ദ ബെസ്റ്റ് നെവർ റസ്റ്റ്
text_fields‘ദ ബെസ്റ്റ് നെവർ റസ്റ്റ്’ -ഇതായിരുന്നു ജർമൻ ദേശീയ ടീമിെൻറ ഇത്തവണത്തെ മുദ്രാവാക്യം. അതിെൻറ അർഥം എന്താണെന്ന് തെളിയിക്കപ്പെടുകയായിരുന്നു അവസാന സെക്കൻഡ് വരെയുള്ള അവരുടെ പോരാട്ട വീര്യവും ലോങ് വിസിലിന് തൊട്ടുമുമ്പുള്ള അത്ഭുത ഗോളും. നിലവിലെ ജേതാക്കളെന്ന സമ്മർദവുമായി മത്സരിക്കാൻ ഇറങ്ങുന്ന കളിക്കാരുടെ മാനസിക പ്രശ്നങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം അവരുടെ കോച്ച് സംസാരിച്ചിരുന്നു. ഇതിനുമുമ്പ് യൂറോപ്പിൽനിന്നുള്ള കപ്പു വിജയികളുടെ ദാരുണമായ ആദ്യ റൗണ്ട് പുറത്താവലുകൾ അവർക്ക് വിഹ്വലത പകരുന്നതായി അദ്ദേഹം പറയാതെ പറയുകയും ചെയ്തു. മെക്സിക്കോയുമായുള്ള പരാജയത്തിനു ശേഷം ഫീൽഡ് പരിശീലനത്തെക്കാളേറെ നേരം അവർ ചെലവഴിച്ചത് ടീമിെൻറ മനഃശാസ്ത്രജ്ഞർക്ക് ഒപ്പമായിരുന്നു എന്നറിയുമ്പോഴേ അവർ അനുഭവിച്ച സമ്മർദത്തിെൻറ ആഴം മനസ്സിലാവൂ.
മെക്സിക്കോക്കെതിരെ കൂടുതൽ പിഴവുകൾ വരുത്തിയ മെസൂത് യോസീലിനെയും സമീ ഖേദിറയെയും മാറ്റിനിർത്തി മാർക്കോ റോയീസിനും സെബാസ്റ്റ്യൻ റൂഡിക്കും അവസരം നൽകിയാണ് യൊആഹിം ലോയിവ് ചാമ്പ്യൻ ടീമിനെ കളിക്കാനിറക്കിയത്. ഒപ്പം അവരുടെ പ്രതിരോധ നിരയിലെ അതിശക്തമായ മാറ്റ്സ് ഹുമ്മൽസിന് പകരക്കാരനായി അേൻറാണിയോ റൂഡിഗറെയും കൊണ്ടുവരേണ്ടിവന്നു. കളിച്ചത് ലോകജേതാക്കളായിരുന്നുവെങ്കിലും കടലാസിലെ 4-2-3-1 സിസ്റ്റമല്ലാതെ കളിക്കളത്തിൽ അതൊന്നും കാണാനുണ്ടായിരുന്നില്ല. പത്തുപേരും ഒന്നിച്ച് ആദ്യവസാനം സ്വീഡിഷ് പ്രതിരോധനിരയിൽ തമ്പടിച്ച് ലക്ഷ്യബോധമില്ലാതെ ഷോട്ടുകൾ ഉതിർത്തുെകാണ്ടിരുന്നു.
