ബാഴ്സക്ക് ഗോൾ രഹിത സമനില; ലിവർപൂളിനും ചെൽസിക്കും തോൽവി
text_fieldsലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് മത്സരങ്ങൾ ആരംഭിച്ചപ്പോൾ ബൊറൂസിയ ഡോട്മുണ്ടിനോട് ബാഴ്സലോണ സമനില വഴങ്ങി. സീസണിലെ ചാമ്പ്യൻമാരായ ലിവർപൂൾ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് നാപോളിയോട് തോൽവി ഏറ്റുവാങ്ങി.
ഗ്രൂപ് എഫിൽ ബാഴ്സയും ജർമ്മൻ ശക്തികളായ ഡോട്മുണ്ടും തമ്മിലെ മത്സരത്തിൽ 59-ാം മിനിറ്റിൽ പകരക്കാരനായാണ് മെസ്സി ഇറങ്ങിയത്. മെസ്സിയും സുവാരസും അന്റോണിയോ ഗ്രീസ്മാനും ശ്രമിച്ചിട്ടും വല കുലുങ്ങിയില്ല.
ഗ്രൂപ് ഇയിലെ മത്സരത്തിൽ രണ്ടാം പകുതിയിലാണ് നാപോളി ലിവർപൂളിനെതിരെ രണ്ട് ഗോളുകളും നേടിയത്.
ഗ്രൂപ് എച്ചിലെ മത്സരത്തിൽ വലൻസിയയോട് ചെൽസി ഒരു ഗോളിന് പരാജയപ്പെട്ടു.
ഇന്ന് ഉഗ്ര പോരാട്ടങ്ങൾ
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് കരുത്തർ കൊമ്പുകോർക്കും. യൂറോപ്പിെൻറ ചാമ്പ്യൻ പോരാട്ടങ്ങളിൽ വലിയ നേട്ടങ്ങളുടെ തൂവലുമായി വിവിധ ലീഗുകൾ ഭരിക്കുന്ന പി.എസ്.ജി, ബയേൺ മ്യൂണിക്, അത്ലറ്റികോ മഡ്രിഡ്, യുവൻറസ്, മാഞ്ചസ്റ്റർ സിറ്റി, റയൽ മഡ്രിഡ്, ടോട്ടൻഹാം ഹോട്സ്പർ തുടങ്ങിയവ ഇന്ന് പന്തുതട്ടുന്ന വമ്പന്മാരിൽ ചിലർ. ഏറ്റവും കൂടുതൽ തവണ ചാമ്പ്യൻസ് ട്രോഫി മാറോടുചേർത്ത റയൽ മഡ്രിഡിന് ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജിയാണ് എതിരാളികൾ. ഇംഗ്ലീഷ് ഫുട്ബാളിലെ രാജാക്കന്മാരായ മാഞ്ചസ്റ്റർ സിറ്റി യുക്രെയ്ൻ ക്ലബായ ഷാക്തറിനെയും ബുണ്ടസ് ലിഗയിൽ സമാനതകളില്ലാത്ത റെക്കോഡുകൾ സ്വന്തമായുള്ള ബയേൺ മ്യൂണിക് സെർബിയൻ ക്ലബായ റെഡ് സ്റ്റാർ ബൽഗ്രേഡിനെയും നേരിടും. നിലവിലെ റണ്ണേഴ്സ് അപ്പായ ടോട്ടൻഹാം ഹോട്സ്പറിന് ഗ്രീക് കരുത്തരായ ഒളിമ്പ്യക്കോസും യുവൻറസിന് അത്ലറ്റികോ മഡ്രിഡുമാണ് എതിരാളികൾ.
