'ഞങ്ങളുണ്ട് കൂടെ' പ്രളയ ബാധിതർക്ക് സഹായവുമായി ബംഗളൂരു എഫ്.സി
text_fieldsബംഗളൂരു: പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് സഹായഹസ്തവുമായി ഇന്ത്യൻ സൂപ്പർലീഗ് ടീമും അയൽക്കാരുമായ ബംഗളൂരു എഫ്.സി. ‘കേരളം.. ഞങ്ങളുണ്ട് നിെൻറ കൂടെ’ എന്ന സന്ദേശത്തോടെ ഒൗദ്യോഗിക ട്വിറ്റർ പേജിലാണ് ബംഗളൂരു എഫ്.സി പ്രളയക്കെടുതി അനുഭവിക്കുന്നവ അയൽക്കാർക്ക് സഹായം നൽകാൻ മുന്നോട്ട് വന്നത്.
It’s time to leave rivalries aside! Bengaluru, let’s join hands to help Kerala in these trying times. For more information, call 09071151117. #BFCCares #WeAreBFC pic.twitter.com/4Uj4oaJnws
— Bengaluru FC (@bengalurufc) August 12, 2018
സോപ്, ടൂത്ത് ബ്രഷ്, ടൂത്ത് പേസ്റ്റ്, ടവൽ, സാനിറ്ററി പാഡ്, വസ്ത്രങ്ങൾ, മരുന്ന് തുടങ്ങി അടിസ്ഥാന ആവശ്യങ്ങൾക്കായുള്ള വസ്തുക്കൾ ബംഗളൂരു ഫുട്ബാൾ സ്റ്റേഡിയത്തിലെത്തിക്കാനാണ് ബി.എഫ്.സി ആവശ്യപ്പെടുന്നത്. കൂടുതൽ വിവരങ്ങൾക്കായി 09071151117 എന്ന നമ്പറിലേക്ക് വിളിക്കാനും അവർ നിർദേശിച്ചിട്ടുണ്ട്.
ചെന്നെയിൻ എഫ്.സി ആരാധകരും ദുരിതകാലത്ത് കേരളത്തിന് സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രളയ ബാധിതർക്കുള്ള ഭക്ഷണ സാധനങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും സഹായിക്കാൻ താൽപര്യമുള്ളവർ എത്രയും പെട്ടന്ന് ബന്ധപ്പെടാനും 'സൂപ്പർമച്ചാൻസ് ചെന്നെയിൻ എഫ്.സി' ഫാൻസ് അവരുടെ ട്വിറ്റർ പേജിൽ അറിയിച്ചു.
Our thoughts and prayers are with the people of Kerala in this time of calamity. Stay strong
— Supermachans-Chennaiyin FC Fans (@Supermachans) August 11, 2018
We have collected flood supplies (bread packets, biscuit packets, water bottles etc.). Those who can help us transport them to the affected, please get in touch ASAP.#KeralaFloods pic.twitter.com/bJhpSWoFw8
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.