ബ്ലാസ്റ്റേഴ്സിെൻറ ജഴ്സി പുറത്തിറക്കി
text_fieldsകൊച്ചി: കളത്തിലിറങ്ങുന്ന മഞ്ഞപ്പടക്കും ഗാലറിയിലേക്കൊഴുകുന്ന മഞ്ഞക്കടലിനും ആവേശക്കാഴ്ചകൾ സമ്മാനിച്ച് കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സി പ്രകാശനം. കേരളത്തിെൻറ തനിനിറം എന്ന പേരിലാണ് ജേഴ്സി പ്രകാശനം ചെയ്തത്. മഞ്ഞപ്പടയെന്ന വിശേഷണം അന്വർഥമാക്കുന്ന തരത്തിൽ മഞ്ഞനിറമാണ് ഷോർട്സിനും ജേഴ്സിക്കും. ഇരുവശങ്ങളിലും തോൾഭാഗത്തുമുള്ള നീല വരകളൊഴിച്ചാൽ പൂർണമായും മഞ്ഞയാണ് ഷോർട്സും ജേഴ്സിയും.
കൊച്ചി ഗ്രാൻറ് ഹയാത്ത് ഹോട്ടലിൽ നടന്ന ചടങ്ങിൽ ടീമിെൻറ ബ്രാൻഡ് അംബാസഡറായ ചലച്ചിത്രതാരം മോഹൻലാലാണ് ജേഴ്സി പ്രകാശനം ചെയ്തത്. ടീം ഉടമ നിമ്മഗഡ്ഡ പ്രസാദും കോച്ച് ഡേവിഡ് ജെയിംസുമാണ് ജേഴ്സി ഏറ്റുവാങ്ങിയത്.
പിന്നാലെ ക്യാപ്ടൻ സന്ദേശ് ജിങ്കാെൻറ നേതൃത്വത്തിൽ 25 അംഗ സ്ക്വാഡും പരീശീലകരും ജേഴ്സിയണിഞ്ഞു വേദിയിലെത്തി. മുത്തൂറ്റ് ഫിന്‍കോര്‍പ്പ്, പ്രമുഖ മൊബൈല്‍ വിതരണ ശൃംഗലയായ മൈ ജി എന്നിവരാണ് ടീമിെൻറ പ്രധാന സ്പോണ്‍സര്‍മാർ. ഹരിയാനയിൽ നിന്നുള്ള സിക്സ്5സിക്സ് എന്ന കമ്പനിയാണ് ഇത്തവണ കിറ്റ് സ്പോൺസർ ചെയ്യുന്നത്.
പോസിറ്റീവ് എനർജിയുമായി മോഹൻലാൽ
കേരള ബ്ലാസ്റ്റേഴ്സിനു പ്രോത്സാഹനവുമായി ഇത്തവണ മലയാളത്തിെൻറ പ്രിയതാരം മോഹൻലാലും. ടീമിെൻറ ഗുഡ് വിൽ അംബാസഡറായാണ് താരം ടീമിനൊപ്പം ചേരുന്നത്. ജേഴ്സി പ്രകാശന ചടങ്ങിലാണ് ടീം മാനേജ്മെൻറ് ഇക്കാര്യം പ്രഖ്യാപിച്ചത്. അഞ്ചു വർഷത്തേക്കാണ് കരാർ.
ബ്ലാസ്റ്റേഴ്സിനൊപ്പം സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മോഹൻലാൽ പറഞ്ഞു. കായിക മത്സരങ്ങൾക്ക് സമൂഹത്തിൽ പോസിറ്റീവ് പ്രതിഫലനം സൃഷ്ടിക്കാൻ കഴിയും. ഉടമ സ്ഥാനത്തുനിന്നു സചിൻ ടെണ്ടുൽക്കർ പിന്മാറിയതിനു പിന്നാലെയാണ് മോഹൻലാൽ അംബാസഡറായി എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.