കൈവിട്ട കിരീടത്തിൽ കണ്ണുംനട്ട് ബംഗളൂരു
text_fieldsെഎ.എസ്.എല്ലിൽ തങ്ങളുടെ ആദ്യ സീസണിൽത്തന്നെ കലാശക്കളിയിലെത്തിയെങ്കിലും സ്വന്തം കാണികൾക്ക് മുന്നിൽ കാലിടറിപ്പോയ ദുര്യോഗമാണ് ബംഗളൂരു എഫ്.സിയുടേത്. എ.എഫ്.സി കപ്പ് ഫൈനലിസ്റ്റുകൾ എന്ന ഖ്യാതിയുമായി കളത്തിലിറങ്ങിയ ബംഗളൂരു പോയൻറ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായാണ് സെമിയിൽ ഇടംനേടിയത്. സെമിയിൽ പുണെയെ തകർത്തെങ്കിലും ഫൈനലിൽ ചെന്നൈയിനോട് അടിയറവ് പറഞ്ഞു. തൊട്ടുപിന്നാലെ െഎ ലീഗിലെയും െഎ.എസ്.എല്ലിലെയും മുൻനിരക്കാർ അണിനിരന്ന സൂപ്പർ കപ്പിൽ 4-1ന് ഇൗസ്റ്റ് ബംഗാളിനെ തകർത്ത് കിരീടം. എ.എഫ്.സി കപ്പിൽ സെമി വരെ കുതിപ്പ്. കൈയിലെ വെടിമരുന്ന് നനഞ്ഞിട്ടില്ലെന്ന് അടിവരയിടുന്ന പ്രകടനവുമായി സുനിൽ ഛേത്രിയും സംഘവുമെത്തുേമ്പാൾ െഎ.എസ്.എൽ അഞ്ചാം സീസണിൽ കിരീട സാധ്യത കൽപിക്കുന്ന ഫേവറിറ്റുകളിൽ മുൻനിരയിൽത്തന്നെയാണ് ബംഗളൂരു എഫ്.സി.
കോച്ച് മാറി; ശൈലി മാറില്ല
ബാൾ പൊസഷൻ അടിസ്ഥാനമാക്കിയ തന്ത്രങ്ങളിലൂടെ കളി മെനയുന്ന സൂപ്പർ കോച്ച് ആൽബർട്ട് റോക്കയില്ലാതെയാണ് ബംഗളൂരു പുതിയ സീസണിലേക്ക് കാൽവെക്കുന്നത്. എന്നാൽ, പകരം സ്ഥാനമേറ്റ കാൾസ് കൊഡ്രാറ്റ് ടീമംഗങ്ങൾക്ക് അപരിചിതനുമല്ല. 2016 മുതൽ റോക്കക്ക് കീഴിൽ ടീമിെൻറ സഹപരിശീലകനായിരുന്നു അദ്ദേഹം. റോക്കയുടെ ശൈലി തന്നെ തുടരുമെന്ന് കാൾസ് വ്യക്തമാക്കുന്നു. എ.എഫ്.സി കപ്പ് സെമിഫൈനൽ മുതൽ സ്ഥാനമേറ്റ കാൾസിന് കീഴിൽ ആദ്യ രണ്ടു മത്സരങ്ങളും ടീം തോറ്റിരുന്നു. 12 കളിക്കാരെ നിലനിർത്തുകയും അഞ്ചുപേർക്ക് തങ്ങളുടെ ബി ടീമിൽനിന്ന് അവസരംനൽകുകയും ചെയ്താണ് ബംഗളൂരു സൂപ്പർ ലീഗിനിറങ്ങുന്നത്. പ്രതിരോധത്തിലെ മലയാളി താരം റിനോ ആേൻറാ, ഗുർസിമ്രത് സിങ്, ഗോൾകീപ്പർ സൊറോം പൊയ്റേയി എന്നിവർ ടീമിലേക്ക് തിരിച്ചെത്തി.
