് പുറത്തുപോവേണ്ടിവന്നത് ബാഴ്സക്ക് തിരിച്ചടിയായി. 62ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയാണ് മെസ്സി കളഞ്ഞു കുളിച്ചത്. കളി സമനിലയിലേക്ക് പോകുമെന്ന് തോന്നിച്ച മത്സരത്തിൽ, 88ാം മിനിറ്റിൽ ഒാസ്കാർ മെലൻഡോ ബാഴ്സയുടെ കണക്കുകൂട്ടൽ തെറ്റിക്കുകയായിരുന്നു. സീസൺ തുടക്കത്തിൽ സ്പാനിഷ് സൂപ്പർ കപ്പിൽ റയൽ മഡ്രിഡിനോടാണ് ബാഴ്സലോണ അവസാനമായി തോറ്റിരുന്നത്. 23നാണ് രണ്ടാം പാദ മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.