പി.എസ്.ജി- റയൽ മഡ്രിഡ്
ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങൾ പന്തുതട്ടുന്ന രണ്ടു ക്ലബുകളുടെ ആവേശപ്പോരാണ് പി.എസ്.ജി- റയൽ മഡ്രിഡ് മത്സരം. ആഭ്യന്തര ലീഗിൽ അടുത്തിടെ തോൽവി ഭാരം റയലിനെ അലട്ടുന്നുണ്ടെങ്കിലും ചാമ്പ്യൻസ് ലീഗിൽ കളിയും ഭാഗ്യവും കൂടെ നിൽക്കുന്നവരെന്ന ആനുകൂല്യം തുണയാകുമെന്നാണ് സ്പാനിഷ് കരുത്തരുടെ പ്രതീക്ഷ. മറുവശത്ത്, സമീപകാല ഫുട്ബാളിലെ ഏറ്റവും മികച്ച മുന്നേറ്റനിരയായ നെയ്മർ-എംബാപ്പെ- കവാനി ത്രയത്തിൽ ഒരാൾപോലും ഇന്ന് ഇറങ്ങില്ലെന്നത്, പി.എസ്.ജിയെ തെല്ലൊന്നുമല്ല അലട്ടുന്നത്. എംബാപ്പെയും കവാനിയും പരിക്കിെൻറ പിടിയിലായപ്പോൾ കഴിഞ്ഞ പ്രീ ക്വാർട്ടറിൽ മാഞ്ചസ്റ്റർ യുനൈറ്റഡുമായുള്ള മത്സരത്തിനിടെ റഫറിയോട് കയർത്തതിന് ലഭിച്ച വിലക്കാണ് നെയ്മർക്ക് വില്ലനായത്. മൂന്നു കളികളിലാണ് നെയ്മർക്ക് വിലക്ക്. കഴിഞ്ഞ സീസണിൽ പി.എസ്.ജി നേടിയ 20 ഗോളുകളിൽ 11ഉം ഇൗ മൂന്നു പേരുടെ സംഭാവനയായിരുന്നു.
യുവൻറസ്- അത്ലറ്റിേകാ- അഥവാ പറങ്കിപ്പോര്
ടീമുകളിെലാന്ന് ഇറ്റാലിയനും രണ്ടാമത്തെത് സ്പാനിഷുമാണെങ്കിലും യുവൻറസ്- അത്ലറ്റികോ പോരാട്ടത്തിെൻറ മുന്നേറ്റം നയിക്കുന്നത് പോർച്ചുഗലിെൻറ രണ്ട് കുന്തമുനകളാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ യുവൻറസിനായി പട നയിക്കുേമ്പാൾ മറുവശത്ത്, റെക്കോഡ് തുകക്ക് പുതുതായി എത്തിയ യുവതാരം യൊഒാവൊ ഫെലിക്സാണ് അത്ലറ്റികോ ആക്രമണം നയിക്കുന്നത്. ക്രിസ്റ്റ്യാനോയുടെ പിൻഗാമിയായി വാഴ്ത്തപ്പെടുന്ന ഫെലിക്സിനിത് സ്വയം തെളിയിക്കാനുള്ള അവസരമാണ്.
കഴിഞ്ഞ തവണ അത്ലറ്റിക്കോയെ പാതിവഴിയിൽ മടക്കിയത് ക്രിസ്റ്റ്യനോ ഹാട്രിക്കായിരുന്നു. ഇത്തവണ മധുര പ്രതികാരത്തിനുള്ള അവസരമാണെങ്കിലും ഒരു പണത്തൂക്കം സാധ്യത കൂടുതൽ ക്രിസ്റ്റ്യാനോ സംഘത്തിനു തന്നെ. ഏറ്റവുമൊടുവിൽ ലാ ലിഗയിലെ മത്സരം ദുർബലരായ റയൽ സോസിഡാദിനു മുമ്പിൽ തോറ്റ അത്ലറ്റിക്കോക്ക് ആശങ്കയാണ് കൂടുതൽ.
ഷാക്തറിനെ വീഴ്ത്താൻ സിറ്റി
യുക്രെയ്ൻ ക്ലബായ ഷാക്തറിന് എതിരാളികൾ ഇത്തിരി കടുപ്പം കൂടും. പ്രീമിയർ ലീഗിൽ നോർവിച്ച് സിറ്റിയെന്ന ഇത്തിരിക്കുഞ്ഞന്മാരോട് തോറ്റാണ് സിറ്റിയുടെ വരവെങ്കിലും ഷാക്തറിന് അത് ആശ്വാസമാകണമെന്നില്ല. തുടർച്ചയായ മൂന്നാം തവണയാണ് ഇരു ടീമുകളും ചാമ്പ്യൻസ് ലീഗിൽ ഒേര ഗ്രൂപ്പിൽ വരുന്നത്. കഴിഞ്ഞ സീസണിൽ സ്വന്തം മൈതാനത്ത് എതിരില്ലാത്ത ആറു ഗോളിനും എവേ മത്സരത്തിൽ മൂന്നെണ്ണത്തിനും ജയിച്ചിരുന്നു. ഇൗ വിജയത്തുടർച്ചയാണ് ഇത്തവണയും സിറ്റി തേടുന്നത്. മറ്റു മത്സരങ്ങളിൽ ടോട്ടൻഹാമിന് താരതമ്യേന ദുർബലരായ ഒളിമ്പ്യാക്കോസാണ് എതിരാളികളെങ്കിൽ ബയേർ ലെവർകൂസൺ ലോകോമോട്ടീവ് മോസ്കോയുമായാണ് കൊമ്പുകോർക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.