Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightജയം; ലാലിഗയിൽ ബാഴ്​സയെ...

ജയം; ലാലിഗയിൽ ബാഴ്​സയെ പിന്തള്ളി റയൽ ഒന്നാമത്​

text_fields
bookmark_border
ജയം; ലാലിഗയിൽ ബാഴ്​സയെ പിന്തള്ളി റയൽ ഒന്നാമത്​
cancel

മഡ്രിഡ്​: ബാഴ്​സലോണ ഭയന്നത്​ തന്നെ സംഭവിച്ചു. റയൽ സോസീഡാഡിനെ 2-1ന്​ തോൽപിച്ച്​ റയൽ മഡ്രിഡ്​ സ്​പാനിഷ്​ ഫുട്​ബാൾ ലീഗിൽ ബാഴ്​സയെ പിന്തള്ളി ഒന്നാം സ്​ഥാനത്തെത്തി.

പോയൻറ്​ നിലയിൽ തുല്യത പാലിച്ചെങ്കിലും എൽക്ലാസിക്കോയിൽ നേടിയ നാലുപോയൻറി​െൻറ ബലത്തിലാണ്​ റയൽ മുന്നിലെത്തിയത്​. സൂപ്പർ താരം കരീം ബെൻസേമയും നായകൻ സെർജിയോ റാമോസുമാണ്​ റയലിനായി ഗോളുകൾ നേടിയത്​. 30 മത്സങ്ങളിൽ നിന്നും റയലിനും ബാഴ്​സക്കും 65 പോയൻറ്​ വീതമാണുള്ളത്​.

വെള്ളിയാഴ്​ച നിലവിലെ ജേതാക്കളായ ബാഴ്​സ സെവിയ്യയോട്​ ഗോൾരഹിത സമനില വഴങ്ങിയതോടെയാണ്​ റയലിന്​ ഒന്നാം സ്​ഥാനം കൈയ്യടക്കാൻ അവസരം ലഭിച്ചത്​. ഇതോടെ ലാലിഗയിലെ ശേഷിക്കുന്ന മത്സരങ്ങളിൽ തീപാറുമെന്നുറപ്പായി.

രണ്ടാം പകുതി അവസാനിച്ച്​ അഞ്ചുമിനിറ്റിന്​ ശേഷം പെനാൽറ്റിയിലൂടെ റാമോസാണ്​ റയലിനെ മുന്നിലെത്തിച്ചത്​. ലാലിഗ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ഡിഫൻഡറെന്ന റെക്കോഡ്​ റാമോസ്​ സ്വന്തമാക്കി. 68 ഗോൾ നേടിയ റാമോസ്​ ബാഴ്​സ ഇതിഹാസം റെനാൾഡ്​ കോമാനെയാണ്​ മറികടന്നത്​. എന്നാൽ റാമോസി​െൻറ സന്തോഷം ഏറെ സമയം നീണ്ടു നിന്നില്ല. പിന്നാലെ കാൽമുട്ടിന്​ പരിക്കേറ്റ റാമോസ്​ കളം വിട്ടു.

ഫെഡറിക്​ വാൽവെർഡെയുടെ അസിസ്​റ്റിൽ നിന്നും 70ാം മിനിറ്റിലായിരുന്നു ബെൻസേമയുടെ ഗോൾ. വിജയഗോളിന്​ തൊട്ടുമുമ്പ്​ സോസീഡാഡ്​ താരം അദ്​നാൻ ജാനുസാജി​െൻറ ഗോൾ വാറിലൂടെ നിഷേധിക്ക​പ്പെട്ടത്​ വിവാദമായി. 83ാം മിനിറ്റിൽ മൈക്കൽ മെറിനോയാണ്​ ആതിഥേയർക്കായി ആ​ശ്വാസ ഗോൾ നേടിയത്​.

ഇതോടെ കോവിഡിന്​ ശേഷം ലീഗ്​ പുനരാരംഭിച്ച ശേഷം കളിച്ച മൂന്നിലും ജയിക്കാൻ സിനദിൻ സിദാനും കുട്ടികൾക്കുമായി. 47 പോയൻറുമായി സോസീഡാഡ്​ ഏഴാമതാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballkarim benzemalaligasergio ramosReal Madrid C.Fspanish footballFC Barcelona
Next Story