ബ്രസീൽ കളിച്ച് പുറത്ത്
text_fieldsകസാൻ: തുടക്കത്തിലെ പിഴവ് ഒരിക്കലും ബ്രസീലിന് തിരുത്താനായില്ല. കളിയും പന്തടക്കവും ആക്രമണവുമെല്ലാം തങ്ങൾക്കൊപ്പമായിരുന്നെങ്കിലും 13ാം മിനിറ്റിൽ പിറന്ന സെൽഫ് ഗോളിൽ കുരുങ്ങിയ ദുശ്ശകുനം അവസാന മിനിറ്റുവരെ ബ്രസീലിനെ വിെട്ടാഴിഞ്ഞില്ല. ഒടുവിൽ, ലോകകിരീടമെന്ന സ്വപ്നം ക്വാർട്ടർ ഫൈനലിൽ അവസാനിപ്പിച്ച് നെയ്മറിനും കൂട്ടുകാർക്കും കണ്ണീരോടെ മടക്കം. കൈയടി നേടിയ നീക്കങ്ങളും നിരന്തരം നടത്തിയ ആക്രമണങ്ങളുമായി കളത്തിൽ മേധാവിത്വം സ്ഥാപിച്ചെങ്കിലും രണ്ടുതവണ വലകുലുക്കിയ ബെൽജിയത്തിനായിരുന്നു ജയം.
നെയ്മറും കുടീന്യോയും ഗബ്രിയേൽ ജീസസും ചേർന്ന് നടത്തിയ നിരന്തര മുന്നേറ്റത്തിനിടെ, ബെൽജിയത്തിന് അനുകൂലമായി ലഭിച്ച കോർണർ കിക്ക് സ്വന്തം വലയിലേക്ക് തട്ടിയിട്ട് ഫെർണാണ്ടീന്യോയാണ് സെൽഫ് ഗോൾ വഴങ്ങിയത്. കളിയുടെ ഗതിക്ക് എതിരായി പിറന്ന ഗോൾ ബ്രസീലിനെ തളർത്തി. ഏതാനും മിനിറ്റുകൾ പതറിേപ്പായ കാനറികൾ, വൈകാതെ തിരിച്ചെത്തിയെങ്കിലും 31ാം മിനിറ്റിൽ ലുകാകുവിെൻറ മിടുക്കിനു മുന്നിൽ സമനിലതെറ്റി. മധ്യനിരയിൽനിന്നും പന്ത് റാഞ്ചിയെടുത്ത് നടത്തിയ ഒറ്റയാൻ കുതിപ്പിെൻറ കെവിൻ ഡിബ്രുയിൻ ആളൊഴിഞ്ഞ ബ്രസീൽ ഗോൾമുഖത്തേക്ക് നിറയൊഴിച്ചുവിട്ടു. ഞൊടിയിടയിൽ പിറന്ന രണ്ടാം ഗോൾ മഞ്ഞപ്പടയുടെ ആത്മവിശ്വാസം തീർത്തും ചോർത്തുന്നതായിരുന്നു. ആദ്യ പകുതിയിൽ ഡിബ്രുയിൻ-ലുകാകു-ഹസാഡ് കൂട്ട് വീണ്ടും ആക്രമിച്ചപ്പോൾ ഭാഗ്യത്തിനാണ് ബ്രസീൽ വലകുലുങ്ങാതെ കാത്തത്.
രണ്ടാം പകുതിയിൽ തന്ത്രം മാറ്റിയിറങ്ങിയ കാനറികൾ കൂടുതൽ ഏകോപനത്തോടെ കളിച്ചു. അതുവരെ, മറൗൻ ഫെല്ലെയ്നിയുടെ നീണ്ടകൈകൾക്കിടയിൽ കുരുങ്ങിക്കിടന്ന നെയ്മർ പതുക്കെ ഫോമിലേക്കുയർന്നു. അപ്പോഴേക്കും, ജീസസ്, വില്യൻ, പൗളീന്യോ എന്നിവരെ പിൻവലിച്ച്, ഡഗ്ലസ് കോസ്റ്റ, ഫിർമീന്യോ, റെനറ്റോ അഗസ്റ്റോ എന്നിവർ ഇറങ്ങി. ഇതോടെ, കളി ബെൽജിയം പെനാൽറ്റി ബോക്സിനുള്ളിൽ ഒതുങ്ങി. എന്നാൽ, ആറ്-എട്ടു പേരെ ബോക്സിനുള്ളിൽ നിർത്തി കളിച്ച യൂറോപ്യൻ സംഘം എതിരാളികൾക്ക് ഒരു നീക്കംപോലും ലക്ഷ്യത്തിലെത്തിക്കാൻ അനുവദിച്ചില്ല.