What a goal as Germany goal 2.1 deep into injury time to keep Germany in the World Cup #GermanyvsSweden pic.twitter.com/l3yqudtR9q
— Will Grigg's On Fire (@WillGriggFire) June 23, 2018
സ്വീഡിഷ് ഗോൾകീപ്പർ റോബിൻ ഓൾസൻ അതിലധികം പിടിച്ചെടുത്ത് വിസ്മയിപ്പിക്കുകയും ചെയ്തു. ജർമൻ നിരയിൽ മ്യൂളറും ഡ്രാക്സ്ലറും പാടെ പരാജയമായപ്പോൾ ഇരു പാർശ്വങ്ങളിലും മാറിമാറി പന്ത് കൊണ്ടെത്തിച്ച തിമോ വെർണർ ആണ് മികച്ചുനിന്നത്. മാർകോ റോയീസും മികച്ചുനിന്നു. അവസാനിച്ചു എന്നു കരുതുന്നനേരം ഫീനിക്സ് പക്ഷിയെപ്പോലെ കുതിച്ചുയരാനുള്ള അവരുടെ വിജയതൃഷ്ണ, കീഴടങ്ങാൻ മനസ്സിെല്ലന്ന മനോഭാവം, ഒപ്പം തന്ത്രങ്ങളുടെ തമ്പുരാെൻറ അവിശ്വസനീയമായ സബ്സ്റ്റിറ്റ്യൂഷനും തീപ്പൊരി എന്ന് പേരിനു അർഥമുള്ള ബ്രാൻഡും ഗോമസും വന്നപ്പോൾ കളിയാകെ മാറി.
ബ്രാൻഡിെൻറ കൂറ്റനടികൾ ഓൾസനെ വിറപ്പിച്ച് പോസ്റ്റിനെ പ്രകമ്പനം കൊള്ളിച്ചു. എന്നിട്ടും ഗോൾ മാറിനിന്നു. ഒടുവിൽ അവസാനനിമിഷം സ്വീഡെൻറ ദുരന്തനായകനായവതരിച്ചത് പകരക്കാരനായിട്ടെത്തിയ ഡ്യുർമാസ് ആയിരുന്നു. വലതുവശത്തു പെനാൽറ്റിബോക്സിനു തൊട്ടുമുമ്പ് വെർണറെ ഫൗൾ ചെയ്തതിന് കിട്ടിയ ഫൗൾകിക്ക് എടുക്കാൻ റോയീസും ക്രോസും എത്തിയപ്പോൾ ഗാലറി നിശ്ശബ്ദതയിലായി.
താൻ തട്ടിയിട്ട് റോയീസ് സ്റ്റോപ് ചെയ്ത പന്ത് ക്രോസ് പായിച്ച ഷോട്ട് മഴവില്ലുപോലെ വലയിലെത്തിയപ്പോൾ ജർമനിക്കത് മൃതസഞ്ജീവനിയായി. ബെൽജിയം-തുണീഷ്യ മത്സരത്തിലെ ഏഴു ഗോളുകളും ഒന്നിനൊന്നു മെച്ചം. അഞ്ചു ഗോളുകളുടെ വ്യത്യാസത്തിൽ ചുകന്ന ചെകുത്താന്മാർ വിജയിച്ചു. എന്നാൽ, ഗോൾ നില സൂചിപ്പിക്കുംപോലെ ഏകപക്ഷീയമായിരുന്നില്ല മത്സരം.
ബെൽജിയം ഒരു ടോട്ടൽ ഫുട്ബാൾ ടീം ആയിട്ടുയരുന്ന കാഴ്ചയാണ് കഴിഞ്ഞ രണ്ടു മത്സരങ്ങളും നമുക്ക് കാട്ടിത്തന്നത്. 11 പേരും ഒന്നിനൊന്നു മെച്ചമായി അവസരത്തിനൊത്ത് ഉയർന്നപ്പോൾ കോംപാക്ട് ഫുട്ബാൾ എന്തെന്ന് കണ്ടു. മധ്യനിരയിൽ ഡിബ്രൂയ്നും വിറ്റ്സലും കരാസോയും മാർെട്ടൻസനും പന്തുമാറി മുന്നേറിയപ്പോൾ തുണീഷ്യയുടെ പിൻനിര ശിഥിലമായി. തുടർച്ചയായ രണ്ടാം മത്സരത്തിലും രണ്ടു ഗോളുമായി ലുകാകു താരമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.