Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബ​യേ​ൺ ബുണ്ട​സ്​ ലീ​ഗ...

ബ​യേ​ൺ ബുണ്ട​സ്​ ലീ​ഗ ചാ​മ്പ്യ​ന്മാ​ർ; ഗോളടിച്ച്​ റോബനും റിബറിയും പടിയിറങ്ങി

text_fields
bookmark_border
മ്യൂ​ണി​ക്​: ഡോ​ർ​ട്​​മു​ണ്ടി​​​െൻറ പ്രാ​ർ​ഥ​ന​ക​ളും കാ​ത്തി​രി​പ്പും ഫ​ലം ക​ണ്ടി​ല്ല. ബു​ണ്ട​സ്​ ലീ​ഗ​യി ​ൽ തു​ട​ർ​ച്ച​യാ​യ ഏ​ഴാം വ​ർ​ഷ​വും കി​രീ​ടാ​വ​കാ​ശി​ക​ൾ ബ​യേ​ൺ മ്യൂ​ണി​ക്​ ത​ന്നെ. അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ എ​യി​ൻ​ട്രാ​ഷ്​ ഫ്രാ​ങ്ക്​​ഫ​ർ​ട്ടി​നെ 5-1ന്​ ​ത​രി​പ്പ​ണ​മാ​ക്കി​യാ​ണ്​ ബ​യേ​ൺ മ്യൂ​ണി​ക്​ കി​രീ​ടം നി​ല​നി​ർ​ത്തി​യ​ത്. ക്ല​ബി​​​െൻറ എ​ല്ലാ​മെ​ല്ലാ​മാ​യ ആ​ർയൻ റോ​ബ​​​െൻറ​യും ഫ്രാ​ങ്ക്​ റി​ബ​റി​യു​ടെ​യും വി​ട​വാ​ങ്ങ​ൽ മ​ത്സ​രം കൂ​ടി​യാ​യി​രു​ന്ന പോ​രാ​ട്ട​ത്തി​ൽ ഇ​രു​വ​രും വ​ല​കു​ലു​ക്കി, അ​വ​സാ​ന മ​ത്സ​രം വ​ർ​ണാ​ഭ​മാ​ക്കു​ക​യും ചെ​യ്​​തു.

34 മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ, ജ​ർ​മ​ൻ ക​രു​ത്ത​ർ 78 പോ​യ​ൻ​റ്​ നേ​ടി. തൊ​ട്ടു​പി​ന്നി​ലു​ള്ള ​ബൊ​റൂ​സി​യ ഡോ​ർ​ട്​​മു​ണ്ടി​ന്​ 76 പോ​യ​ൻ​റാ​യി​രു​ന്നു. അ​വ​സാ​ന​ദി​നം ബൊ​റൂ​സി​യ ഡോ​ർ​ട്​​മു​ണ്ട്, ബൊ​റൂ​സി​യ മോ​ഷ​ൻ​ഗ്ലാ​ഡ്​​ബാ​കി​നെ 2-0ത്തി​ന്​ തോ​ൽ​പി​ച്ചെ​ങ്കി​ലും കാര്യമുണ്ടായില്ല. ബു​ണ്ട​സ്​ ലീ​ഗ​യി​ൽ ബ​േ​യ​ണി​​​െൻറ 28ാം കി​രീ​ട​മാ​ണി​ത്.

ഫ്രാ​ങ്ക്​​ഫ​ർ​ട്ടി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഒ​പ്പ​ത്തി​നൊ​പ്പം നി​ന്ന​തി​നു​ശേ​ഷ​മാ​ണ്​ ബ​യേ​ണി​​​െൻറ കു​തി​പ്പ്. കി​ങ്​​സ്​​ലി കോ​മ​നി​ലൂ​ടെ (4) ബ​യേ​ൺ ആ​ദ്യം മു​ന്നി​ലെ​ത്തി. എ​ന്നാ​ൽ, ര​ണ്ടാം പ​കു​തി​യു​ടെ ആ​ദ്യ​ത്തി​ൽ തി​രി​ച്ച​ടി​ച്ചു. പി​ന്നീ​ട​ങ്ങോ​ട്ട്​ ബ​യേ​ണി​​​െൻറ കു​തി​പ്പാ​യി​രു​ന്നു. ഡേ​വി​ഡ്​ അ​ലാ​ബ (53), റെ​നാ​റ്റോ സാ​ഞ്ച​സ് (58) എ​ന്നി​വ​ർ ര​ണ്ടു ഗോ​ൾ നേ​ടി ഞെ​ട്ടി​ച്ചു. പ​ക​ര​ക്കാ​രാ​യെ​ത്തി​യ ഫ്രാ​ങ്ക്​ റി​ബ​റി​യും(72), ആ​ർയൻ റോ​ബ​നും (78) ഗോ​ൾ നേ​ടി​യ​തോ​ടെ ബ​യേ​ണി​​​െൻറ കി​രീ​ട​നേ​ട്ടം വ​ർ​ണാ​ഭ​മാ​യി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bayern munichbundesligaArjen RobbenFranck Ribery
News Summary - Bayern Munich win Bundesliga with decisive goals from Robben and Ribéry
Next Story