ദ്രാവിഡിന് നോട്ടീസ്; ബി.സി.സി.ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗാംഗുലി
text_fieldsകൊല്‍ക്കത്ത: വിരുദ്ധ താല്‍പ്പര്യത്തിന്റെ പേരില്‍ ദേശീയ ക്രിക്കറ്റ് അക്കാദമി തലവന്‍ രാഹുല്‍ ദ്രാവിഡിന് നോട് ടീസ് അയച്ച ബി.സി.സി.ഐക്കെതിരെ രൂക്ഷ വിമർശനവുമായി മുന്‍ ഇന്ത്യന്‍ നായകനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. വിരുദ്ധ താല്‍പര്യമെന്നത് ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ ഫാഷനാണെന്ന് പറഞ്ഞ ഗാംഗുലി വാര്‍ത്തകളില്‍ ഇടം പിടിക്കാനുള്ള നല്ല വഴിയാണിതെന്നും ഇന്ത്യന്‍ ക്രിക്കറ്റിനെ ഇനി ദൈവം രക്ഷിക്കട്ടെയെന്നും ട്വീറ്റ് ചെയ്തു.
ഇന്നലെയാണ് വിരുദ്ധ താല്‍പര്യമില്ലെന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് ദ്രാവിഡിന് ബി.സി.സി.ഐ എത്തിക്‌സ് ഓഫീസര്‍ റിട്ട. ജസ്റ്റിസ് ഡി.കെ ജെയിന്‍ നോട്ടീസ് അയച്ചത്. മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷനിലെ ആജീവനാന്ത അംഗമായ സഞ്ജീവ് ഗുപ്തയുടെ പരാതിയിലായിന്മേലായിരുന്നു ബി.സി.സി.ഐ നടപടി.
ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ (എൻ.സി.എ) ക്രിക്കറ്റ് ഓപ്പറേഷൻസ് മേധാവിയാണ് രാഹുൽ ദ്രാവിഡ്. ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യ സിമൻറ്സ് ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റായും എൻ.സി.എ ഡയറക്ടറായയും ദ്രാവിഡ് പ്രവർത്തിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഗുപ്ത പരാതിപ്പെട്ടത്. ദ്രാവിഡിനോട് വിശദീകരണം തേടിയതായി ജസ്റ്റിസ് ജെയിൻ സ്ഥിരീകരിച്ചിരുന്നു. നേരത്തേ സച്ചിൻ, വി.വി.എസ് ലക്ഷ്മൺ എന്നിവർക്കെതിരെയും സമാനമായ പരാതി ഗുപ്ത ഉന്നയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.