എ.എഫ്.സി കപ്പ്: ബംഗളൂരു പുറത്ത്
text_fieldsബംഗളൂരു: എ.എഫ്.സി കപ്പിെൻറ പടിഞ്ഞാറൻ മേഖലയിലെ പ്ലേഒാഫ് ഫൈനലിെൻറ രണ്ടാംപാദ മത്സരത്തിൽ സമനിലയിൽ കുരുങ്ങിയ ബംഗളൂരു എഫ്.സി പുറത്തായി. തജികിസ്താൻ ക്ലബായ എഫ്.സി ഇസ്തിക്ലോലുമായി ബുധനാഴ്ച കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമും രണ്ടു ഗോൾ വീതമടിച്ച് പിരിഞ്ഞു.
ആദ്യ പാദത്തിലെ ഒരു ഗോളിെൻറ ലീഡുമായി ബംഗളൂരുവിലെത്തിയ തജിക് ക്ലബ് 3-2െൻറ അഗ്രിഗേറ്റ് സ്കോറിനാണ് ഫൈനലിൽ കടന്നത്. കഴിഞ്ഞവർഷത്തെ ചാമ്പ്യന്മാരായ ഇറാഖ് എയർഫോഴ്സ് ടീമാണ് കലാശക്കളിയിൽ എഫ്.സി ഇസ്തിക്ലോലിെൻറ എതിരാളി. ഇതോടെ തുടർച്ചയായ രണ്ടാം വർഷവും എ.എഫ്.സി കപ്പ് ഫൈനലിലെത്താമെന്ന ബംഗളൂരു എ.എഫ്.സിയുടെ മോഹങ്ങൾ പൊലിഞ്ഞു.
രണ്ടു ഗോളിെൻറ മാർജിനു പുറമെ എവേ ഗോൾ വഴങ്ങാതിരിക്കുക എന്നതുകൂടിയായിരുന്നു ഹോംഗ്രൗണ്ടിൽ ബൂട്ടുകെട്ടിയിറങ്ങുേമ്പാൾ നീലപ്പടയുടെ ലക്ഷ്യം. ഗാലറിയെ ഞെട്ടിച്ച് തജിക് ക്ലബാണ് ദീപാവലി ദിനത്തിൽ മൈതാനത്തിലെ ആദ്യ വെടിപൊട്ടിച്ചത്. എതിർ ക്യാപ്റ്റനെ ബോക്സിൽ വീഴ്ത്തിയതിന് ബംഗളൂരു ഗോൾകീപ്പർ ഗുർപ്രീതിന് മഞ്ഞക്കാർഡ് നൽകിയതിന് പുറമെ റഫറി പെനാൽറ്റിയും വിധിച്ചു.
കിക്കെടുത്ത നൂറുദ്ദീൻ സന്ദർശകർക്ക് ലീഡ് നൽകി. 24ാം മിനിറ്റിൽ ഉദാന്തയുടെ ക്രോസിൽ രാഹുൽ ബേക്കെ തലവെച്ചത് ഇസ്തിക്ലോൽ ഗോളിയെയും കടന്ന് വലയിൽ (1-1). അധികം വൈകുംമുമ്പ് ബംഗളൂരുവിെൻറ പ്രതിരോധതാരം കബ്റ ചുവപ്പുകാർഡ് കണ്ട് പുറത്തായി. 56ാം മിനിറ്റിൽ ഇസ്തിക്ലോൽ ലീഡ് നേടി. എട്ടു മിനിറ്റിനുശേഷം ബംഗളൂരു ഛേത്രിയുടെ പെനാൽറ്റി ഗോളിലൂടെ സമനില പിടിച്ചു. ആർത്തുവിളിച്ച കാണികളുടെ ആവേശത്തിനൊപ്പം അവസാന മിനിറ്റുകളിൽ ബംഗളൂരു നിരന്തരം മുന്നേറ്റം നടത്തിയെങ്കിലും ലക്ഷ്യം മാത്രം അകന്നുനിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.