മിറോസ്ലാവ് ക്ലോസെ ബയേൺ മ്യൂണിക് അസിസ്റ്റൻറ് കോച്ച്
text_fieldsമ്യൂണിക്: ജർമനിയുടെ ലോകകപ്പ് ഹീറോ മിറോസ്ലാവ് ക്ലോസെയെ മാനേജർ ഹാൻസി ഫ്ലിക്കിൻെറ അസിസ്റ്റൻറ് കോച്ചായി ബയേൺ മ്യൂണിക് നിയമിച്ചു. ജർമൻ ഒന്നാം ഡിവിഷൻ ഫുട്ബാൾ ലീഗായ ബുണ്ടസ്ലിഗയിൽ മേയ് 16ന് വീണ്ടും പന്തുരുളാനിരിക്കേയാണ് മുൻ ക്ലബിലേക്കുള്ള ക്ലോസെയുടെ മടങ്ങിവരവ്. 2021 ജൂൺ 30 വരെയാണ് നിയമനം.
‘വളരെ സന്തോഷമുണ്ട്. ജർമൻ ദേശീയ ടീമിൽ കളിക്കുന്ന കാലം തൊട്ട് ഹാൻസി ഫ്ലിക്കിനെ അറിയാം. വ്യക്തിപരമായും അല്ലാതെയും ഞങ്ങൾ പരസ്പര വിശ്വാസം കാത്തുസൂക്ഷിക്കുന്നുണ്ട്. ഇത് എൻെറ കോച്ചിങ് കരിയറിലെ അടുത്ത കാൽവെപ്പാണ്. എൻെറ അനുഭവസമ്പത്ത് വഴി ബയേണിൻെറ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ മികച്ച സംഭാവന നൽകാനാകുമെന്നാണ് പ്രതീക്ഷ’ പരിശീലകനായി നിയമിതനായ ശേഷം ക്ലോസെ പ്രതികരിച്ചു. 2014ൽ ക്ലോസെ ജർമനിക്ക് കളിക്കുേമ്പാൾ അസിസ്റ്റൻറ് കോച്ചായിരുന്ന ഫ്ലിക്ക്.
Miroslav #Klose to become a first-team assistant coach to Hansi #Flick - Danny Röhl extends
— FC Bayern English (@FCBayernEN) May 7, 2020
https://t.co/OOUNbld0ed#MiaSanMia
കഴിഞ്ഞ 15-20 വർഷത്തിനിടെ ജർമനി കണ്ട ഏറ്റവും മികച്ച സ്ട്രൈക്കറാണ് മിറോയെന്നും ടീമിലെ മുന്നേറ്റനിരക്ക് അദ്ദേഹത്തിൻെറ സാന്നിധ്യം ഏറെ ഗുണം ചെയ്യുമെന്നും ബയേൺ സി.ഇ.ഒ കാൾ ഹെയ്ൻസ് പറഞ്ഞു. കഴിഞ്ഞ രണ്ട് സീസണിലായി ബയേണിൻെറ അണ്ടർ 17 ടീമിനോടൊപ്പമാണ് മുൻതാരം.
പുരുഷ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന റെക്കോഡിനുടമയാണ് 41കാരനായ ക്ലോസെ. നാലുലോകകപ്പുകളിലായി 16 ഗോൾ സ്കോർ ചെയ്ത ക്ലോസെ 2014ൽ ജർമനിക്കൊപ്പം ലോകകിരീടമുയർത്തി.
ജർമനിക്കായി 137 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച ക്ലോസെ 71ഗോളുകൾ നേടി. ബയേൺ കുപ്പായത്തിൽ 150 മത്സരം കളിച്ച താരം 53 തവണ ലക്ഷ്യം കണ്ടു. 2011ൽ ലാസിയോയിലേക്ക് കൂടുമാറി അഞ്ചുവർഷത്തിന് ശേഷം ബുട്ടഴിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.