പന്ത് കൈമാറാൻ ൈമതാനിയിൽ കരടി; വിവാദമായി റഷ്യൻ ലീഗ് മത്സരം
text_fieldsഒരു ഫുട്ബോൾ മത്സരം തുടങ്ങുന്നതിന് മുമ്പ് റഫറിക്ക് പന്ത് കൈമാറുന്നുതിന് ഒരു കരടി മൈതാനിയിലേക്ക് വന്നാൽ എങ്ങനെയിരിക്കും. അതും ടിം എന്നു പേരുള്ള സാക്ഷാൽ ഒറിജിനൽ കരടി. കഴിഞ്ഞ ദിവസം റഷ്യൻ ലീഗിലെ മൂന്നാം ഡിവിഷൻ ക്ലബുകളായ എഫ്.സി ആൻ്ഗുസ്റ്റ് നസ്റാനും മഷൂഖ് കെ.എം.വിയും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായി ഗ്രൗണ്ടിലേക്ക് വന്ന കരടി കാണികളിൽ കൗതുകം പടർത്തി.
മാന്തിപ്പൊളിക്കാതെ കയ്യിലുള്ള പന്ത് വളരെ ശാന്തനായി കരടി റഫറിക്ക് കൈമാറി. കൂടാതെ കൈകൾ മുട്ടി കളിക്കാർക്കും ആരാധകർക്കും ആവേശം പകരാനും ടിം മറന്നില്ല. ലോകകപ്പ് ഉദ്ഘാടന മത്സരത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പായിരുന്നു ഇതെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഫിഫ അത് നിഷേധിച്ചതായി പറയപ്പെടുന്നു.
എന്നാൽ ഫുട്ബോൾ മത്സരത്തിന് കരടിയെ കൊണ്ടുവന്ന് ഷോ കാണിച്ചത് മൃഗസ്േനഹികൾക്ക് പിടിച്ചിട്ടില്ല. അവർ സംഭവത്തിനെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തുവന്നു. റഷ്യയുടെ ചിഹ്നമായി അറിയപ്പെടുന്ന യുറേഷ്യൻ ബ്രൗൺ കരടിയെയാണ് മൈതാനിയിൽ ഇറക്കിയതെന്നതും പ്രതിഷേധങ്ങൾക്ക് മൂർച്ച കൂട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.