ബൊറൂസിയയെ അഞ്ചു ഗോളിന് തരിപ്പണമാക്കി ബയേൺ ഒന്നാമത്
text_fieldsമ്യൂണിക്: ജർമനിയിലെ ഫൈനൽ എന്നു വിശേഷിപ്പിച്ച പോരാട്ടത്തിൽ ബൊറൂസിയ ഡോർട്മു ണ്ടിനെ അഞ്ചു ഗോളിന് തരിപ്പണമാക്കി ബയേൺ മ്യൂണിക് ഒന്നാമത്. ബുണ്ടസ് ലിഗ സീസൺ കൊടി യിറങ്ങാൻ ആറു മത്സരം ബാക്കിനിൽക്കെ 64 പോയൻറുമായി മ്യൂണിക് ഒന്നാം സ്ഥാനത്തെത്തി. 63 പ ോയൻറുമായി ഒന്നാം സ്ഥാനത്ത് കുതിച്ച ഡോർട്മുണ്ടിനെ പിടിച്ചുകെട്ടിയാണ് ബയേണിെൻറ തിരിച്ചുവരവ്. പല പ്രത്യേകതകളുള്ളതായിരുന്നു അലയൻസ് അറീനയിലെ പോരാട്ടം. ജർമൻ എൽക്ലാസികോയുടെ നൂറാം അങ്കം, ചാമ്പ്യന്മാരുടെ മുഖാമുഖം എന്നിങ്ങനെ വിശേഷണങ്ങളാൽ ആരാധകശ്രദ്ധയിലെത്തി. കളിയുടെ 10ാം മിനിറ്റിൽ ഗോൾവേട്ട തുടങ്ങിയ ബയേൺ മ്യൂണിക് ബദ്ധവൈരികളെ അനങ്ങാൻ അനുവദിക്കാതെ പിടിച്ചുകെട്ടി. റോബർട്ട് ലെവൻഡോവ്സ്കി (12, 89 മിനിറ്റ്) ഇരട്ട ഗോളടിച്ചപ്പോൾ, മാറ്റ് ഹുമ്മൽസ് (10), ജാവി മാർട്ടിനസ് (41), സെർജി നാബ്രി (43) എന്നിവരുടെ വകയായിരുന്നു മറ്റു ഗോളുകൾ.
പ്രീമിയർ ലീഗ്: ആഴ്സനലിന് തോൽവി
ലണ്ടൻ: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ േമാഹിപ്പിക്കുന്ന തിരിച്ചുവരവുമായി പ്രീമിയർ ലീഗ് പോയൻറ് പട്ടികയിൽ ആദ്യ മൂന്നിൽ ഇടംപിടിച്ച ആഴ്സനലിന് ഞെട്ടിക്കുന്ന തോൽവി. എവർട്ടണോടാണ് ഏകപക്ഷീയമായ ഒരു ഗോളിന് ടീം തോൽവി വഴങ്ങിയത്. ആദ്യ സ്ഥാനക്കാർക്കായി പോരാട്ടം കനത്ത ലീഗിൽ ഉനയ് എമേറിയുടെ സംഘം ഇതോടെ നാലിലേക്ക് താണു. ടോട്ടൻഹാം ഹോട്സ്പറാണ് മൂന്നാം സ്ഥാനത്ത്. ഉടനീളം മോശം പ്രകടനവുമായി മങ്ങിയ ടീമിനെതിരെ സർവാധിപത്യവുമായാണ് എവർടൺ ജയം അടിച്ചെടുത്തത്. 10ാം മിനിറ്റിൽ ജഗിയേൽക്കയായിരുന്നു സ്കോർ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.