ബെൻസേമക്ക് ഇരട്ട ഗോൾ; റയലിന് ജയം
text_fieldsമഡ്രിഡ്: പ്രതിരോധം ഒാട്ടപ്പാത്രമായെങ്കിലും ജയത്തോടെ മൂന്നു പോയൻറ് പോക്കറ്റി ലാക്കി റയൽ മഡ്രിഡ്. സ്പാനിഷ് ലാ ലിഗയിൽ എഡൻ ഹസാഡിെൻറ അരങ്ങേറ്റമെന്ന് വിശേഷിപ് പിച്ച മത്സരത്തിൽ ലെവാൻറക്കെതിരെ 3-2നായിരുന്നു റയൽ ജയം. ആറു മിനിറ്റിെൻറ ഇടവേളയിൽ ര ണ്ട് ഗോളടിച്ച കരിം ബെൻസേമയാണ് റയലിെൻറ വിജയശിൽപി. കളിയുടെ 25, 31 മിനിറ്റുകളിലായിരുന്നു ബെൻസേമയുടെ ഗോളുകൾ. 40ാം മിനിറ്റിൽ കാസ്മിറോ കൂടി സ്കോർ ചെയ്തതോടെ ആദ്യ പകുതി പിരിയും മുേമ്പ റയൽ 3-0ത്തിന് മുന്നിലെത്തി.
രണ്ടാം പകുതിയിലായിരുന്നു റാമോസിെൻറയും വറാനെയുടെയും കുറ്റിയുറപ്പിനെ ഇളക്കിമാറ്റി ലെവെൻറ തിരിച്ചടിച്ചത്. 49ാം മിനിറ്റിൽ ബോർയ മയോറലും, 75ാം മിനിറ്റിൽ ഗോൺസാലോ മെലേറോയും ഉജ്വലമായ ഗോളിലൂടെ റയൽ പ്രതിരോധത്തെയും ഗോളി തിബോ കർടുവയെയും കീഴടക്കി.
രണ്ടാം പകുതിയിൽ കാസ്മിറോക്ക് പകരമിറങ്ങിയ ഹസാഡിന് സ്കോർ ചെയ്യാനായില്ലെങ്കിലും മികച്ച നീക്കങ്ങളിലൂടെ കൈയടി നേടാനായി. ഇടവേളക്കു ശേഷം റയൽ മഡ്രിഡിൽ തിരിച്ചെത്തിയ ഹാമിഷ് റോഡ്രിഗസായിരുന്നു സാൻറിയാഗോ ബെർണബ്യൂവിൽ ലോസ് ബ്ലാേങ്കാസിെൻറ മധ്യനിര നിയന്ത്രിച്ചത്. വിനീഷ്യസ് ജൂനിയറും ക്രൂസും ബെൻസേമയും അപകടം വിതച്ച നീക്കങ്ങളെ ധീരമായി തടഞ്ഞ ലെവെൻറ ഗോളി െഎതോറായിരുന്നു താരമായത്. സീസണിൽ റയലിെൻറ രണ്ടാം ജയമാണിത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.