ബ്ലാസ്റ്റേഴ്സ് റഡാറിൽ അഞ്ച് സൂപ്പർതാരങ്ങൾ
text_fields
ഇന്ത്യൻ സൂപ്പർ ലീഗ് നാലാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിെൻറ ചിത്രം തെളിഞ്ഞില്ലെങ്കിലും ഉൗഹാപോഹങ്ങൾക്ക് ഒട്ടും കുറവില്ല. ജൂൈല 15നകം കോച്ചിനെ പ്രഖ്യാപിക്കണമെന്നാണ് നിർദേശം.
സ്റ്റീവ് കോപ്പൽ തുടരില്ലെന്ന് വ്യക്തമായപ്പോൾ, മുൻ ഇംഗ്ലണ്ട്, മാഞ്ചസ്റ്റർ സിറ്റി കോച്ച് സ്റ്റുവർട്ട് പിയേഴ്സ് പകരക്കാരനാകുമെന്ന് വിശ്വസനീയ റിപ്പോർട്ടുകൾ. സി.കെ. വിനീത്, സന്ദേശ് ജിങ്കാൻ എന്നിവരെ നിലനിർത്തി ഒരു പടി മുന്നിലെത്തിയ മഞ്ഞപ്പട രണ്ടാം ഘട്ടത്തിൽ വിദേശ താരങ്ങൾക്കു പിന്നാലെയാണ്. മുൻ സീസണുകളിൽ കളിച്ച അഞ്ചു താരങ്ങളെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സ് ചിറകുവിരിച്ചതായി ട്രാൻസ്ഫർ മാർക്കറ്റ് റിപ്പോർട്ടുകൾ സൂചന നൽകുന്നു.
ഇയാൻ ഹ്യൂം
പ്രഥമ സീസണിൽ ബ്ലാസ്റ്റേഴ്സിെൻറ സൂപ്പർതാരമായിരുന്ന ഇയാൻ ഹ്യൂം രണ്ടു വർഷത്തിനുശേഷം കൊൽക്കത്ത വിടുകയാണ്. അത്ലറ്റികോ ഡി കൊൽക്കത്തയും മാതൃക്ലബായ അത്ലറ്റികോ ഡി മഡ്രിഡും വഴിപിരിഞ്ഞതോടെ ഹ്യൂം ഇക്കുറി ചാമ്പ്യൻ ക്ലബിനൊപ്പമുണ്ടാകില്ലെന്ന് ഉറപ്പായി. ഇതോടെ താരത്തിനായി ബ്ലാസ്റ്റേഴ്സ് വലവിരിച്ചതായാണ് സൂചന. കോച്ച് ആരാണെന്നുകൂടിയറിഞ്ഞാലേ ഹ്യൂമിെൻറ വരവ് ഉറപ്പിക്കാനാവൂ.
അേൻറാണിയോ ജർമൻ
2015 സീസണിൽ ബ്ലാസ്റ്റേഴ്സിനായി ആറു ഗോളടിച്ച ജർമൻ കഴിഞ്ഞ സീസണിൽ ഗോൾപട്ടികയിലെത്തിയില്ല. എന്നാൽ, മികച്ച സബസ്റ്റിറ്റ്യൂഷനായി തിളങ്ങി. മൂന്നാം വട്ടവും ബ്ലാസ്റ്റേഴ്സിൽ കളിക്കാനുള്ള താൽപര്യം ട്വിറ്ററിൽ കുറിച്ചാണ് ജർമൻ ആരാധകമനസ്സിലേക്ക് ഗോളടിച്ചത്.
ഹൊസു പ്രീറ്റോ
ആരാധകരുടെ സ്വന്തം ഹോസൂട്ടൻ മൂന്നാം വട്ടവും കൊച്ചിയിലേക്ക് വരാനുള്ള ഒരുക്കത്തിലാണ്. ഇക്കാര്യം ട്വിറ്ററിൽ കുറിക്കുകയും ചെയ്തു. സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബ് എക്സ്ട്രമഡുറക്കായി ഹ്യൂമിനൊപ്പം കളിച്ച ഹൊസു അമേരിക്ക സോക്കർ ലീഗ് ക്ലബ് സിൻസിനാറ്റിക്കുവേണ്ടിയാണ് ഇപ്പോൾ കളിക്കുന്നത്. ഒക്ടോബറിൽ അവസാനിക്കുന്ന അമേരിക്കൻ സീസൺ കഴിഞ്ഞ ഉടൻ സൂപ്പർ ലീഗിൽ ചേരാൻ സ്പാനിഷ് താരം റെഡി.
ഡിർക് ക്യുയ്റ്റ്
അടുത്തിടെ രാജ്യാന്തര ഫുട്ബാളിൽനിന്ന് വിരമിച്ച മുൻ നെതർലൻഡ്സ്, ലിവർപൂൾ താരമായ ഡിർക് ക്യുയ്റ്റിന് മികച്ച ഒാഫറുമായി സൂപ്പർ ലീഗ് ക്ലബുകൾ രംഗത്തുണ്ട്. 18 വർഷത്തെ പരിചയസമ്പത്തുള്ള താരം ഡച്ച് ക്ലബ് ഫെയ്നൂർഡിൽ മികച്ച േഫാമിലായിരുന്നു. അഞ്ചു േകാടി രൂപവരെ മുടക്കിയാൽ താരത്തെ കിട്ടുമെന്ന റിപ്പോർട്ടുകൾക്കു പിന്നാലെ ബ്ലാസ്റ്റേഴ്സും സമീപിച്ചതായി വാർത്തകൾ.
എഡൽ ബെറ്റെ
ഇന്ത്യൻ സൂപ്പർ ലീഗിൽ രണ്ടു തവണ കിരീടമണിഞ്ഞ ഗോളിയാണ് എഡൽ. 2014ൽ കൊൽക്കത്തക്കൊപ്പവും 2015ൽ ചെന്നൈയിനിലും. കഴിഞ്ഞ സീസണിൽ പുണെക്കായി കളിച്ച താരം പുതിയ താവളം തേടുേമ്പാൾ ബ്ലാസ്റ്റേഴ്സ് രംഗത്തുവന്നതായി സൂചനകൾ. പുണെ പുതിയ ഗോളിയുമായി കരാറിലൊപ്പിട്ടുകഴിഞ്ഞു. ലീഗിലെ ഏറ്റവും മികച്ച ഗോളിക്കായി മറ്റു ക്ലബുകളും രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.