ഗോൾ മെഷീനായി മിക്കുവും ഛേത്രിയും
മുനയുള്ള ആക്രമണത്തിനൊപ്പം കടുത്ത പ്രതിരോധവുമാണ് ബംഗളൂരുവിെൻറ ആഗ്നേയാസ്ത്രം. കഴിഞ്ഞ സീസണിൽ ബംഗളൂരു 40 ഗോൾ എതിർവലയിൽ നിക്ഷേപിച്ചപ്പോൾ 20 എണ്ണം മാത്രമാണ് വഴങ്ങിയത്. ഗോളടിക്കാൻ പരസ്പരം മത്സരിക്കുന്ന വെനിേസ്വലൻ താരം നികളസ് ഫെഡോർ എന്ന മിക്കുവും ക്യാപ്റ്റൻ സുനിൽ ഛേത്രിയും തന്നെയാണ് എതിരാളികൾക്ക് ഭീഷണി. ഉദാന്തക്കും ഹോയ്കിപ്പിനും പുറമെ മുന്നേറ്റത്തിലേക്ക് ഭൂട്ടാൻ താരം ചെഞ്ചോ ഗീൽത്ഷെൻ കൂടിയെത്തുന്നതോടെ മൂർച്ച കൂടും. കന്നി വരവിൽത്തന്നെ െഎ ലീഗ് ജേതാക്കളായ മിനർവ പഞ്ചാബിെൻറ സ്ട്രൈക്കറായിരുന്നു ‘ഭൂട്ടാനീസ് റൊണാൾഡോ’ എന്ന് വിളിപ്പേരുള്ള ചെഞ്ചോ. മധ്യനിരയിൽ സ്പാനിഷ് താരം സിസ്കോ ഹെർണാണ്ടസും പ്രതിരോധത്തിൽ പരിചയസമ്പന്നനായ ആൽബർട്ട് സെറാനുമാണ് മറ്റു പ്രധാന റിക്രൂട്ട്മെൻറ്. യുവാനൻ ഗോൺസാലസിനൊപ്പം പ്രതിരോധത്തിലുണ്ടായിരുന്ന ജോൺ ജോൺസൺ ഇൗ സീസണിൽ എ.ടി.കെയിലേക്ക് പോയതോടെയാണ് സെറാെൻറ വരവ്. സ്പാനിഷ് ക്ലബ് എസ്പാന്യോളിെൻറ യൂത്ത് അക്കാദമിയിലൂടെ വളർന്ന സെറാന് ലാ ലിഗയിലും സ്വാൻസീ സിറ്റിക്കായി പ്രീമിയർ ലീഗിലും കളിച്ച പരിചയസമ്പത്തുണ്ട്.
പ്രീസീസണിലെ മുന്നൊരുക്കം
സൂപ്പർ കപ്പിൽ കിരീടം നേടിയതും എ.എഫ്.സി കപ്പ് സെമിയിൽ തുർക്മെനിസ്താൻ ക്ലബായ ആൾട്ടിൻ അസൈറിനോട് ഇരുപാദങ്ങളിലുമായി രണ്ടിനെതിരെ അഞ്ചുഗോളുകൾക്ക് കീഴടങ്ങിയതുമാണ് കഴിഞ്ഞ സീസണിലെ അവസാന പ്രകടനം. സ്പെയിനിലും ബംഗളൂരുവിലുമായിരുന്നു പ്രീസീസൺ സൗഹൃദ മത്സരങ്ങൾ. സ്പാനിഷ് ലീഗിലെ വമ്പന്മാരായ വിയ്യാറയൽ, ബാഴ്സലോണ എന്നിവയുടെ ബി ടീമുകളോടും അത്ലറ്റികോ സഗുൻറിനോ, ഷബാബ് അൽ അഹ്ലി ടീമുകളോടുമായിരുന്നു സ്പെയിനിലെ മത്സരങ്ങൾ. ഒരു മത്സരവും ജയിക്കാനായില്ലെങ്കിലും സഗുൻറിനോക്കും ഷബാബിനുെമതിരെ ഒാരോ ഗോൾ മടക്കാനായി. െഎ ലീഗ് ക്ലബായ ചെന്നൈ സിറ്റി എഫ്.സിക്കെതിരെ ബംഗളൂരുവിൽ നടന്ന രണ്ടു മത്സരങ്ങളിലൊന്നിൽ തോൽവി നേരിടേണ്ടിയും വന്നു.
ടീം ബംഗളൂരു എഫ്.സി
ഗോൾ കീപ്പർമാർ: ഗുർപ്രീത് സിങ് സന്ധു, സൊറാം പൊയ്റേയി അൻഗൻബ, ആദിത്യ പാത്ര.
പ്രതിരോധനിര: രാഹുൽ ബേക്കെ, ആൽബർട്ട് സെറാൻ, സെയ്റോത്ത് കിമ, യുവാനൻ ഗോൺസാലസ്, ഹർമൻജോദ് സിങ് കബ്ര, റിനോ ആേൻറാ, നിഷു കുമാർ, അഷീർ അക്തർ, ഗുർസിമ്രാത് സിങ് ഗിൽ.
മധ്യനിര: എറിക് പാർത്താലു, കീൻ ഫ്രാൻസിസ് ലൂയിസ്, ദിമാസ് ദെൽഗാഡോ, ബിദ്യാനന്ദ സിങ്, ബൊയ്താങ് ഹോയ്കിപ്, ഫ്രാൻസിസ്കോ ഹെർണാണ്ടസ്, അജയ് ഛേത്രി, അൽതമാഷ് സെയ്ദ്.
മുന്നേറ്റനിര: മിക്കു, സുനിൽ േഛത്രി, തൊങ്കോസിം ഹോയ്കിപ്, ഉദാന്ത സിങ്, ചെഞ്ചോ ഗീൽത്ഷെൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.