നിറയൊഴിക്കുേമ്പാഴെല്ലാം ചെമ്പടയുടെ ബൂട്ടുകൾ മലതീർത്തു. അതും കടന്നാൽ, തിബോ കർടുവയുടെ നീളൻ കൈകളും വലവിരിച്ചു. ഇതിനിടെയാണ് 76ാം മിനിറ്റിൽ അഗസ്റ്റോയുടെ ഹെഡ്ഡറിൽ ആശ്വാസഗോൾ പിറന്നത്. ബ്രസീലും, ആദ്യ ക്വാർട്ടറിൽ ഉറുഗ്വായും പുറത്തായതോടെ റഷ്യൻ മണ്ണിൽ യൂറോലോകകപ്പായി ചുരുങ്ങി. ജപ്പാനെ തിരിച്ചടിച്ച് വീഴ്ത്തിയ ബെൽജിയൻ സംഘത്തിൽനിന്നും രണ്ടു മാറ്റങ്ങളാണ് കോച്ച് റോബർടോ മാർടിനസ് ബ്രസീലിനെതിരെ വരുത്തിയത്. സൂപ്പർ സബ്സ്റ്റിറ്റ്യൂഷനായെത്തിയ വിജയഗോൾ കുറിച്ച നാസർ ചഡ്ലിയും മറൗൻ ഫെല്ലെയ്നിയും െപ്ലയിങ് ഇലവനിൽ ഇടംപിടിച്ചു. യാനിക് കരാസ്കോയും, ഡ്രെയ്സ് മെർടൻസുമാണ് പുറത്തുപോയത്. ബ്രസീലിെൻറ മഞ്ഞക്കുപ്പായത്തിൽ രണ്ടുപേരും മാറിയെത്തി. സസ്പെൻഷനിലായ കാസ്മിറോക്കു പകരം മധ്യനിരയിൽ ഫെർണാണ്ടിന്യോയും, പരിക്കുമാറി വിങ്ബാക്കായി മാഴ്സലോയുമെത്തി. പരിക്കേറ്റ് ഡഗ്ലസ് കോസ്റ്റയും ഡാനിലോയും കോച്ച് ടിറ്റെയുടെ റിസർവ് ബെഞ്ചിലുമുണ്ടായിരുന്നില്ല. മുൻമത്സരങ്ങളിൽ പ്രയോഗിച്ച 4-3-3 ഫോർമേഷനിൽ വിശ്വാസമർപ്പിച്ചായിരുന്നു മഞ്ഞപ്പടയുടെ തയാറെടുപ്പ്.
ഗോളുകൾ
13ാം മിനിറ്റ്
ഫെർണാണ്ടീന്യോ(സെൽഫ്)- (ബെൽജിയം)
കിക്കോഫ് വിസിലിനു പിന്നാലെ ബ്രസീലിെൻറ നിരന്തര ആക്രമണത്തിനിടെ സ്വന്തം വല ചോർന്നു. കൗണ്ടർ അറ്റാക്കിനിടെ വഴങ്ങിയ കോർണർ കിക്കിൽ നാസർ ചഡ്ലിയെടുത്ത ഷോട്ട് തട്ടിയകറ്റാനുള്ള ശ്രമത്തിനിടെ, ഫെർണാണ്ടീന്യോയുടെ േതാളിൽ തട്ടി സ്വന്തം വലയിലേക്ക്. കളിയിൽ ബ്രസീലിെൻറ താളം മുറിച്ച് പിറന്ന സെൽഫ് ഗോൾ.
31ാം മിനിറ്റ്
കെവിൻ ഡിബ്രുയിൻ-(ബെൽജിയം)
സെൽഫിലൂടെ വീണ ആദ്യഗോളിെൻറ പേരുദോഷം മാറ്റുന്ന ബെൽജിയത്തിെൻറ രണ്ടാം ഗോൾ. സ്വന്തം പാതിയിൽനിന്ന് റൊമേലു ലുകാകു ഒറ്റക്ക് സൃഷ്ടിച്ച നീക്കത്തിലൂടെയായിരുന്നു തുടക്കം. കരുത്തും പ്രതിഭയും ഒത്തുചേർന്ന നീക്കത്തിനിടയിൽ പ്രതിരോധം സൃഷ്ടിക്കാനെത്തിയ ബ്രസീൽ മധ്യനിരയെ ഡ്രിബ്ൾ ചെയ്ത് മുന്നേറിയ ലുകാകു ബോക്സിനു മുന്നിൽ ക്രോസിനൊരുങ്ങുേമ്പാൾ കെവിൻ ഡിബ്രുയിൽ മികച്ച പൊസിഷനിൽ. പന്തെടുത്ത് ബോക്സിലേക്ക് കയറി താരം മാഴ്സലോക്കും കുടീന്യോക്കുമിടയിലൂടെ ഗോളി അലിസനെയും കീഴടക്കി പന്ത് വലയിൽ.
76ാം മിനിറ്റ്
റെനറ്റോ അഗസ്റ്റോ-(ബ്രസീൽ)
തുടരൻ സബ്സ്റ്റിറ്റ്യൂഷനുമായി തിരിച്ചടിക്കാൻ പൊരുതിയ ബ്രസീലിന് ആശ്വാസമായി ഗോളെത്തിയ നിമിഷം. കടന്നൽപോലെ ആക്രമിച്ചുകയറി കാനറികൾ ഡ്രിബ്ൾ ചെയ്ത് മുന്നേറാനുള്ള ശ്രമങ്ങളും ലോങ് റേഞ്ചറുകളും പരാജയപ്പെട്ടപ്പോൾ ഹെഡർ തുണയായി. പെനാൽറ്റി ബോക്സിനു പുറത്തുനിന്ന് ഫിലിപ് കൗടീന്യോ നൽകിയ ക്രോസ് ഒാഫ്സൈഡ് മാർക് പൊളിച്ച് കയറി റെനറ്റോ അഗസ്റ്റോ വലയിലേക്ക് നിറയൊഴിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.