ബെൽജിയം റഷ്യയിലേക്ക്; ജർമനിക്കും ഇംഗ്ലണ്ടിനും പോർചുഗലിനും ജയം
text_fieldsപാരിസ്: ലോകകപ്പിന് റഷ്യയിലേക്കുള്ള ടിക്കറ്റുറപ്പിക്കുന്ന ആദ്യ യൂറോപ്യൻ സംഘമായി ബെൽജിയം. ഗ്രൂപ് ‘എച്ച്’ യോഗ്യത മത്സരത്തിൽ ഗ്രീസിനെ 2^1ന് തോൽപിച്ചാണ് ബെൽജിയം ഫുട്ബാൾ മാമാങ്കത്തിന് നേരത്തേ ടിക്കറ്റുറപ്പിച്ചത്. മറ്റു മത്സരങ്ങളിൽ വമ്പന്മാരായ ജർമനി, പോർചുഗൽ, ഇംഗ്ലണ്ട്, ഡെൻമാർക്, പോളണ്ട് എന്നിവർ വിജയക്കുതിപ്പ് തുടർന്നപ്പോൾ, ഫ്രാൻസിന് ഹോം മത്സരത്തിൽ ലക്സംബർഗിനോട് ഗോൾരഹിത സമനില വഴങ്ങേണ്ടിവന്നു.
ഗ്രൂപ് ‘എച്ചി’ൽ ഗ്രീസിനെതിരെ കളത്തിലിറങ്ങുേമ്പാൾ ബെൽജിയത്തിന് റഷ്യയിലേക്കുള്ള ദൂരം ഒരു ജയം മാത്രമകലെയായിരുന്നു. മാഞ്ചസ്റ്റർ യുനൈറ്റഡ് സൂപ്പർ താരം റൊമേലോ ലുകാകുവിെൻറ ഗോളിലാണ് ബെൽജിയം ജയിക്കുന്നത്. 70ാം മിനിറ്റിൽ ടോട്ടനം താരം യാൻ വെർേട്ടാഗൻ ഗോൾ നേടി മുന്നിലെത്തിച്ചെങ്കിലും തൊട്ടടുത്ത നിമിഷം ഗ്രീസ് തിരിച്ചടിച്ചു. എന്നാൽ, 74ാം മിനിറ്റിൽ ലുകാകു വിജയ ഗോൾ നേടിയതോടെ ബെൽജിയം റഷ്യൻ ടിക്കറ്റുറപ്പിച്ചു.
ഗ്രൂപ് ‘സി’യിൽ ജർമനി കുതിപ്പു തുടരുന്നു. എട്ടാം മത്സരത്തിൽ നോർവേക്കെതിരെ 6-0ത്തിനായിരുന്നു ജയം. 24 പോയൻറുമായി ജർമനി യോഗ്യതക്കരികെയെത്തി. ടിമോ വെർണർ(21, 40 മിനിറ്റ്), മെസ്യൂത് ഒാസിൽ (10), യുവാൻ ഡ്രാക്സ്ലർ (17), ലിയോൺ ഗോറട്സ്ക (50), മരിയോ ഗോമസ് (79) എന്നിവർ ഗോൾ നേടി.
ഫ്രാൻസ് സ്വന്തം നാട്ടിൽ ലക്സംബർഗിനെതിരെ ഗോൾരഹിത സമനില വഴങ്ങി. ഗ്രൂപ് ‘എ’യിൽ ഫ്രാൻസിന് 17ഉം സ്വീഡന് 16ഉം േപായൻറാണ്. ബൾഗേറിയയെ 3-1ന് തോൽപിച്ചതോടെ നെതർലൻഡ്സ് 13 പോയൻറുമായി ലോകകപ്പ് പ്രതീക്ഷ നിലനിർത്തി. മറ്റു മത്സരങ്ങളിൽ പോർചുഗൽ 1-0ത്തിന് ഹംഗറിയെയും ഇംഗ്ലണ്ട് 2-1ന് സ്ലോവാക്യയെയും പോളണ്ട് 3-0ത്തിന് കസാഖ്സ്താനെയും തോൽപിച്ചു. പോർചുഗലിനായി ആന്ദ്രെ സിൽവ ഗോൾ നേടിയപ്പോൾ ഇംഗ്ലണ്ടിനായി എറിക് ഡിയർ, മാർകോസ് റാഷ്േഫാഡ് എന്നിവരും സ്കോർ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.