ബാൾക്കൻ ദേശീയ വാദികളുടെ പാട്ടുപാടി മാനുവൽ നോയർ വെട്ടിലായി
text_fieldsമ്യൂണിക്: ബാൾക്കൻ ദേശീയ വാദികളുടെ പാട്ടുപാടി വിവാദത്തിലായി ജർമൻ നായകൻ മാനുവൽ നോയർ. ക്രൊയേഷ്യയിൽ അവധിക്കാലം ചിലവഴിക്കാൻ പോയപ്പോൾ കടൽക്കരയിൽ സുഹൃത്തുക്കൾക്കൊപ്പമിരുന്ന് പാട്ടുപാടുന്ന വിഡിയോ പുറത്തു വന്നതോടെയാണ് താരം വിവാദത്തിലായത്. ജർമൻ ബുണ്ടസ് ലിഗ സീസൺ അവസാനിച്ചതിനു പിന്നാലെയാണ് നോയർ തെൻറ ഗോൾകീപ്പിങ് കോച്ച് ടോണി ടപലോവിച്ചിനൊപ്പം ക്രൊയേഷ്യയിലേക്ക് പറന്നത്.
വരികളുടെ അർഥമറിഞ്ഞാണോ നോയർ പാടിയതെന്ന ചർച്ചയിലാണ് വിമർശകർ. 1990കളിലെ ബാൾക്കൻ യുദ്ധ പശ്ചാത്തലത്തിലുള്ളതാണ് ഗാനം. ബോസ്നിയ-ഹെർസഗോവിന ഭൂപ്രദേശങ്ങളെല്ലാം ക്രോട്ട്സുകൾക്ക് അവകാശപ്പെട്ടതാണെന്ന് വരികളിൽ പ്രഖ്യാപിക്കുന്നു. ക്രൊയേഷ്യൻ ദേശീയ വാദികളുടെ ഇഷ്ട ഗാനമായ ‘ലിയേപ ലി സി..’ പക്ഷേ, മറ്റു ബാൾക്കൻ രാജ്യങ്ങളിൽ വിലക്കിയതാണ്. 2016 യൂറോകപ്പിൽ ക്രൊയേഷ്യൻ കാണികൾ ഇൗ പാട്ടുംപാടിയാണ് ഗാലറികളിലെത്തിയത്.
Video im Kroatien-Urlaub sorgt für Aufregung - Hier singt Neuer das Lied einer Skandal-Band https://t.co/jbbg9c22ar
— BILD (@BILD) July 12, 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.